ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്‍ ഉള്‍പെടെയുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്. ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മുമ്ബ് രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകര്‍ …
Read More »കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്…
കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് …
Read More »കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി; തിരച്ചിൽ…
കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ റിക്ഷ ഡ്രൈവറിനൊപ്പം ഒളിച്ചോടി യുവതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തന്നെക്കാൾ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പമാണ് ഇവർ പോയത്. വീട്ടിൽ നിന്ന് തന്റെ 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ പോയി എന്ന് കാണിച്ച് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: ഒക്ടോബർ 13–നാണ് യുവതിയെയും ഓട്ടോ ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ പതിവായി സ്ത്രീയം …
Read More »മലപ്പുറത്ത് താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്…
മലപ്പുറത്ത് താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബസില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്ബോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ …
Read More »നോക്കുകൂലി തടയാന്‍ കര്‍ശന നടപടി; തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കും; രജിസ്‌ട്രേഷന്‍ കാര്‍ഡ് മൂന്നു ലക്ഷത്തോളം പേര്‍ക്ക്; ഇതില്‍ നിരവധിപേര്‍ തൊഴില്‍ മേഖലയില്‍ ഇല്ല…
സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ജില്ലാതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെയും തൊഴിലാളി യൂണിയന്‍ നേതാക്കളെയും ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും യോഗം വിളിച്ചു ചേര്‍ക്കും. സംസ്ഥാനതലത്തില്‍ തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ലേബര്‍ സെക്രട്ടറിയും കമീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. നോക്കുകൂലി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തൊഴിലാളി …
Read More »സംസ്ഥാനത്ത് 11 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട്…
ഒക്ടോബര്‍ 27 മുതല്‍ 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, പാലക്കാട്, കണ്ണൂര്‍,കാസര്‍കോട്, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ; …
Read More »ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു…
ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 139 അടിയായി താഴ്ത്തണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. 74 മണിക്കൂറിന് ശേഷം രണ്ട് ഷട്ടറുകള്‍ അടക്കുകയും ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും …
Read More »മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളിലെത്തും; ആദ്യമെത്തുക സ്റ്റാർ…
വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മരക്കാര്‍ തീയേറ്റര്‍ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്ബാവൂരിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ആറു മാസത്തിനുശേഷം ഒക്‌ടോബര്‍ 25 നാണ് മള്‍ട്ടിപ്ലക്സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്നത്. 25 മുതല്‍ സിനിമാശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. …
Read More »ദത്തുവിവാദത്തില്‍ അച്ഛനെതിരായ പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയും മകളുമായ അനുപമ…
ദത്തുവിവാദത്തില്‍ പി എസ് ജയചന്ദ്രനെതിരായ പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയും മകളുമായ അനുപമ. പി എസ് ജയചന്ദ്രനെ സിപിഐഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുന്ന നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പക്ഷേ ഏരിയ കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ വിഷയം അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്നും സംസ്ഥാനതലത്തില്‍ ഒരു വനിതാ നേതാവിനെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്നും അനുപമ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ നിലവിലുള്ള …
Read More »പണം തിരികെ കൊടുക്കാൻ ആന്റണി തയ്യാർ ; വാക്ക് മാറ്റിയത് തീയേറ്റർ ഉടമകളാണ്…
മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് 200 തിയറ്ററുകൾ റിലീസിന് നൽകാമെന്നു പറഞ്ഞ തിയറ്ററുകാർ ഇപ്പോൾ 86 എണ്ണം മാത്രമാണ് കൊടുക്കാൻ തയാറാകുന്നതെന്നും അതുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ ഒടിടി റിലീസിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും നിർമാതാക്കളുടെ സംഘടന. എന്നാൽ, വാക്കു മാറ്റിയത് തിയറ്റർ ഉടമകളാണെന്നും അതെങ്ങനെ ആന്റണി പെരുമ്പാവൂരിന്റെ കുറ്റമാകുമെന്നും വാർത്താസമ്മേളനത്തിൽ അവർ ചോദിച്ചു. ഒടിടിയിൽ സിനിമ റിലീസ് ചെയ്താൽ വാങ്ങിച്ച പണം തിരികെ കൊടുക്കാൻ ആന്റണി തയ്യാറാണെന്നും പണം വച്ച് വില പേശുന്നത് ശരിയല്ലെന്നും …
Read More »