നാളെ ലോക്ക്ഡൗണ്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യവില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടിയിട്ടുണ്ട്. രാവിലെ ഒമ്ബത് മുതല്‍ രാത്രി എട്ടു വരെയാണ് ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്.
Read More »നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നക്കേസിലെ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയില്‍; പിടികൂടാൻ ഒന്നിച്ചത് 700 പൊലീസുകാര്‍…
700 പൊലീസുകാരുടെ സഹായത്തോടെ ബലാത്സംഗകേസ് പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം. നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയാണ് പിടിയിലായത്. ജയ്പൂര്‍ റൂറല്‍ പൊലീസ് സുപ്രണ്ട് ശങ്കര്‍ ദത്ത് ശര്‍മ്മയാണ് അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. തുടക്കത്തില്‍ കേസിനെ സംബന്ധിച്ച് കാര്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ശങ്കര്‍ ദത്ത് ശര്‍മ്മ പറഞ്ഞു. കേസിലെ പ്രതിയായ സുരേഷ് കുമാര്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. …
Read More »ഹിമാചല്‍ മണ്ണിടിച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; മരണം 19 ആയി…
ഹിമാചല്‍പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരണം 19 ആയി ഉയര്‍ന്നു. കിന്നൗറിലെ നിഗുല്സാരിയില് നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . മണ്ണിടിച്ചിലിനിടെ വാഹനങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണ് അധി കൃതര്‍ നടത്തുന്നത്. ഹിന്ദുസ്ഥാന്‍-ടിബറ്റ് ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ട്രക്കും ബസും അടക്കം അഞ്ച് വാഹനങ്ങളാണു തകര്‍ന്നത്.
Read More »സിക്ക വൈറസ് രോഗം സംസ്ഥാനത്ത് നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്; ആകെ 66 പോസിറ്റീവ് മാത്രം…
സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി …
Read More »സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി ; 4 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്…
സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് പേര്‍ അറസ്റ്റിലായതായി ജമ്മു – കശ്മീര്‍ പൊലീസ്. ഭീകരന്‍ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത്. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പൊലീസ് വെളിപ്പെടുത്തുന്നു . ആഗസ്റ്റ് 15ന് മുമ്ബ് ജമ്മുവില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോര്‍സൈക്കിളില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം …
Read More »വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു…
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിന്‍ ആണ് മരിച്ചത്. ജോലി സംബന്ധമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ കോളിലുണ്ടായിരുന്ന ആള്‍ വെടിയൊച്ച കേള്‍ക്കുകയും പിറകില്‍ കുഞ്ഞിനെ കാണുകയും ചെയ്‌തു. ഇതോടെ ഇദ്ദേഹം അടിയന്തര നമ്ബരില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഓഫീസര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും എത്തുമ്ബോള്‍ യുവതി തലയ്‌ക്ക് വെടിയേറ്റ് കിടക്കുകയായിരുന്നു. അതേസമയം, യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. …
Read More »മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്ക് റീമേക് തുടങ്ങി; നായകന്‍ ആയി എത്തുന്നത് ഈ സൂപ്പർതാരം…
മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നയന്‍താര …
Read More »വീട്ടമ്മയുടെ നമ്ബര്‍ പ്രചരിപ്പിച്ച സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി…
മൊബൈല്‍ നമ്ബര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല,” പിണറായി വിജയന്‍ പറഞ്ഞു. “മനുഷ്യരുടെ …
Read More »അറിയാം ഞാവൽ പഴത്തിന്റെ ഗുണങ്ങൾ; ശീലമാക്കാം ഈ ചെറുപഴം..
പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. രുചികരമായ ഞാവൽ പഴത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മളൊക്കെ തന്നെ പഴം കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് പതിവ്. പക്ഷേ ഞാവൽ പഴത്തിന്റെ കുരുവിലും പോഷക ഗുണങ്ങളുണ്ട്. കുരുക്കൾ പൊടി രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനാൽ …
Read More »വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; കേരളത്തിന് 11 മെഡലുകള്‍…
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ് ഗുപ്‌തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായത്. ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, …
Read More »