Breaking News

NEWS22 EDITOR

ഇന്ന് മഹാനവമി; നാളെ വിജയദശമി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

കൊവിഡ് മഹാമാരിക്കാലത്ത് തിന്മയുടെ ആസുരതയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ 8നു മുമ്ബ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ദുര്‍ഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു. കൊവിഡ് പ്രോട്ടോക്കോളുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് കഴിഞ്ഞ തവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല.ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. കേരളത്തില്‍ …

Read More »

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്

മോഷണക്കുറ്റമാരോപിച്ച്‌ ആറ്റിങ്ങലില്‍ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച്‌ ഐ ജിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജി. ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷത അത്തല്ലൂരി. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി …

Read More »

ഉത്ര വധം: പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു, ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണം…

അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്ബിനെ കൊണ്ട് കടുപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്ത് ആദ്യം നിരിക്ഷണ സെല്ലിലേക്ക് ആണ് മാറ്റുന്നത്. ഇവിടെ ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് പാര്‍പ്പിച്ചിരുന്ന സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് …

Read More »

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴ; ഓറഞ്ച് അലര്‍ട്ട്…

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് …

Read More »

ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; സംസ്ഥാന സര്‍കാരിനായി ധനമന്ത്രി പുഷ്പചക്രം സമര്‍പിച്ചു, സംസ്‌ക്കാരം ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ…

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികനായ കൊട്ടാരക്കര സ്വദേശി വൈശാഖി(23)ന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഡെല്‍ഹിയില്‍നിന്ന് ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസെ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ …

Read More »

നോര്‍വേയില്‍ അഞ്ചു പേരെ അമ്ബെയ്ത് കൊന്നു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമി അറസ്റ്റില്‍…

തെക്ക് കിഴക്കന്‍ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്ബെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യൂറോപ്യന്‍ രാജ്യത്തുണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകീട്ട് ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും …

Read More »

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്…

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് …

Read More »

ഹണിട്രാപ്പ്, സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു,​ 4 മാസത്തിനിടെ കോട്ടയത്ത് മാത്രം 108 കേസുകള്‍…

സംസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പുകള്‍ മുമ്ബെങ്ങുമില്ലാത്ത വിധം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ കോട്ടയം ജില്ലയില്‍ മാത്രം 108 ഹണി ട്രാപ്പ് തട്ടിപ്പുകളാണ് നടന്നത്. പൊലീസിന് ലഭിച്ച പരാതികളുടെ കണക്ക് മാത്രമാണിത്. ഇതിന്റെ ഇരട്ടിയോളം തട്ടിപ്പുകള്‍ പരാതിയായി രജിസ്‌റ്റര്‍ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മാനഹാനിയും സമൂഹത്തിലുണ്ടാകുന്ന നാണക്കേടും കാരണം പലരും തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കി കെണിയില്‍ നിന്ന് തലയൂരുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. …

Read More »

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു…

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടുപോകുന്നു. 225 മെട്രിക് ടണ്‍ നാഫ്ത്തയാണ് ഇപ്പോള്‍ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടണ്‍ നാഫ്ത്ത സൂക്ഷിച്ചിരുന്നു. ഇതില്‍ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാര്‍ച്ചില്‍ ഒരുമാസത്തോളം നിലയം പ്രവര്‍ത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീര്‍ത്തിരുന്നു. അന്നു ബാക്കിവന്ന ഇന്ധനമാണ് ഇപ്പോള്‍ ഗുജറാത്തിലെ എന്‍.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടുപോകുന്നത്. ടാങ്കര്‍ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാര്‍ഗം ഇന്ധനം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം …

Read More »

കോടതി വിധിയെ ബഹുമാനിക്കുന്നു; എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ട്- അന്വേഷണ ഉദ്യോഗസ്ഥന്‍…

ഉത്രാവധക്കേസില്‍ കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. പ്രതി സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ തൃപ്തിയെന്നും കോടതി ശിക്ഷാവിധി പ്രസ്താവിച്ച ശേഷം എസ്പി പ്രതികരിച്ചു. ‘വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല. എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, …

Read More »