Breaking News

ശുഭപ്രതീക്ഷയില്‍ കേരളം; എല്ലാവരും ഒരേ മനസോടെ പൊരുതി,​ അരലക്ഷത്തോളം പേര്‍ കൊവിഡ് നിരീക്ഷണത്തെ അതിജീവിച്ചു…

കേരളം ഒരേ മനസോടെ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേര്‍ നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ

എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് ശുഭപ്രതീക്ഷ.

കൊവിഡിന്റെ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ഏപ്രില്‍ ഒന്നിന്‌ 1,64,130 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വീടുകളില്‍ 1,63,508ഉം ആശുപത്രിയില്‍ 622ഉം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.

ഏപ്രില്‍ നാലിന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,71,355 ആയതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായെങ്കിലും കരുതലോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി എട്ട് ദിവസത്തിനകം നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 1,16,941 ആയി കുറയ്ക്കാനായി.

ഒരാഴ്ചയ്ക്കകം 54,414 പേരാണ്‌ നിരീക്ഷണകാലയളവ്‌ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. നിലവില്‍ രോഗം സ്ഥിരീകരിച്ച 194 പേരുള്‍പ്പെടെ 816 പേരാണ്‌ വിവിധ ആശുപത്രികളിലുള്ളത്‌. ഇവരില്‍ പൊതുഇടങ്ങളില്‍ നിന്ന് ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

വിദേശത്തുനിന്നെത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ്‌ നിര്‍ണായകമായത്‌. വിമാനത്താവളത്തില്‍ വന്നവരെയെല്ലാം പരിശോധിച്ചു. ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക്‌ മാറ്റി. അല്ലാത്തവരെ വീട്ടുനിരീക്ഷണത്തിലുമാക്കി.

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്‌ ലക്ഷണം പ്രകടമായാല്‍ ഉടന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സമ്ബര്‍ക്കവിലക്ക്‌ പാലിക്കുന്നെന്ന്‌ ഉറപ്പാക്കി.

ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി, എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ്‌ തല നിരീക്ഷണവും അണുനശീകരണം, റാപ്പിഡ് ടെസ്റ്റ് എന്നിവ ഫലപ്രദമായി നടത്താനായതും സംസ്ഥാനത്തെ രോഗ വ്യാപനം തടയുന്നതില്‍ നിര്‍ണായകമായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …