Breaking News

NEWS22 EDITOR

യുവാവിന് തുടര്‍ച്ചയായി പിഴയൊടുക്കേണ്ടി വന്നത് 12 തവണ: ഒടുവില്‍ ബൈക്ക് കത്തിച്ച്‌ പ്രതിഷേധം….

ട്രാഫിക്ക് നിയമ ലംഘനത്തിന് തുടര്‍ച്ചയായി പിഴ ലഭിച്ചതോടെ മദ്യലഹരിയില്‍ യുവാവ് ബൈക്ക് കത്തിച്ചു. 4800 രൂപയാണ് 12 തവണയായി ഇയാള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണയായുള്ള പോലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടതാണ് ഈ തുക പിഴ ചുമത്താന്‍ കാരണം. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് ബൈക്കിന് തീയിട്ടത്. സങ്കപ്പ ക്വാറി തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ നിന്നും തന്തൂരിലേക്ക് ബൈക്കില്‍ …

Read More »

128 വര്‍ഷത്തിനു ശേഷം ഒളിമ്ബിക്സ് മടങ്ങി വരവിന് തയ്യാറെടുത്ത് ക്രിക്കറ്റ്…

ഒളിമ്ബിക്സില്‍ ക്രിക്കറ്റും ഒരു മത്സരയിനമായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐസിസി ആരംഭിച്ചു. 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി ഐസിസി അറിയിച്ചു. ഏകദേശം 30 മില്ല്യണ്‍ ക്രിക്കറ്റ് ആരാധകരാണ് അമേരിക്കയില്‍ ഉള്ളതെന്നാണ് ഐസിസിയുടെ നിഗമനം. ആ സ്ഥിതിക്ക് ക്രിക്കറ്റിന് അരങ്ങേറ്റം കുറിക്കാന്‍ ലോസ് ഏഞ്ചല്‍സിനേക്കാള്‍ നല്ലൊരു വേദി വേറെ ഉണ്ടാകില്ലെന്നാണ് ഐസിസിയുടെ കണക്കുകൂട്ടല്‍.  ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ ക്രിക്കറ്റിനു വേണ്ടി ബിഡ് ചെയ്യുന്നതിനു വേണ്ടി ഒരു …

Read More »

കരിപ്പൂർ സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം ഇല്ല…

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ജാമ്യ ഹർജി കോടതി തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ആണ് ഹർജി തള്ളിയത്. കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് …

Read More »

ഇ-ബുള്‍ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍ നോട്ടീസ്‌ പതിച്ചു; ഏഴ്‌ ദിവസത്തിനകം ഹാജരാകണം…

അനധികൃതമായി വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആര്‍ടിഒ പിഴ ചുമത്തിയ ഇ–ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ വീട്ടില്‍ മോട്ടര്‍ വാഹനവകുപ്പ് നോട്ടീസ് പതിച്ചു. ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പതിച്ച നോട്ടീസില്‍ എഴുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം. ഇരട്ടി ജോയിന്റ് ആര്‍ടിഒയാണ് നോട്ടീസ് അയച്ചത്. നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് വ്ലോഗര്‍മാര്‍ക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആര്‍ടിഒ സമര്‍പ്പിക്കും. നിയമങ്ങള്‍ ലംഘിച്ച്‌ അപകടത്തിന് കാരണമാകുന്ന …

Read More »

നടൻ വിജയ്‌ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ചു വിജയ്

വിവാദങ്ങള്‍ക്കൊടുവില്‍ റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ച്‌ വിജയ്. കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് വിജയ് നികുതിയടയ്ക്കാം എന്ന തീരുമാനത്തില്‍ എത്തിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നികുതി പൂര്‍ണമായും അടച്ചു തീര്‍ത്തത്. നികുതിയടച്ച 8 ലക്ഷത്തിനു പുറമെ 32 ലക്ഷം കൂടി ചേര്‍ത്താണ് നികുതി പൂര്‍ണ്ണമാക്കിയത്. യുകെയില്‍ നിന്ന് 2012ല്‍ …

Read More »

മലയോരത്ത് ആടുകള്‍ ചത്തൊടുങ്ങുന്നു; രോ​ഗം നി​ര്‍​ണ​യി​ക്കാ​നാ​വാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്..

മ​ല​യോ​ര​ത്ത് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച്‌ ആ​ടു​ക​ള്‍ ചാ​കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍​ണ​യം ന​ട​ക്കാ​ത്ത​തു​മൂ​ലം മ​റ്റ് ആ​ടു​ക​ള്‍​ക്കും രോ​ഗം ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. പൊ​യ്യ​മ​ല സ്വ​ദേ​ശി വ​ര്‍​ഗീ​സിന്‍റെ ‘കാ​ലാ ബീ​റ്റ​ല്‍’ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​ട് രോ​ഗം ബാ​ധി​ച്ച്‌ അ​വ​ശ​ത​യി​ലാ​യി. ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ ത​ന്നെ ഡോ​ക്ട​ര്‍​മാ​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും കൃ​ത്യ​മാ​യി രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം പ​നി​ക്കും മ​റ്റു​മു​ള്ള ആ​ന്‍​റി​ബ​യോ​ട്ടി​ക്കും ഗ്ലൂ​ക്കോ​സും ന​ല്‍​കു​ക​യാ​യി​രു​ന്നു. രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി ആ​ടിന്റെ ര​ക്തം ശേ​ഖ​രി​ച്ച്‌ …

Read More »

ശാസ്താംകോട്ടയില്‍ വീടിന് നേരെ ബോംബേറ്; വ്യാപക നാശനഷ്ടം…

ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞ് അക്രമം. ശാസ്താംകോട്ട വേങ്ങ സ്വദേശിനിയുടെ വീടിന് നേരേയാണ് ആക്രമണം നടന്നത്. പൊട്ടിത്തെറിയില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ളാസുകളും തകര്‍ന്നിട്ടുണ്ട്. സെക്കന്‍ഡുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More »

‘പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി…

പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണ്. സംസ്ഥാനത്തെ സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ …

Read More »

എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴയടക്കേണ്ടി വരും; ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ ഉത്തരവ്…

ഇനിമുതല്‍ എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ അതിനനുസരിച്ച്‌ പിഴയടക്കേണ്ടി വരും. 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ ഉത്തരവ് നിലവില്‍ വരിക. എടിഎമ്മുകളില്‍ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍, ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്. ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റേഴ്‌സും തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും എടിഎമ്മുകളില്‍ പണം ആവശ്യത്തിന് ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് …

Read More »

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേര്‍ക്ക് കോവിഡ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 3,86,351 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 97.45 ശതമാനമാണ് രോഗമുക്തി. രാജ്യത്ത് ഇതുവരെ 53.24 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ചൊവ്വാഴ്ച 28,204 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്രം.

Read More »