രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും ചര്‍ച്ച നടത്തിയത്.
‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. കൊവിഡ് 19-നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചിട്ടുണ്ട്’, ചര്‍ച്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY