കോടീശ്വരന് മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച എസ്.യു.വി കണ്ടെത്തിയ സംഭവത്തിലും ബിസിനസുകാരനായ മന്‍സുഖ് ഹിരേനിെന്റ കൊലപാതകത്തിലും മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ സചിന് വാസെ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ് എന്‍.ഐ.എ സമര്‍പ്പിച്ചത്.
സചിന് വാസെക്ക് പുറമെ വിനായക് ഷിന്‍ഡെ, നരേഷ് ഗോര്‍, റിയാസുദ്ദീന്‍ കാസി, സുനില്‍ മാനെ, ആനന്ദ് ജാദവ്, സതീഷ് മോത്കുരി, മനീഷ് സോണി, സന്തോഷ് ശേലര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എല്ലാ പ്രതികളും.
കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ എന്നിവക്ക് പുറമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. 200 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. വിവിധ ഘട്ടങ്ങളിലായി മൂന്ന് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മുംബൈയിലെ അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാംദേവി പൊലീസ് സ്റ്റേഷനിലാണ് ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. താനെയിലെ ബിസിനസുകാരനായ മന്‍സുഖ് ഹിരേനിെന്റ മഹീന്ദ്ര എസ്.യു.വി കാര്‍ കാണാതായ സംഭവത്തില്‍ വിക്രോലി സ്റ്റേഷനിലാണ് രണ്ടാമത്തെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഹിരേനിെന്റ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ എഫ്.ഐ.ആര്. തുടര്‍ന്ന് എന്‍.ഐ.എ കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായി പത്തോളം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2021 ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്. പിന്നീട് മന്‍സുഖ് ഹിരേന്‍ തെന്റ വാഹനം മോഷണം പോയെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.