നിലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയെന്ന് പോലീസിനോട് നടി ശില്‍പ ഷെട്ടി. ഹോട്ട്‌ഷോട്ട് എന്ന മൊബൈല്‍ ആപ്പ് വഴി കുന്ദ്ര വില്‍പന നടത്തിയ വീഡിയോകള്‍ അശ്ശീല വീഡിയോകളുശട പരിധിയില്‍ പെടുന്നതല്ലെന്നാണ് നടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഹോട്ട്‌ഷോട്ട് ആപ്പിലെ വീഡിയോകള്‍ ഏത് തരത്തിലുളളവയാണെന്ന് അറിവില്ലായിരുന്നുവെന്നും നടി വ്യക്തമാക്കിയെന്നാണ് വിവരം. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി …
Read More »കശ്‌മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു…
വടക്കന്‍ കാശ്‌മീരിലെ ബന്ദിപോര ജില്ലയില്‍ ഷോക്‌ബാബ മേഖലയില്‍ സംയുക്ത സേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ശനിയാഴ്‌ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഷോക്‌ബാബയില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംയുക്ത സേന പരിശോധന ആരംഭിച്ചു, ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം സ്ഥലത്തെത്തിയപ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആര്‍പിഎഫ് …
Read More »20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം ചിത്രത്തിലൂടെ ശാലിനി തിരിച്ചെത്തുന്നു; ചിത്രത്തിന്റെ പേര്…
തെന്നിന്‍ഡ്യയുടെ പ്രിയതാരവും തല അജിത്തിന്റെ നല്ല പാതിയുമായ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപോര്‍ട്ടുകള്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി 20 വര്‍ഷത്തിനുശേഷം മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ ലൂടെ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ശാലിനി തിരികെയെത്തുന്നു എന്ന വാര്‍ത്ത ആരാധകരും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തിലായിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. …
Read More »ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾക്ക് ജനുവരി 1 മുതൽ നിരോധനം…
മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ. 2022 ജനുവരി 1ന് അകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പാർല്‌മെന്റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, …
Read More »ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം….
ടോക്കിയോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി മെഡല്‍ കാണാതെ പുറത്തായി. ഫൈനലില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. യോഗ്യതാ റൗണ്ടില്‍ 600ല്‍ 586 പോയിന്‍റുമായി ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. മറ്റൊരു ഇന്ത്യന്‍ താരം അഭിഷേക് വര്‍മ ഫൈനലിലെത്താതെ നേരത്തെതന്നെ പുറത്തായിരുന്നു.
Read More »ആശ്വാസ വാർത്ത; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 പേർക്ക് മാത്രേ കൊവിഡ്…
രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,503,166 ആയി. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 42,78,82,261 …
Read More »ബാറുകളുടെ സമയക്രമത്തിൽ മാറ്റം; രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ….
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. ഇനി മുതൽ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നിരുന്നത്. എന്നാൽ ബാറുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ സമയക്രമം ഏർപ്പെടുത്തിയത്. പതിനൊന്ന് മുതൽ ഏഴു മണി വരെയാണ് ബാറുകൾ പ്രവർത്തിച്ചിരുന്നത്. ഇതാണ് രണ്ടു മണിക്കൂർ നേരത്തെയാക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. അതേസമയം …
Read More »കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു…
ശക്തമായ മഴയെ തുടർന്ന് എറണാകുളം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ബൈപ്പാസിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി.
Read More »ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ…
ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം മെഡല്‍ നേടുന്ന …
Read More »സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാമെന്ന് എയിംസ് മേധാവി…
സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കിത്തുടങ്ങാന്‍ കഴിയുമെന്ന് ഗുലേറിയ പറഞ്ഞു.ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് …
Read More »