Breaking News

NEWS22 EDITOR

ഇരിട്ടി പുതിയപാലത്തില്‍ ലോറി ഇടിച്ചുകയറി; ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​ല​ച്ചു

ഇ​രി​ട്ടി പു​തി​യ​പാ​ല​ത്തി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ത​ക​രാ​റി​ലാ​യ ലോ​റി പാ​ല​ത്തി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ ഇ​വി​ടെ ഭാ​ഗി​ക വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 3.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന രാ​ജ​സ്ഥാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള കൂ​റ്റ​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ലോ​റി പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യെ വേ​ര്‍​തി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌​ ക​യ​റു​ക​യാ​യി​രു​ന്നു. ഡി​വൈ​ഡ​റി​ല്‍ സ്ഥാ​പി​ച്ച സി​ഗ്ന​ല്‍ ബോ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഹൗ​സി​ങ് ഇ​ള​കി​പ്പോ​യ​തി​നാ​ല്‍ മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ എ​ടു​ക്കാ​നാ​കാ​തെ …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്‌​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​…

സംസ്ഥാനത്ത് നാളെ മുതല്‍ 12 ജില്ലകളില്‍ കനത്തമഴയ്​ക്ക്​ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച – തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും വ്യാഴാഴ്ച – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ്​ ഓറഞ്ച് അലര്‍ട്ട്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഒറ്റപ്പെട്ടയിടങ്ങളില്‍ …

Read More »

വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ ആശുപത്രിയിൽ പ്രവേശിച്ചു; വൃക്ക തന്നെ നീക്കം ചെയ്ത് ഡോക്ടർ; നാലുമാസത്തിനകം രോഗി മരിച്ചു; 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്…

ഗുജറാത്തില്‍ ശസ്ത്രക്രിയയിലൂടെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മരിച്ച രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോടാണ് കോടതി ആവശ്യപ്പെട്ടത്. വൃക്ക നീക്കം ചെയ്ത് നാലുമാസം കഴിഞ്ഞപ്പോള്‍ രോഗി മരിക്കുകയും ചെയ്തു. ഖേദ ജില്ലയില്‍ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സയിലെ പിഴവ് മൂലം മരിച്ചത്. 2011ലാണ് റാവല്‍ കടുത്ത …

Read More »

മേഘവിസ്‌ഫോടനത്തിൽ മരണം 17 ആയി ; റിസോര്‍ട്ടില്‍ 100ലധികം പേര്‍ കുടുങ്ങികിടക്കുന്നു…

ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയം. നൈനിറ്റാള്‍ ജില്ലയിലാണ് നാശനഷ്ടം. ദുരന്തത്തില്‍ 17 പേര്‍ മരിച്ചതായാണ് സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന പ്രാഥമിക വിവരം. നൈനിറ്റാള്‍ നദി കരകവിഞ്ഞു. രാംനഗറിലെ റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തമുണ്ടായത്. ചമ്ബാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. രണ്ട് ബൈക്ക് യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാംനഗറിലെ …

Read More »

തലസ്ഥാനത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍…

ഫ്ലാറ്റുകള്‍ കേന്ദ്രികരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതികള്‍ പിടിയില്‍. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം കരമനയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ കണ്ണികളാണ് ഇരുവരും. നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡില്‍ ആണ് ഇവര്‍ പിടിയിലായത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നാടന്‍ പടക്കം എറിഞ്ഞു. പൊലീസിനെ ആക്രമിച്ച്‌ പ്രതികളില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. …

Read More »

മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടര്‍; ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്, പെരിയാറിലെ ജലനിരപ്പ് ഉയരും…

ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി …

Read More »

തേനീച്ച ആക്രമണം: 15 പേര്‍ക്ക് കുത്തേറ്റു, എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു..

കി​ഴി​ശ്ശേ​രി മു​ണ്ടം​പ​റ​മ്ബി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ജോലി ചെ​യ്യു​കാ​യാ​യി​രു​ന്നവര്‍ക്ക്​ നേരെ തേ​നീ​ച്ച​ക്കൂ​ട്ടത്തിന്റെ ആക്രമണം. 15ഓ​ളം പേ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​തി​ല്‍ എ​ട്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ര്‍ കി​ഴി​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. ഫ​ര്‍​ണി​ച്ച​ര്‍ ഷെ​ഡ്​ ഉ​ട​മ മു​ണ്ടം​പ​റ​മ്ബ് കൊ​ട്ട​ക്കാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍, ഷി​ജി​ത്ത് തൃ​പ്പ​ന​ച്ചി, രാ​ധാ​കൃ​ഷ​ണ​ന്‍ കൊ​ണ്ടോ​ട്ടി, ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഷ​രീ​ഫ്, സു​മി​ത്ത് തു​ട​ങ്ങിവരെയാണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ത്തേ​റ്റ​വ​രി​ല്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഉ​ട​മ …

Read More »

ആ സംഘം കോഴിക്കോട്ടെത്തി; ക്രൂരമായ ആക്രമണം ഉണ്ടാവും, ജാഗ്രത നിർദേശവുമായി പൊലീസ്…

കോഴിക്കോട്: വളരെ വലിയ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്. സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് പിടിയിലായവരെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറി മോഷ്ടിക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. അതീവ ആക്രമണകാരികളാണ് ഇവർ. കോടാലി, …

Read More »

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിർദേശം…

ഗ്ലോബല്‍ ഫോര്‍കാസ്റ്റിംഗ് സിസ്റ്റം മോഡല്‍ പ്രകാരം വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് രാത്രി അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂര്‍ണമായും നിരോധിക്കേണ്ടതാണ്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച്‌ അലെര്‍ട്ടുകളില്‍ മാറ്റങ്ങള്‍ …

Read More »

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ 10 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയ​ന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റതാണ് തീരുമാനം. പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, പമ്ബ, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, എറണാകുളം ജില്ലയിലെ ഇടമലയാര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്​ പ്രഖ്യാപിച്ചത്. വൈദ്യുതി ബോര്‍ഡിന്​ കീഴിലുള്ള അണക്കെട്ടുകളാണിവ. മാട്ടുപ്പെട്ടി, പൊന്മുടി …

Read More »