Breaking News

NEWS22 EDITOR

17കാരിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി അതിജീവിതയുടെ സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പാല സ്വദേശിയായ പ്രതി വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

17കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ വീണ്ടും പിടിയില്‍. പാല സ്വദേശി ജിഷ്‌ണുവിനെതിരെ (31)യാണ് പൊലീസ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാഴ്‌ച മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. തുടര്‍ന്ന് മേലുകാവ് സി.ഐ ജോസ് കുര്യന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതി ജിഷ്‌ണുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. …

Read More »

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ കുഞ്ഞിന്റെ മൃതദേഹം അയല്‍ക്കാരിയുടെ അലമാരയില്‍

വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ നാലു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്ബതികളുടെ മകന്‍ ജോഗന്‍ ആണ് മരിച്ചത്. സമീപവാസിയുടെ അലമാരയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗന്‍ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ സഹായ സില്‍ജ മണവാളക്കുറിച്ചി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് …

Read More »

ടാറിങ്ങിന് പിന്നാലെ കോണ്‍ക്രീറ്റ് മിക്സ്ചര്‍ വാഹനം കയറി റോഡ് തകര്‍ന്നു

മാമം അയങ്കാളി റോഡിന്‍റെ ടാറിങ്​ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിന് കോണ്‍ക്രീറ്റുമായി എത്തിയ വാഹനം കയറി തകര്‍ന്നു. റോഡിന്റെ ടാറിങ്​ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൂര്‍ത്തിയായത്. രണ്ടുദിവസത്തേക്ക് വലിയ വാഹനങ്ങള്‍ കയറ്റരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നെപ്റ്റ്യൂണ് എന്ന സ്ഥാപനത്തിന്റെ വലിയ വാഹനം കോണ്‍ക്രീറ്റുമായി ടാര്‍ ചെയ്ത പാതയിലൂടെ കടന്നുപോകുകയും 250 മീറ്ററോളം ഭാഗത്തെ ടാര്‍ റോഡില്‍ നിന്നും ഇളകി മാറുകയമായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം. താഹിറിന്റെ …

Read More »

15 വർഷമായി ജയിലിൽ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു; വിചിത്രമായ ഗർഭധാരണ രീതിയിൽ അമ്ബരന്ന് നെറ്റിസൺസ്

കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയിലിൽ കഴിയുമ്ബോൾ താൻ നാല് മക്കളുടെ പിതാവായതായി (became dad to four kids) വെളിപ്പെടുത്തി. താൻ എങ്ങനെ അച്ഛനായി എന്നും ഇദ്ദേഹം വിശദീകരിച്ചു. ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് മക്കളുടെ പിതാവാകുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇയാൾ. ഇയാൾ അൽ-അഖ്സ രക്തസാക്ഷി പടയിലെ അംഗമാണ്. 2006-ൽ ഇസ്രയേലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ …

Read More »

മിനിലോറി കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

കൊല്ലം -തേനി ദേശീയ പാതയില്‍ താമരക്കുളം ചാവടി ജങ്ഷനില്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി പോയ മിനിലോറി നിയന്ത്രണം തെറ്റി പലചരക്ക് കടയില്‍ ഇടിച്ചു കയറി. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന്റെ പിന്‍ചക്രം തെറിച്ചു വീണത് 100 മീറ്ററോളം അകലെയുള്ള പുരയിടത്തില്‍. പലചരക്കുവ്യാപാര സ്ഥാപനത്തിന്റെ ഏറിയ ഭാഗവും തകര്‍ന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. താമരക്കുളം ചാവടി ജങ്ഷനില്‍ എത്തിയ …

Read More »

വാടക ഗർഭത്തിലൂടെ അമ്മയായി പ്രിയങ്ക ചോപ്ര; ‘റെഡിമെയ്‌ഡ് കുഞ്ഞുങ്ങളെന്ന്’ തസ്‌ലീമ നസ്‌റീൻ, ആളിക്കത്തി സോഷ്യൽ മീഡിയ…

