ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. പൂർണ്ണമായി മണ്ണ് മൂടിക്കിടക്കുന്ന ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചൽ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവർത്തനത്തിന് കരസേനയും, …
Read More »പരിശോധന ഫലം പുറത്ത്; കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയ 25ഷാപ്പുകള്‍ക്കെതിരെ കേസ്…
കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എക്‌സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ 25 ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കും. സംഭവവുമായി ബന്ധപ്പെട്ട 34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്. പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കനബിനോയ്ഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ …
Read More »തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ജയിച്ചു
സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുൻസിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് – 8, യുഡിഎഫ് – അഞ്ച് എന്നതാണ് നിലവിലെ ലീഡ് നില.
Read More »രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്സിന് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കി സംസ്ഥാന സാക്ഷരതാ മിഷന്‍…
സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അറിയിച്ചു. 2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുന്ന 100 ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. കൊവിഡ് മഹാമാരി മൂലം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് ആശ്വാസമേകുന്നതിനായാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. നാലാംതരം തുല്യതാകോഴ്സില്‍ പഠിക്കുന്നവര്‍ക്ക് 1000 രൂപ വീതം നാല് മാസവും ഏഴാം …
Read More »ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല: നിലവിലെ നിയമങ്ങള്‍ പര്യാപ്തം; ആരോഗ്യമന്ത്രി…
ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ …
Read More »വിദ്യാശ്രീ പദ്ധതി; കേടുവന്ന ലാപ്‌ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍…
വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട് അപ് സംരഭമായ കൊക്കോണിക്‌സ് വിതരണം ചെയ്ത കമ്ബ്യൂട്ടറുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പുകള്‍ ഓണ്‍ ആവുന്നില്ലെന്നായിരുന്നു പരാതി. അതേസമയം പവര്‍ സ്വിച്ചിന് മാത്രമാണ് പ്രശ്‌നമെന്നും ലാപ്‌ടോപ്പുകള്‍ മാറ്റി നല്‍കുമെന്നും കൊക്കോണിക്‌സ് കമ്ബനി …
Read More »സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ലോക്‌ഡൗണ്‍, ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, ഒരു ജില്ലയിൽ മാത്രം നിയന്ത്രണങ്ങളില്ല…
സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ഐപിആര്‍ അനുസരിച്ച് പുനക്രമീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 85 തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള 566 വാര്‍ഡുകളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. ഐപിആര്‍ എട്ടിനു മുകളിലുള്ള വാര്‍ഡുകളിലാണ് നിലവില്‍ ലോക്‌ഡൗണ്‍ ഉള്ളത്. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശസ്ഥാപനങ്ങളിലായി 171 വാര്‍ഡുകളിലാണ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ലോക്‌ഡൗണ്‍ വാര്‍ഡുകളില്ലാത്തത്. ഇവിടെ എല്ലാ വാര്‍ഡുകളിലും ഐപിആര്‍ എട്ടിനു താഴെയാണ്. പാലക്കാട് 102 …
Read More »കോഴിക്കോട് പൂനൂര്‍ പുഴയില്‍ വീണത് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെന്ന് സംശയം…
പൂനൂര്‍ പുഴയില്‍ വീണതായി സംശയിക്കുന്നയാള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെന്ന് സംശയം. ബുധനാഴ്ച വൈകീട്ടോടെയാണ് പൂളക്കടവ് പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ വീണതായി സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെ കുരുവട്ടൂര്‍ സ്വദേശി കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ അനില്‍ കുമാറിനെ കാണാതായതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഇദ്ദേഹത്തെ ഈ ഭാഗത്ത് കണ്ടതായും ചിലര്‍ മൊഴി നല്‍കിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. സ്ഥലത്ത് ബീച്ച്, മീഞ്ചന്ത ഫയര്‍ യൂനിറ്റുകളുടെയും ചേവായൂര്‍ പൊലീസിന്റെയും …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് …
Read More »ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഈ കോവിഡിനിടയിൽ ഒരോണക്കാലംകൂടിയെത്തി…
ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലം കൂടിയെത്തിയിരിക്കുകയാണ്. വീടുകള്‍ക്കു മുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ കര്‍ക്കടകമാസം അവസാനിക്കുന്നതിന് മുന്നെയാണ് അത്തം വന്നിരിക്കുന്നത്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. ചിങ്ങപ്പിറവി 17നാണ്. 21നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തില്‍ …
Read More »