ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെ പേരുമാറ്റം തകൃതിയില്‍ പുരോഗമിക്കുന്നു . മിയാഗഞ്ച്, അലിഗഢ് നഗരങ്ങള്‍ക്ക് പിന്നാലെ സുല്‍ത്താന്‍പൂരിന്‍റെയും പേരുമാറ്റാനൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍. സുല്‍ത്താന്‍പൂരിനെ ‘കുശ് ഭവന്‍പുര്‍’ എന്ന പേരിലാക്കാനാണ് നീക്കം.മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്സഭ മണ്ഡലമാണ് സുല്‍ത്താന്‍പൂര്‍. പുരാണത്തിലെ രാമന്‍റെ പുത്രന്‍റെ പേരാണ് കുശന്‍. പേരുമാറ്റം സംബന്ധിച്ച് നിര്‍ദേശം സംസ്ഥാന സര്‍ക്കാറിന് അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. അതെ സമയം ലാംഭുവയിലെ (സുല്‍ത്താന്‍പൂര്‍) എം.എല്‍.എയായ …
Read More »വാക്‌സിന്‍: കുട്ടികള്‍ക്ക് ഒക്ടോബര്‍ മുതല്‍ നൽകും
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഒക്ടോബര്‍ ആദ്യം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.12-18 പ്രായപരിധിയിലുള്ളത് 12 കോടിയോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡി വാക്സീന്‍ 12നു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാമെന്ന ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ശതമാനത്തോളം കുട്ടികള്‍ മറ്റ് ആരോഗ്യപ്രശ്നം ഉള്ളവരാണ് അവര്‍ക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ക്കു മുന്‍ഗണന നല്‍കിയാണോ ആദ്യം വാക്സീന്‍ നല്‍കേണ്ടതെന്ന് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധ …
Read More »മൂന്നാം തരംഗം അരികെ; കിടക്കകള്‍ നിറയുന്നു
കോവിഡ് മൂന്നാം തരംഗഭീതി അരികെ നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. ഓണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടവെ 4000 രോഗികള്‍ക്ക് മുകളിലെത്തി പ്രതിദിന കണക്ക്. ചികിത്സയുടെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും നാലാഴ്ച നിര്‍ണായകമാണ്. മുമ്ബ് മേയിലാണ് ഇത്രയേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറായിരത്തിലേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേയില്‍ അവസാന വാരത്തോടെ ഇത് കുറഞ്ഞു. അതിനുശേഷം ഉണ്ടായ വലിയ വര്ധനയാണിപ്പോഴത്തേത്. ഇതില്‍ സമ്ബര്‍ക്ക രോഗബാധയാണ് വര്‍ധിച്ചിരിക്കുന്നത്. …
Read More »കള്ളില്‍ കഞ്ചാവിന്റെ അംശം: 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, കേരളത്തിലെ ഷാപ്പുകളില്‍ സംഭവിക്കുന്നത് എന്ത്…??
സംസ്ഥാനത്ത് വില്‍ക്കുന്ന കള്ളില്‍ കഞ്ചാവിന്റെ അംശമെന്ന് റിപ്പോര്‍ട്ട്. കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് ഉടമസ്ഥര്‍/ലൈസന്‍സ് കൈയ്യില്‍ വെക്കുന്നവര്‍ ഏഴ് ദിവസത്തിനുള്ളില്‍ വീശദീകരണം നല്‍കണമെന്നാണ് എക്സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടമസ്ഥര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കും. കള്ളില്‍ …
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂര്‍ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും …
Read More »‘ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല, നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’; ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ്….
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. എല്ലാത്തിനും എണ്ണിയെണ്ണി കണക്കുപറയിക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ‘ആരാണോ ഈ ആക്രമണം നടത്തിയത്, അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക. ഞങ്ങള്‍ ഇതൊന്നും മറക്കില്ല, പൊറുക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ എല്ലാത്തിനും കണക്കു പറയിക്കും’ …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വര്‍ധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,793.68 ഡോളര്‍ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയര്‍ന്ന് …
Read More »30 ദിവസം വരെ സാധങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ പുതിയ റഫ്രിജറേറ്ററുകളുമായി ഗോദ്റെജ് അപ്ലയൻസസ്…
ഗോദ്റെജ് അപ്ലയൻസസ് ഗോദ്റെജ് ഇയോൺ വലോർ, ഗോദ്റെജ് ഇയോണ് ആൽഫ എന്നീ പുതിയ ആധുനീക ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണികൾ അവതരിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾ ഇപ്പോൾ കടകളിലേക്കുള്ള തുടർച്ചയായ യാത്രകൾ ഒഴിവാക്കുന്നതിനാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം പുതുമയോടെ സൂക്ഷിക്കേണ്ട ആവശ്യം ഉയരുന്നുണ്ട്. പുതിയ ഗോദ്റെജ് ഇയോണ് വലോർ, ആൽപ റഫ്രിജറേറ്ററുകൾ പുതിയ കൂൾ ബാലൻസ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ 30 ദിവസം വരെ പുതുമയും 60 ശതമാനം …
Read More »കാത്തിരിപ്പിന് വിരാമം; വിസിറ്റിങ് വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാം…
യു.എ.ഇയിലേക്ക് വരാനുള്ള വിസിറ്റ് വിസക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ത്യ, പാകിസ്താന്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ് വിസക്കാര്‍ക്കും ഇ -വിസക്കാര്‍ക്കും യു.എ.ഇയിലേക്ക് വരാമെന്ന് എയര്‍ അറേബ്യ എയര്‍ലൈനാണ് അറിയിച്ചതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയോ ഐ.സി.എ രജിസ്ട്രേഷനോ ആവശ്യമില്ല. കാലാവധിയുള്ള വിസക്കാര്‍ക്ക് മാത്രമായിരിക്കും അനുമതി. വിസയെടുത്ത ശേഷം യാത്രാവിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക് യാത്ര അനുവദിക്കില്ല. നിലവില്‍ …
Read More »എംബാപ്പയെ വിടാതെ റയല്‍ മാഡ്രിഡ്; താരത്തെ സ്വന്തമാക്കാന്‍ പിഎസ്ജിക്ക് മുന്നില്‍ പുതിയ ഓഫർ…
പി എസ് ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിടാതെ റയല്‍ മാഡ്രിഡ്. താരത്തെ റയലിലേക്ക് എത്തിക്കാന്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് നല്‍കിയ ആദ്യ രണ്ട് ഓഫറുകളും നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഓഫര്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡ്. 210 മില്യണ്‍ യൂറോയാണ് റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ പി എസ് ജിക്ക് മുന്നില്‍ വെക്കാന്‍ പോകുന്ന പുതിയ …
Read More »