Breaking News

NEWS22 EDITOR

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളില്‍ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു…

നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. നവജാത ശിശുവിനെ ടവ്വലില്‍ പൊതിയാതെ എടുത്തതിനാല്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്നും വഴുതി വീഴുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അപകടം സംഭവിക്കുന്നതിന് ദൃക്‌സാക്ഷിയാണ്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബര്‍ റൂമിലേക്ക് ഓടിവരികയും ചെയ്തിരുന്നു. കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് …

Read More »

മനുഷ്യരില്‍ എച്ച്‌3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു

ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്‌3എന്‍8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് എച്ച്‌3എന്‍8 (H3N8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായി ഹെല്‍ത്ത് അതോറിറ്റി …

Read More »

‘ദൈവം കെ ബി ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ’; പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു

ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെയെന്ന് പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ‘ ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ. പക്ഷേ ഞാന്‍ പ്രതിസന്ധികളില്‍ നിന്ന് ഓടി ഒളിക്കുന്ന ആളല്ല. ഇതൊക്കെ നേരിട്ടാണ് ഇവിടം വരെ എത്തിയത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ …

Read More »

‘മാസ്‌ക് മാറ്റാറായിട്ടില്ല, കൊവിഡ് തരംഗം ഇനിയും ഉണ്ടായേക്കാം’; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

സംസ്ഥാനത്തെ കൊവിഡ്-19 സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ല. കൊച്ചിയിലാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. ജില്ലകളിലെ സാഹചര്യം സൂഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് രൂപപ്പെടുന്ന സാഹചര്യമില്ല. മാസ്‌ക് മാറ്റാറായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ഇനിയും തരംഗങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ ബോധവല്‍ക്കരണം ശക്തമായി തുടരും. അവലോകന യോഗങ്ങളും തുടരും. കൊവിഡ് കേസുകള്‍ …

Read More »

കൈക്കുഞ്ഞുമായി കവര്‍ച്ചയ്‌ക്കെത്തുന്ന ‘ആമസംഘം’ കേരളത്തില്‍, കൊച്ചിയിലെ രണ്ട് വീടുകളില്‍ നിന്നായി കവര്‍ന്നത് 115 ലക്ഷം രൂപയുടെ വജ്രവും സ്വര്‍ണവും; മുന്നറിപ്പ്

കൊച്ചി നഗരത്തിലെ രണ്ട് വീടുകളില്‍ നിന്നായി 115 ലക്ഷം രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്നത് സ്ത്രീകളുള്‍പ്പെട്ട ‘ആമസംഘം’. പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് സംഘം കവര്‍ച്ചയ്‌ക്കെത്തിയത്. മൂന്നുപേരുണ്ട് ദൃശ്യത്തില്‍. കവര്‍ച്ചാസംഘം കൊച്ചി വിട്ടെന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിന് എറണാകുളം സരിത തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവര്‍ ആദ്യ കവര്‍ച്ച നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. വിഷുപ്പുലരിയിലായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ …

Read More »

സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞു. ഇതോടെ പവന് 38,760 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു …

Read More »

‘ഒരു സോപ്പ് വാങ്ങിത്തരുമോ’ എന്ന് ചോദ്യം; അവശത കണ്ട് വായോധികനെ കുളിപ്പിച്ചു കൊടുത്ത് പോലീസുകാരൻ… കയ്യടിച്ച് സോഷ്യൽ മീഡിയ

‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച വയോധികനെ കുളിപ്പിച്ച് കൊടുത്ത് പോലീസുകാരൻ. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകന് തുണയായത്. കഴിഞ്ഞ ദിവസം, ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അവശനായ വയോധികൻ പതുക്കെ നടന്നു വരുന്നത് ഷൈജു കണ്ടത്. ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു …

Read More »

ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…

നല്ലൊരു ജോലി നേടണം, സമ്പാദിക്കണം. സ്വപ്നങ്ങളെല്ലാം നേടണം മിക്കവരുടെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെയാണ്. വെറും ഒരു മണിക്കൂർ പണിയെടുത്താൽ ഏകദേശം 2000 രൂപ വരെ ലഭിക്കുന്ന ഒരു ജോലിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അതെ അങ്ങനെയൊരു ജോലിയുണ്ട്. പക്ഷെ ഇവിടെയെങ്ങും അല്ല. സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി. മണിക്കൂറിന് 22 ഡോളറാണ് അതായത് 1679 ഇന്ത്യൻ രൂപയാൻ ശമ്പളമായി ലഭിക്കുന്നത്. ആകർഷണമായ ശമ്പളം …

Read More »

അനുവാദമില്ലാതെ സമൂസ എടുത്ത് കഴിച്ചു : നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു

കടയില്‍ കയറി അനുവാദമില്ലാതെ സമൂസയെടുത്ത് കഴിച്ചുവെന്നാരോപിച്ച് നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിനോദ് അഹിര്‍വാള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചോല ഏരിയയിലെ കടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ കടയിലേക്ക് കയറി വന്ന വിനോദ് ആരോടും ചോദിക്കാതെ സമൂസയെടുത്ത് കഴിക്കാനാരംഭിക്കുകയും കടയുടമ ഹരി സിങ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സിങ്ങിനെ വക വയ്ക്കാതെ വിനോദ് കഴിപ്പ് തുടര്‍ന്നു. ഇതില്‍ കലി പൂണ്ട …

Read More »

ഓല സ്‌കൂട്ടർ വാങ്ങി 6 ദിവസത്തിനുള്ളിൽ കേടായി; മെക്കാനിക്കും കമ്പനിയും കൈയ്യൊഴിഞ്ഞു! കലികയറി ഉടമ സ്‌കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ചു…

വാങ്ങിച്ച് ഒരാഴ്ചക്കുള്ളിൽ കേടായ ഓലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ കഴുതയെ കൊണ്ട് വലിപ്പിച്ച് മഹാരാഷ്ട്ര സ്വദേശിയുടെ പ്രതിഷേധം. സ്‌കൂട്ടർ നിർമാതാക്കളായ ഓലയെ നിരവധി തവണ സമീപിച്ചിട്ടും കാര്യമില്ലാതെ വന്നപ്പോൾ മെക്കാനിക്കിനെയും സമീപിച്ചു. എന്നാൽ ഇയാളും കൈമലർത്തിയതോടെ കലിപൂണ്ട വാഹന ഉടമ സ്‌കൂട്ടർ കഴുതയെ കൊണ്ട് തെരുവിലൂടെ കെട്ടിവലിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിന്റെ പ്രതിഷേധം വൈറലായത്. വാങ്ങിച്ച് ആറ് ദിവസമായപ്പോഴേക്കും സ്‌കൂട്ടർ പ്രവർത്തിക്കാതെ ആയെന്നും നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷം …

Read More »