മഹാരാഷ്ട്രയിലെ അകോലയില്‍ ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ബന്ധുവായ 20കാരിയെ കൊലപ്പെടുത്തി. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ
നേഹയെ കുത്തി കൊലപ്പെടുത്തിയത്. ഹെഡ് ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തിനിടെ ഋഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോരാക്ഷന്
റോഡിലെ മാധവ് നഗര്‍ നിവാസികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഋഷികേശ് അറസ്റ്റിലായിട്ടുണ്ട്. കൊലക്ക് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.