സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണിത്. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. അനാവശ്യ യാത്രകളും പാടില്ലെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾ …
Read More »അമിത വേഗതയിലെത്തിയ ലോറി ബസിനെ ഇടിച്ചു വീഴ്ത്തി; 20 പേർക്ക് പരുക്ക്; വിഡിയോ…
തമിഴ്നാട് മേട്ടുപ്പാളയത്ത് അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് ഇരുപതുപേർക്ക് പരുക്ക്. മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്. മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിന്റെ സി.സി.വി ദൃശ്യങ്ങൾ പുറത്തു വന്നു.
Read More »കിഴക്കമ്ബലം ആക്രമണം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഇതിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്ന് കോടിയേരി…
കിഴക്കമ്ബലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അതിനാല്‍ ഇതിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്തരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കിറ്റെക്സ് കമ്ബനിയുടെ ഉത്തരവാദിത്വം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ട കാര്യമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ചയാണിതെന്ന് യുഡിഎഫിന് മാത്രമെ പറയാനാകൂ. ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ …
Read More »ചുമയുടെ സിറപ്പ് അമിതമായി നല്‍കി, കുഞ്ഞ് മരിച്ചു; മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളി, അമ്മ അറസ്റ്റില്‍
ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പൊലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് …
Read More »15 മുതല്‍ 18 വയസ് ; വാക്സിനേഷനുള്ള രജിസ്ട്രേഷന് ജനുവരി 1 മുതല്‍…
രാജ്യത്തെ കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ജനുവരി ഒന്നുമുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുക.
Read More »‘പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി, വിഷമുള്ള പാമ്ബാണ് എന്നെ കടിച്ചത്’; പാമ്ബു കടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി സല്‍മാന്‍ ഖാന്‍
തന്നെ കടിച്ചത് വിഷമുള്ള പാമ്ബാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് സല്‍മാന്‍ ഖാന് പാമ്ബുകടിയേറ്റത്. ഉടന്‍ തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് താരം സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ‘ഫാം ഹൗസില്‍ കയറിയ പാമ്ബിനെ ഒരു വടി ഉപയോഗിച്ച് ഞാന്‍ പുറത്തേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി. …
Read More »ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലെന്നും മന്ത്രി ശിവന്‍കുട്ടി
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ മാറ്റി മിക്സഡ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അതാത് സ്‌കൂളുകളിലെ പിടിഎ തീരുമാനമെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പിടിഎ തീരുമാന പ്രകാരം മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ …
Read More »“90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ കോച്ചിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു” – സഹല്‍
കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹല്‍ അബ്ദുല്‍ സമദ് മികച്ച ഫോമില്‍ ആണെങ്കിലും താരം ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലിം 90 മിനുട്ടും ഗ്രൗണ്ടില്‍ തുടര്‍ന്നിട്ടില്ല. തനിക്ക് എല്ലാ കളിക്കാരെയും പോലെ മുഴുവന്‍ സമയവും കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്ന് സഹല്‍ ഇന്നലെ മത്സര ശേഷം പറഞ്ഞു. പക്ഷെ താന്‍ എത്ര മിനുട്ട് കളിക്കണം എന്നത് കോച്ചിന്റെ തീരുമാനമാണ്. അദ്ദേഹം പലതും കണക്കിലെടുത്താകും ഇത്തരം തീരുമാനം എടുക്കുന്നത്. ആ തീരുമാനം …
Read More »സംസ്ഥാനത്ത് ‘അതിഥികള്‍’ ആയി വിലസുന്നത് കൊടുംകുറ്റവാളികൾ, ഒന്നും ചെയ്യാനാകാതെ അധികൃതര്‍, അഞ്ച് വര്‍ഷത്തിനിടെ പ്രതികളായത് 3,650 കേസുകളില്‍…
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍. 2020 വരെയുള്ള കണക്കാണിത്. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് …
Read More »രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കടന്നു; ഏറ്റവും കൂടുതൽ രോഗ ബാധിതർ മഹാരാഷ്ട്രയിൽ; കേരളത്തിൽ 57 പേർക്ക് രോഗം…
ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് നിലവില്‍ 508 പേരിലാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 153 പേര് രോഗമുക്തരായി. ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലും ആദ്യമായി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നുമെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രാജ്യത്ത് 77 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 141 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹി(79), കേരളം(57), ഗുജറാത്ത്(49), …
Read More »