രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. ചന്ദന എന്ന സ്ത്രീയാണ് കുഞ്ഞുമായി ജീവനൊടുക്കിയത്.
നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി പുറത്തേക്ക് ചാടുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
ഭര്‍ത്താവിനോപ്പം ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനിയായ യുവതി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി
ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി കുഞ്ഞുമായി ട്രെയിനില്‍ കയറുകയായിരുന്നു.