ലോകത്തിന് ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ജപ്പാനിലെ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജപ്പാനില്‍ മരുന്നുകളെക്കുറിച്ച് പഠനം നടത്തുന്ന കൈറ്റോ പ്രിഫക്ച്ച്‌വറല്‍ സര്‍വകലാശാല നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണിത്. ഇതുപ്രകാരം മനുഷ്യശരീരത്തില്‍ അതായത്, തൊലിപ്പുറത്ത് 21 മണിക്കൂര്‍ നേരം സജീവമായിരിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് പറയുന്നു.
പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തിലാണെങ്കില്‍ 21 മണിക്കൂറും ഒമിക്രോണ്‍ വകഭേദത്തിന് അതിജീവിക്കാം. കൊറോണയുടെ മറ്റ് വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഗാമ എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഒരു വസ്തുവില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ദൈര്‍ഘ്യം ഒമിക്രോണിന് കൂടുതലാണ്. അതുകൊണ്ടായിരിക്കാം മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
പ്ലാസ്റ്റിക്കിന് മേല്‍ ആല്‍ഫ- 56 മണിക്കൂര്‍, ബീറ്റ- 191 മണിക്കൂര്‍, ഗാമ- 156 മണിക്കൂര്‍, ഡെല്‍റ്റ- 114 മണിക്കൂര്‍ എന്നിങ്ങനെയാണ് അതിജീവന സമയം. എന്നാല്‍ ഒമിക്രോണ്‍ 193.5 മണിക്കൂര്‍ പ്ലാസ്റ്റിക്ക് ഉപരിതലത്തില്‍ അതിജീവിക്കും. അതായത് എട്ട് ദിവസത്തേക്കാള്‍ കൂടുതല്‍. തൊലിപ്പുറത്ത് ആല്‍ഫ-19.6 മണിക്കൂര്‍, ബീറ്റ- 19 മണിക്കൂര്‍, ഗാമ- 11 മണിക്കൂര്‍, ഡെല്‍റ്റ- 16 മണിക്കൂര്‍,
ഒമിക്രോണ്‍ 21.1 മണിക്കൂര്‍ എന്നിങ്ങനെ അതിജീവിക്കുമെന്നാണ് കണക്ക്. കൈകള്‍ നിരന്തരമായി സാനിറ്റൈസ് ചെയ്യുക എന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗമെന്നും പഠനത്തില്‍ പറയുന്നു. 2021 നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വകഭേദമാണ് ഒമിക്രോണ്‍. പിന്നീടത് ഡെല്‍റ്റയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപിച്ച വകഭേദമായി മാറുകയായിരുന്നു