കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗര്‍ഭിണി, ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തതിന് പിന്നാലെ മരിച്ചു.
നേര്യമംഗലം വെള്ളൂര്‍തറ അഖിലിെന്റ ഭാര്യ ദീപ്തിയാണ് (27) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.
15 ദിവസം മുമ്ബ് ആലുവ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കവേ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. രാത്രിയോടെ രക്ത സമ്മര്‍ദം കുറഞ്ഞ് മരിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. നേര്യമംഗലം കാഞ്ഞിരമുകളില്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: ആദിത്യ, അദ്വൈത.