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വാടക ഗർഭത്തിലൂടെയായിരുന്നു ഇരുവരും പെൺകുഞ്ഞിനെ സ്വന്തമാക്കിയത്. സെലിബ്രിറ്റികളടക്കം നിരവധി പേർ ദമ്ബതികൾക്ക് ആശംസകളും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വാടക ഗർഭധാരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള എഴുത്തുകാരിയായ തസ്‌ലീമ നസ്‌റീനിന്റെ ട്വീറ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ്. വാടക ഗർഭത്തിലൂടെ റെഡിമെയ്‌ഡ് കുഞ്ഞിനെ സ്വന്തമാക്കുന്നവർ എങ്ങനെയാണ് മാതൃത്വം അനുഭവിക്കുന്നത്. കുഞ്ഞിനെ പ്രസവിക്കുന്നവർക്ക് തോന്നുന്ന …

Read More »

50 ലക്ഷം അടിസ്ഥാന വില; ഇത്തവണ ഐ പി എല്‍ താരലേലം കൊഴുപ്പിക്കാന്‍ ശ്രീശാന്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഐ പി എല്ലിന് (#IPL) ആവേശം പകരാന്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ താരലേലം കൂടുതല്‍ പൊടിപൊടിക്കും. മലയാളികള്‍ക്കഭിമാനമായി ഇത്തവണ താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്തും (#Sreesanth) എത്തുന്നുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ …

Read More »

പേരില്‍ ജാതി ഉണ്ടെങ്കില്‍ ഇനി ജോലി ഇല്ല, ജാതിവാല്‍ മുറിച്ച് ഏരീസ് ഗ്രൂപ്പ്: ജീവനക്കാരുടെ പേര് തിരുത്താന്‍ ചെലവ് കമ്പനി വഹിയ്ക്കും

പേരില്‍ ജാതി കൊണ്ടുനടക്കുന്നവര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹന്‍ റോയ് ഇക്കാര്യം അറിയിച്ചത്. പുതിയതായി സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും.  നിലവിലുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തില്‍ നിയമപരമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനാവശ്യമായ ചെലവുകള്‍ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ …

Read More »

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ കോടതിക്ക് മുന്നിൽവെച്ച് പിതാവ് വെടിവെച്ച് കൊന്നു …

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചയാളെ പിതാവ് വെടിവെച്ച് കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയെയാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്ന് പക തീര്‍ത്തത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍. ഇതിനിടെ തന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. ഇടന്‍തന്നെ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും …

Read More »

പരിചയക്കാരന്‍ നടിച്ചെത്തി സ്വകാര്യ ലാബിലും ക്ലിനിക്കിലും തട്ടിപ്പ്, മോഷ്ടാവിനെ തിരിച്ചറി‌ഞ്ഞു

കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജാണ് മാനേജരുടെ പരിചയക്കാരന്‍ നടിച്ചെത്തി ജീവനക്കാരിയെ കബളിപ്പിച്ച്‌ 8500 രൂപ തട്ടിയെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും ഈയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ക്ലിനിക്കിന്‍റെ ഉടമയായ ഡോക്ടറുടെ പരിചയക്കാരനെന്ന വ്യാജേനയായിരുന്നു പെരുമാറ്റം. ക്ലിനിക്കിലുണ്ടായിരുന്ന ജീവനക്കാരിയില്‍ നിന്ന് തന്ത്രപൂര്‍വം 15000 രൂപയാണ് തട്ടിയെടുത്തത്. പണം എണ്ണി തിട്ടപ്പെടുത്തി സംശയത്തിന് ഇടനല്‍കാതെയാണ് ഇയാള്‍ കടന്ന് കളഞ്ഞത്. രണ്ട് സംഭവങ്ങളിലേയും …

Read More »