Breaking News

NEWS22 EDITOR

നടിയെ ആക്രമിച്ച കേസ്: വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍…

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂര്‍ത്തിയായതിന് ശേഷമാകണമെന്നാണ് ആവശ്യം. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണെന്നും ഒരാള്‍ക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ച പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. പത്ത് ദിവസത്തിനകം വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ …

Read More »

വാട്‌സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഈ ആപ്പുകള്‍ സ്വകാര്യ കമ്ബനികള്‍ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്നതാണെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്സ്‌ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. വര്‍ക്ക് …

Read More »

ബവ്കോ മാതൃകയില്‍ കള്ള് വിതരണം: കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ട് ടോഡി കോര്‍പറേഷന്‍

ബിവറേജസ് കോര്‍പറേഷന്‍റെ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍. കള്ളുഷാപ്പിന്‍റെ നടത്തിപ്പ് മേല്‍നോട്ടം, കള്ളിന്‍റെ സംഭരണം, വിതരണം , തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്‍റെ ചുമതലയില്‍ കൊണ്ടുവരും. മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കള്ളുഷാപ്പുകളുടെ അടിമുടി നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പറേഷന്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കള്ളുഷാപ്പ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍ക്കായി നല്‍കുക, ബവ്റിജസ് ഔട്ലെറ്റുകള്‍ പോലെ കോര്‍പറേഷന്‍റെ മേല്‍നോട്ടത്തിലാക്കുക എന്നിവയും സര്‍ക്കാരിന്‍റെ ആലോചനയിലുണ്ട്. ഇതിലൂടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാക്കാനാകുമെന്നാണ് …

Read More »

അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും..

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കുചേരും. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും, കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് യോഗം ചേരുന്നത്. നിലവില്‍ ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് ഇന്ന് പരിശോധിക്കും. …

Read More »

കെ റെയില്‍ കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ; പൊളിക്കേണ്ടി വരിക 520 കെട്ടിടങ്ങള്‍

കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന വഴികളില്‍ ജനനിബിഡ മേഖലയും കണ്ടല്‍കാടുകളും പക്ഷിസങ്കേതവും ഉൾപ്പെടുന്നു. 8 കിലോമീറ്ററോളം ഭൂഗര്‍ഭ പാതയാണെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല. ജില്ലയില്‍ 121 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 520 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. തദ്ധേശീയരും വിദേശികളുമായ ദേശാടന കിളികളുടെ ഇഷ്ടതാവളമായ കടലുണ്ടി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വു കൂടിയാണ്. ഇവിടെ മുതല്‍ കെ റെയില്‍ കടന്നു പോകുന്ന തീരദേശ മേഖലയിലെല്ലാം ജന സാന്ദ്രത …

Read More »

‘ഉമ്മയുടെ പര്‍ദ്ദയായിരുന്നു പ്രശ്‌നം, കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’; കേരളാ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

ഞായറാഴ്ച ലോക്ക്ഡൗണില്‍ കേരള പോലീസിന്റെ പരിശോധനയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന യുവാവ് പങ്കുവച്ചത്. ഫേസ്ബുക്കിലൂടെ പുറത്തറിയിച്ചത്. പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നം എന്ന് പറഞ്ഞെന്നും അഫ്‌സല്‍ …

Read More »

‘കൊച്ചിയിലേക്ക് തിരിക്കാന്‍ തയ്യാറായിരുന്നോളൂ’; നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനോട് പോലീസ്

നടന്‍ ദിലീപിനെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. ഇതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. കൊച്ചിയിലേക്ക് വരാന്‍ തയ്യാറായിരിക്കാനാണ് പൊലീസ് ഇന്നലെ വൈകീട്ട് നല്‍കിയ നിര്‍ദേശം എന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. ദിലീപിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജറാവാനാണ് നിര്‍ദേശം. ബുധനാഴ്ചയായിരിക്കും ബാല ചന്ദ്രകുമാറില്‍ നിന്നും മൊഴിയെടുക്കുക. ഗൂഢാലോചന കേസില്‍ …

Read More »

നൃത്തംചെയ്തതിന് പ്രതിശ്രുത വരന്‍ കരണത്തടിച്ചു; അടുത്തദിവസം യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

വിവാഹത്തലേന്ന്​ നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്‌​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കി. കടലൂര്‍ ജില്ലയിലെ പന്‍രുട്ടിയിലാണ്​ കേസിനാസ്പദ സംഭവം നടന്നത്​. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പന്‍രുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ്​ അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത്​. പന്‍രുട്ടിയില്‍ വിവാഹ സല്‍ക്കാരവും അടുത്ത …

Read More »

വി എസ് അച്യുതാനന്ദന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വിഎസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് ആയത്. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകന്‍ വിഎ അരുണ്‍ കുമാര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും അരുണ്‍ കുമാര്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അരുണ്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും …

Read More »

17കാരിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി അതിജീവിതയുടെ സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പാല സ്വദേശിയായ പ്രതി വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

17കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ വീണ്ടും പിടിയില്‍. പാല സ്വദേശി ജിഷ്‌ണുവിനെതിരെ (31)യാണ് പൊലീസ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാഴ്‌ച മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. തുടര്‍ന്ന് മേലുകാവ് സി.ഐ ജോസ് കുര്യന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതി ജിഷ്‌ണുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. …

Read More »