Breaking News

വൻ പരിഷ്​കാരത്തിനൊരുങ്ങി ട്രായ്; മൊബൈൽ നമ്പർ ഇനിമുതൽ 11 അക്കം…

രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച്​ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ​). രാജ്യത്ത്​ ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി

ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്​ച പുറത്തിറക്കിയിരുന്നു. രാജ്യത്ത്​ മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന്​ 11​​ ആക്കുന്നതാണ്​ അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ

കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി..

കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനായാണ്​ ഇത്തരമൊരു നീക്കമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പരിഷ്​കരണത്തിലൂടെ 1000 കോടി നമ്പറുകൾ ലഭ്യമാക്കാൻ കഴിയും. നിലവിൽ 700 കോടി നമ്പറുകൾ മാത്രമേ ഉൾകൊള്ളൂ. ഇതിനോടകം തന്നെ അതിൽ 70 ശതമാനം നമ്പറുകൾ ചെലവായി. ഒമ്പതിലായിരിക്കും പുതിയ നമ്പറുകൾ​ തുടങ്ങുക.

എസ്​.ടി.ഡി കാളുകൾക്ക്​ സമാനമായി ലാൻഡ്​ഫോണിൽ നിന്നും മൊബൈൽ ഫോണിലേക്ക്​ വിളിക്കുമ്പോൾ ഇനി പൂജ്യം ചേർക്കണമെന്നതാണ്​ മറ്റൊരു സുപ്രധാന നിർദേശം. നിലവിൽ മൊബൈലിലേക്ക്​

വിളിക്കാൻ ലാൻഡ്​ലൈനിൽ നിന്നും ആദ്യം പൂജ്യം ചേർക്കേണ്ടതില്ലായിരുന്നു. ലാൻഡ്​ലൈൻ- ലാൻഡ്​ലൈൻ, മൊബൈൽ-ലാൻഡ്​ലൈൻ, മൊബൈൽ-മൊബൈൽ വിളികൾക്ക്​ മാറ്റങ്ങളില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …