Breaking News

NEWS22 EDITOR

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,000 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4375 യിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലാണ്.

Read More »

ഒരുമിച്ചിരുന്ന് മദ്യപിച്ച യുവാക്കള്‍ കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത…

ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു. ഒരാള്‍ മരിച്ചു. പൂവാര്‍ അരുമമാനുര്‍കട കോളനിയില്‍ സുരേഷ്(30) ആണ് മരിച്ചത്. കൂടെ കിണറ്റില്‍ വീണ രണ്ടുപേര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. മദ്യപിച്ച്‌ കിണറ്റിനരികലിരിക്കുമ്ബോള്‍ ആക്രമണത്തിനിടെ കിണറ്റില്‍ വീണതാണെന്നാണ് ആരോപണം. രക്ഷപ്പെട്ട രണ്ടുപേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് …

Read More »

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്…

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി ആറാം ദിവസമാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് …

Read More »

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം പണിമുടക്ക്; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി…

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്ബനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം …

Read More »

ഉറപ്പാണ് അതിവേഗ ഇന്റര്‍നെറ്റ്‌, കെ ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്‍്ററിന്‍്റെ പണികളും കെ.എസ്.ഇ.ബി …

Read More »

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ ആക്രമിച്ചു; പ്രതി കസ്റ്റഡിയില്‍…

പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയെ യുവാവ് ആക്രമിച്ചു. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന കോട്ടയം എരുമേലി സ്വദേശി ആഷികാണ് അക്രമം നടത്തിയത്. സംഭവത്തില്‍ ആഷികിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും യുവതിയേയും മാതാവിനെയും മര്‍ദിക്കുകയുമായിരുന്നു. പ്രതി ആഷിഖ് ലഹരി ഉപയോഗിക്കുന്നതായും സ്വഭാവ ദൂഷ്യങ്ങളുള്ള വ്യക്തിയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയത്. ആഷികിനെ ഇന്നലെയാണ് വെച്ചൂച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More »

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒരു ജില്ലയിൽ നാളെ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. നാളെ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, …

Read More »

ഒരു ബെഞ്ചില്‍ ഒരു കുട്ടി,​ എല്‍ പിയില്‍ ഒരു ക്ലാസില്‍ 10 കുട്ടികള്‍,​ ഉച്ചഭക്ഷണം ഇല്ല; സ്കൂള്‍ തുറക്കുന്നതില്‍ മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയേ മാത്രമേ ഇരുത്താവൂ എന്ന് സര്‍ക്കാര്‍ മാര്‍ഗരേഖ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു,​പി തലം മുതല്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ വരെ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും. ആദ്യ ഘട്ടത്തില്‍ സ്കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. …

Read More »

സംസ്ഥാനത്ത് കോവിഡ് കുറയുന്നു; ഇന്ന് കോവിഡ് 8,850 പേര്‍ക്ക്; 17,007 പേര്‍ക്ക് രോഗമുക്തി……

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം 1134 തൃശൂര്‍ 1077 എറണാകുളം 920 കോഴിക്കോട് 892 മലപ്പുറം 747 കൊല്ലം 729 കണ്ണൂര്‍ 611 കോട്ടയം 591 പാലക്കാട് 552 ആലപ്പുഴ 525 പത്തനംതിട്ട 499 …

Read More »

കുപ്പിവെള്ളത്തിന്‍റെ ആവശ്യമില്ല;​ ജനുവരി ഒന്ന്​ മുതല്‍ കുപ്പിവെള്ളത്തിന്​ നിരോധനമേര്‍പ്പെടുത്തുന്നു സിക്കിം…

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍ക്കില്ല. ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി.എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്‌​ പ്രഖ്യാപനം നടത്തിയത്​. ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്‍റെ ആവശ്യം സംസ്ഥാനത്തിനില്ല. കുപ്പിവെള്ളത്തിന്​ പകരംപരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത്​ കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളില്‍ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക …

Read More »