Breaking News

കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മുഖത്ത് പിതാവ് പാസ്റ്റര്‍ ഒട്ടിച്ച്‌ വെള്ളത്തില്‍ മുക്കിക്കൊന്നു…

രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിലാണ് സംഭവം. മല്ലികാര്‍ജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി. സംഭവദിവസം വൈദ്യപരിശോധനയ്‌ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാന്‍ തുടങ്ങി.

ഈ സമയം ആശുപത്രി പരിസരം കാണിച്ച്‌ കരച്ചില്‍ മാറ്റാമെന്ന് പറഞ്ഞ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി. ഏറെ നേരം കാത്തിരുന്നിട്ടും മല്ലികാര്‍ജുന തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാര്‍ജുന കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമില്ലാത്തത് സംശയം ഇരട്ടിപ്പിച്ചു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …