വയനാട് ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് തുടങ്ങി. സപ്തംബര്‍ 4, 5 തീയതികളിലും വാക്‌സിന്‍ ലഭിക്കും. രാവിലെ 9 മുതല്‍ 3 വരെയാണ് വാക്‌സിന്‍ ലഭിക്കുക. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി. സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്. കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക. രണ്ടാം ഡോസ് വാക്‌സിനേഷന്‍ …
Read More »കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ…
കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. വിദേശത്ത് പോകുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്കാണ് ഇളവനുവദിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ഡോസ് …
Read More »‘അച്ചടക്ക നടപടിയ്‌ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍ പലരും പാര്‍ട്ടിയിലുണ്ടാകില്ല’; പുതിയ നേതൃത്വത്തോട് അതൃപ്‌തി പരസ്യമാക്കി ചെന്നിത്തല
കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തോടുളള അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും തീരുമാനമെടുക്കുമ്ബോള്‍ ഉമ്മന്‍ചാണ്ടിയോടും ആലോചിക്കണമായിരുന്നെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ ഈ പരസ്യമായ അഭിപ്രായ പ്രകടനം. ചടങ്ങില്‍ പങ്കെടുത്ത കെ.സി ജോസഫും ചെന്നിത്തലയെ പിന്താങ്ങി എന്നതും ശ്രദ്ധേയമായി. താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ധാര്‍ഷ്‌ട്യം കാണിച്ചിട്ടില്ലെന്നും അച്ചടക്ക നടപടി മുന്‍കാല പ്രാബല്യത്തില്യത്തിലായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലായിരുന്നെന്നും …
Read More »ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി; തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തി
ഡെല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ഡെല്‍ഹി നിയമസഭക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന ദുരൂഹ തുരങ്കവും തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡെല്‍ഹി നിയമസഭാ സ്പീകെര്‍ രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ബ്രിടീഷ് ഭരണകാലത്ത് തടവിലായ സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നത് എന്നാണ് നിഗമനം. നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അതിന്റെ …
Read More »കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു
വയനാട് മുട്ടിലില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. എടപ്പെട്ടി അമ്ബലകുന്ന് കോളനിയിലെ രാജേഷിന്‍റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം. കല്‍പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ.എസ് …
Read More »പരീക്ഷ ഏപ്രിലില്‍: ഉപരിപഠനാവസരം നഷ്ടമാകുമെന്ന ആശങ്കയില്‍ ബി.ഫാം വിദ്യാര്‍ഥികള്‍
കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കോഴ്സ് നീണ്ടതിനാല്‍ ഉപരിപഠന-സ്കോളര്‍ഷിപ് പഠനം നഷ്ടമായേക്കുമെന്ന ആശങ്കയില്‍ കേരള ആരോഗ്യസര്‍വകലാശാലക്ക് കീഴിലെ ബി.ഫാം വിദ്യാര്‍ഥികള്‍. ജൂൈലയില്‍ തീരേണ്ട കോഴ്സിലെ ഏഴ്, എട്ട് സെമസ്റ്റര്‍ പരീക്ഷ ഇനിയും തീര്‍ന്നിട്ടില്ല. അതേസമയം, ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (നൈപ്പര്‍) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അര്‍ഹത നേടിയവര്‍ക്ക് ക്ലാസ് തുടങ്ങി. ബി.ഫാം സര്‍ട്ടിഫിക്കറ്റ് ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ആഴ്ചകള്‍ക്ക് മുമ്ബ് ആരോഗ്യസര്‍വകലാശാല പുറത്തിറക്കിയ …
Read More »ഓരോ ജില്ലയിലും പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ്, പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്ന് വിഡി സതീശന്‍
കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സ്ത്രീകളോടും കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എത്ര സ്ത്രീകള്‍ നല്‍കിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും പൊലീസിന് പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണെന്നും, ഇതു തികയ്ക്കാനായി പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുട്ടില്‍ മരം …
Read More »ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കണം: എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയാണെന്ന് വിദഗ്ധര്‍…
ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കണമെന്ന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിദഗ്ധര്‍ രംഗത്ത്. വിപിഎന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വിപിഎന്‍ നിരോധിക്കരുതെന്ന ആവശ്യവും ശക്തമാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ് വിപിഎന്‍ സാധ്യമാക്കുന്നത്. വിപിഎന്‍ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടില്ല എന്നതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ വിപിഎന്നും ഡാര്‍ക്ക് വെബും ഉപയോഗിച്ച് നടക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പാര്‍ലമെന്ററി സമിതിയുടെ അഭിപ്രായം. ആഭ്യന്തരമന്ത്രാലയം ഐടി …
Read More »മൊബൈല്‍ ഇന്‍റര്‍നെറ്റ് കവറേജില്ല; പഠനം കനാല്‍പാതയോരത്തെ കാട്ടില്‍
താമസം കനാല്‍ പുറമ്ബോക്കിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍. പഠനത്തിന് ആരോ നല്‍കിയ പൊട്ടിപ്പൊളിഞ്ഞ സ്മാര്‍ട്ട് ഫോണ്‍. ഫോണുണ്ടെങ്കിലും ഇന്റര്നെറ്റ് കവറേജില്ലാത്തതിനാല്‍ പഠനം കനാല്പാതയിലെ കാട്ടില്‍. പകല്‍ വെയിലും മഴയുമേല്ക്കാതെ കുട പിടിച്ചും രാത്രിയില്‍ തെരുവുവിളക്കിെന്റ വെട്ടം പോലുമില്ലാതെയും പഠനം ഇവിടെ തന്നെ. മൊബൈല്‍ ഫോണിെന്റ നീലവെളിച്ചത്തില്‍ നോക്കി ഇവര്‍ക്ക് കണ്ണ്, തലവേദന പതിവാണ്. ഇത് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കല്ലട ജലസേചന പദ്ധതി കനാല്‍ കരയില്‍ മരുതിമൂട് കവലക്ക് സമീപത്തെ …
Read More »പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി…
അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയിൽ വൻ നാശം വിതച്ചാണ് ഐഡ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. പതിനാറ് വർഷം മുൻപ് വൻ നാശം വിതച്ച കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് ഐഡയും എത്തിയത്. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ …
Read More »