ചൈനയില്‍ നിന്നും ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെ ലോക രാജ്യങ്ങള്‍. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലും ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ദക്ഷിണ കൊറിയയിലും മരണനിരക്ക്
കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഞായറാഴ്ച 133 പേര് കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. 7,000ത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാനില്‍ ഞായറാഴ്ച 49 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 194 പേരാണ് ഇവിടെ മരിച്ചത്. ജപ്പാനിലെ കോബ നഗരത്തില്‍ ആദ്യമായി ഒരാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഒസാക്കയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത 40 കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദക്ഷിണകൊറിയയില്‍ 248 പേര്‍ക്കാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.