ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്ബലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടില്‍ യുവതി ദിവസവും പോകാറുണ്ട്. ഇവിടെയുള്ളവര്‍ ജോലിക്ക് പോയതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സൈബര്‍ സെല്ലിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. …
Read More »സംസ്ഥാനത്തിന്ന് ഇന്ന് 12616 പേര്‍ക്ക് കൊവിഡ്; 134 മരണം; 14,516 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി. 12,018 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 …
Read More »11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍…
ദീപാവലിയോടനുബന്ധിച്ച് റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നോണ്‍ ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനമാണ് ബോണസായി നല്‍കുക. 11.56 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ സംരക്ഷണ സേനയിലെ ജീവനക്കാരും ഇതിന്റെ പരിധിയില്‍ വരും. ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട് ബോണസ് നല്‍കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. അഞ്ചുവര്‍ഷത്തിനിടെ 7 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭായോഗം അംഗീകാരം …
Read More »പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മാത്രം താന്‍ ഒരു മണ്ടനല്ലെന്ന് വസീം അക്രം….
താന്‍ ഒരിക്കലും ഒരു ദേശീയ ടീമിന്റെയും പരിശീലകനാകാന്‍ സാദ്ധ്യതയില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്ടന്‍ വസീം അക്രം. ദേശീയ ടീം പരിശീലകന്‍ ആയാല്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 200 മുതല്‍ 250 ദിവസമെങ്കിലും തന്റെ കുടുംബത്തെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുമെന്നും ഇത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു. അതേപോലെ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ താരങ്ങള്‍ തന്നോട് സ്ഥിരമായി ഉപദേശം ചോദിക്കാറുണ്ടെന്നും ഇതിനും തനിക്ക് സമയം കണ്ടെത്തേണ്ടി വരുമെന്നും …
Read More »രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി…
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി എന്നിവര്‍ക്കുമാണ് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രവേശനം …
Read More »എറണാകുളത്ത് ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് രണ്ടുപേര്‍ കുടുങ്ങി; ഒരാളെ പുറത്തെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു…
കലൂരില്‍ മതിലിടിഞ്ഞുവീണ് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. രണ്ടാമനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന തുടരുന്നു. ഇന്ന് ഉച്ചയോടെ കലൂല്‍ ഷേണായീസ് ക്രോസ് റോഡിലായിരുന്നു അപകടം. കാന വൃത്തിയാക്കുന്നതിനായി മതിലിനോട് ചേര്‍ന്ന് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കാന വൃത്തിയാക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന മതില്‍ തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് കട്ടര്‍ …
Read More »അടുത്ത വര്‍ഷം മുതല്‍ ‘ലിംഗ നീതി’ കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു..
അടുത്ത അധ്യയന വര്‍ഷം മുതല്‍ ‘ലിംഗ നീതി’ കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ പ്രത്യേക ക്ലാസുകള്‍ നടത്തും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാ സെന്റ് തോമസ് കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് ലിംഗ നീതി സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായത്. കോളജുകളില്‍ ബോധവത്കരണത്തിന് പ്രത്യേക …
Read More »പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും; പ്രവേശനം 7 മുതല്‍…
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് നാളെ പ്രസിദ്ധികരിക്കു. പ്രവേശനം 7, 12, 16, 20, 21 തീയതികളില്‍ നടക്കും. അലോട്ട്മെന്റ് വിവരം www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ലഭിക്കും. വെബ്സൈറ്റിലെ Candidate Login-SWS ല്‍ ലോഗിന്‍ ചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി …
Read More »ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു…
ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂട്ടിയത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുമ്പ് 891 രൂപ 50 പൈസയായിരുന്നു വില. അതേസമയം, വാണിജ്യ സിലിന്‍ഡെറുകള്‍ക്ക് രണ്ട് രൂപ കുറച്ചിട്ടുണ്ട്. 1726 രൂപയാണ് കൊച്ചിയിലെ വില.
Read More »സ്‌കൂള്‍ തുറക്കല്‍; ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും; ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല; നവംബര്‍ 1 മുതല്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള കേരള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍…
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ചൊവ്വാഴ്ച കോവിഡ് -19 നെത്തുടര്‍ന്ന് കേരളത്തില്‍ നവംബര്‍ …
Read More »