കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു. കുട്ടനാട് കൈനകരിയിലാണ് സംഭവം. പല സ്ഥലങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കും, ഒരു സ്കൂട്ടറും, കാറുമാണ് കത്തിച്ചത്. സംഭവത്തില്‍ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം. കരമാര്‍ഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. വാഹനങ്ങള്‍ …
Read More »കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ മദ്യവില്‍പന; ആലോചന പോലും ഇതുവരെ നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി…
സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ വഴി മദ്യവില്‍പന ആരംഭിക്കുന്നു എന്ന പ്രചരണം തളളി എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ വാടകയ്‌ക്ക് നല്‍കുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും ഒപ്പം ബെവ്‌കൊയെയും അറിയിച്ചിരുന്നതായാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്‍പ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. മദ്യവില്‍പന ആരംഭിക്കാനുളള സന്നദ്ധത …
Read More »രവി പിള്ളയുടെ മകന്‍റെ വിവാഹം; ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി…
വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ …
Read More »കോവിഡ് തളര്‍ത്തിയ ഭിന്നശേഷി ജീവിതങ്ങള്‍ക്ക് കരുതലൊരുക്കാന്‍ പഠനം പൂര്‍ത്തിയായി…
ഒന്നര വര്‍ഷം പിന്നിട്ട കോവിഡ് പ്രതിസന്ധി സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങെളക്കുറിച്ച് സാമൂഹികനീതി വകുപ്പിെന്റ പഠനം പൂര്‍ത്തിയായി. ഭിന്നശേഷിക്കാരുടെ ജീവിതത്തെ കോവിഡ് സാമൂഹികമായും സാമ്ബത്തികമായും തളര്‍ത്തിയെന്ന വിലയിരുത്തലിെന്റ അടിസ്ഥാനത്തിലാണ് പഠനം. കരട് റിപ്പോര്‍ട്ടില്‍ സെക്രട്ടറിതല യോഗം നിര്‍ദേശിച്ച ഭേദഗതികളോടെ 20 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. കോവിഡുകാലം ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും തൊഴില്‍പരമായും പ്രതികൂലമായി ബാധിച്ചു എന്നാണ് സാമൂഹികനീതി വകുപ്പിെന്റ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ചില പരാതികളും പ്രശ്നങ്ങളും …
Read More »ട്വന്റി-20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. സഞ്ജു സാംസണെ ഒഴിവാക്കി. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി. ശ്രേയസ് അയ്യർ, …
Read More »കന്നഡയെ ‘മോശം ഭാഷ’യാക്കി, പിന്നാലെ മാപ്പ്; ഗൂഗ്ളിനെതിരായ ഹർജി തീര്‍പ്പാക്കി…
കന്നഡയെ ഇന്ത്യയിലെ ‘ഏറ്റവും മോശം ഭാഷ’യായി അവതരിപ്പിച്ചതില്‍ ഗൂഗിളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തീര്‍പ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ഓണ്‍ലൈന്‍ തിരച്ചിലിന്‍റെ ഫലമായി കന്നഡയെന്ന് ഗൂഗ്ള്‍ റിസള്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗൂഗ്ള്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആന്‍റി …
Read More »കടുവകളുടെ കണക്കെടുപ്പ്: നിരീക്ഷണ ക്യാമറ സ്ഥാപിച്ചു…
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍, ദേശീയതലത്തില്‍ കടുവകളുടെ എണ്ണം കണക്കാക്കുന്നതിെന്റ ഭാഗമായി കണ്ണൂര്‍ വനം ഡിവിഷന് കീഴിലും ആറളം വന്യജീവി സങ്കേതം ഡിവിഷന് കീഴിലും കടുവകളുടെ കണക്കെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പറമ്ബിക്കുളം ഫൗണ്ടേഷെന്റ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ കണക്കെടുപ്പ് നടത്തുന്നത്. രണ്ട് വര്‍ഷം കൂടുമ്ബോഴാണ് കടുവകളുടെ കണക്കെടുപ്പ്. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴില്‍ 16 ഇടങ്ങളിലും കണ്ണൂര്‍ വനം ഡിവിഷന് കീഴിലെ കണ്ണവത്ത് …
Read More »നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വിതരണം തുടങ്ങി; പരീക്ഷ ഞായറാഴ്ച നടക്കും..
നീറ്റ് യു ജി സി പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കും.വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. neet(dot)nta(dot)nic(dot)in വഴി അപേക്ഷ നമ്ബറും ജനനത്തീയതിയും നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുക. 202 നഗരകേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയില്‍ ഉത്തരം രേഖപ്പെടുത്തുന്നത് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള മാതൃക ഒ എം ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ …
Read More »കേരളത്തിലൊഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ 13067 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 338 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. രാജ്യത്തെ കഴിഞ്ഞ ദിവസത്തെ മരണനിരക്കില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനത്ത് ബുധനാഴ്ചയിലെ കണക്ക് പ്രകാരം 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ …
Read More »നിപ വൈറസ്: ജാഗ്രതയോടെ മൃഗസംരക്ഷണ വകുപ്പ്..
സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അസാധാരണമായി എന്തെങ്കിലും ഭാവമാറ്റം വളര്ത്തുപക്ഷിമൃഗാദികളില് കണ്ടാല്‍ സമീപ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പ്രത്യേകിച്ച് മസ്തിഷ്ക, ശ്വാസസംബന്ധമായ ലക്ഷണങ്ങള്‍, അസ്വാഭാവിക മരണം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണം. സംസ്ഥാനത്ത് വളര്‍ത്തുമൃഗാദികളിലോ പക്ഷികളിലോ നിപ ഉണ്ടാകുകയോ അവരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്‌ത ആധികാരിക റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read More »