Breaking News

NEWS22 EDITOR

വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌.

കൊവിഡ്‌ ബാധിച്ച്‌ വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി. മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്‌. ഇത്‌ മരണത്തിന്‌ വഴിവക്കും. ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണമെന്നും മന്ത്രി പറഞ്ഞു. ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാല്‍ പിന്നീട്‌ ലക്ഷണങ്ങള്‍ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന്‌ ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത . 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെയും ചില സന്ദര്‍ഭങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

കോണ്‍ഗ്രസ് വിടാനൊരുങ്ങി പി .എസ് പ്രശാന്ത്.

പി.എസ് പ്രശാന്ത് പാര്‍ട്ടി വിടാനൊരുങ്ങുന്നു. പ്രതികരണത്തിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്ത് നല്‍കി. കെ സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കത്തില്‍ പറയുന്നു. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വേണുഗോപാലാണെന്നും, കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണെന്നും കത്തില്‍ പരാമര്‍ശമുണ്ട്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ …

Read More »

12 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന ഫലം നല്‍കാത്ത ലബോറട്ടറിയുടെ ലൈസന്‍സ് റദ്ദാക്കാൻ ഉത്തരവ്…

നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും 12 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാക്കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ ജില്ല അതോറിറ്റികള്‍ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണം കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് …

Read More »

രണ്ടു രൂപ തന്ന് ലൈംഗികമായി ഉപദ്രവിച്ചയാളുടെ വീട് ഇന്ന് നാല്‍പ്പത് ലക്ഷം രൂപയ്ക്ക് വാങ്ങി, എല്ലാം മനസിനെ വേട്ടയാടുന്നു: വെളിപ്പെടുത്തലുമായി രഞ്ജു രഞ്ജിമാര്‍…

ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ നേരിട്ട ലൈംഗിക ഉപദ്രവത്തെ കുറിച്ച്‌ വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രണ്ടു രൂപ നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വാര്‍ഷിക പരീക്ഷാ ഫീസ് നല്‍കാന്‍ വീട്ടുകാരുടെ കൈയില്‍ പണം ഉണ്ടായിരുന്നു. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചത്. എന്നാല്‍ അയാള്‍ …

Read More »

അഫ്ഗാനിസ്ഥാനില്‍ സമ്ബൂര്‍ണ സൈനിക പിന്മാറ്റത്തിലേക്ക് അമേരിക്ക; സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ച്‌ യുഎസ് സൈന്യം; നീക്കം, തന്ത്രപ്രധാനമായ രേഖകളും ഉപകരണങ്ങളും താലിബാന്റെ കൈവശം….

അഫ്ഗാനിസ്ഥാനില്‍ ഓഗസ്റ്റ് 31-ന് അമേരിക്ക സമ്ബൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായി കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത് യുഎസ് സൈന്യം. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐ.എ) യുടെ കാബൂളിലെ ബേസാണിത്. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. …

Read More »

നിലയ്ക്കാത്ത ക്രൂരത: മോഷണം ആരോപിച്ച്‌ ലോറിയില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം…

മോഷണം ആരോപിച്ച്‌ ലോറിയുടെ പിന്നില്‍കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച്‌ ജില്ലയിലെ ജെട്‌ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീല്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ബാനഡ സ്വദേശിയായ കനിയ്യ ജെട്‌ലിയ ഗ്രാമത്തിലെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയുടെ പിറകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നും പരിക്കേറ്റ മോഷ്ടാവിന് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും നാട്ടുകാര്‍ പൊലീസ് …

Read More »

കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ 3.19 കോടി രൂപ അനുവദിച്ചു…

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചു. 3.19 കോടി രൂപയാണ് ഇതിനായ് അനുവധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാനദണ്ഡങ്ങളനുസരിച്ച്‌ 87 കുട്ടികളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രീ വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More »

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ; കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍…

സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും …

Read More »

മൊട്ടയടിച്ച്‌ കിടിലന്‍ മേക്കോവറില്‍ ഫഹദ് ഫാസിൽ; സോഷ്യൽ മീഡിയയിൽ തരം​ഗമായി ‘പുഷ്പ’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍….

അല്ലു അർജുൻ-ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മൊട്ടയടിച്ച്‌ കിടിലൻ മേക്ക്‌ഓവറിലാണ് ഫഹദ് എത്തുന്നത്. ബന്വാർ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്ജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് …

Read More »