Breaking News

NEWS22 EDITOR

ജമ്മുകാശ്‌മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു…

ജമ്മുകാശ്‌മീരില്‍ ലഷ്‌കറി തയ്ബ കമാണ്ടര്‍ മുദസീര്‍ പണ്ഡിറ്റ് ഉള്‍പ്പടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സൊപ്പോറില്‍ തന്ത്രേപുര ഗ്രാമത്തിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. കരസേനയും ജമ്മുകാശ്‌മീര്‍ പൊലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്നുപേരെ വധിച്ചത്. പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് മൂന്ന് ദിവസം മുമ്ബാണ് താഴ്വരയില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. അടുത്തിടെ ചില ജനപ്രതിനിധികളെ ഉള്‍പ്പടെ വധിച്ചതില്‍ കൊല്ലപ്പെട്ട മുദസീര്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് …

Read More »

പശുക്കടത്ത് നടത്തിയെന്ന് ആരോപണം; പട്ടാപ്പകല്‍ മൂന്ന് പേരെ ജനക്കൂട്ടം അടിച്ച്‌ കൊന്നു…

പശുക്കടത്ത് ആരോപിച്ച്‌ ത്രിപുരയില്‍ മൂന്ന് പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗര്‍ത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയ അ​ഗ​ര്‍​ത​ല​യി​ലേയ്​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്കിനെ ​ അ​ക്ര​മി​ക്കുകയായിരുന്നുവെന്ന് ​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. സയ്യിദിനെയും ബിലാലിനെയും അവിടെ …

Read More »

ഗള്‍ഫില്‍ നിന്ന് സായി കുമാറിനെ നാട്ടിലെത്തിക്കാന്‍ ദാവൂദിന്റ സഹായം തേടിയെന്ന് സിദ്ദിഖ്, അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍….

ഗൾഫിൽ നിന്ന് സായി കുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദിന്റ സഹായം തേടിയെന്ന സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്ബനിയാണെന്ന തൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം- 1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 …

Read More »

പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്…

അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം. തമിഴ്‌നാട്ടിലാണ് സംഭവം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് സ്‌ഫോടനത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പടക്കനിര്‍മ്മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More »

കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ ലഭ്യമാക്കുമെന്ന് റെയില്‍വെ…

കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. ഇനിമുതല്‍ റെയില്‍വെയുടെ റെയില്‍വയര്‍ വൈ-ഫൈ ജമ്മു കശ്മീരിലെ എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാക്കും. ലോക വൈ-ഫൈ ദിനത്തില്‍ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തൊട്ടാകെ 6000ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍കാണിതെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. റെയില്‍ടെല്‍ …

Read More »

വാടകവീട്ടില്‍ ഒളിപ്പിച്ച 22 ലക്ഷം രൂപ വിലവരുന്ന 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു…

മാര്‍ത്താണ്ഡം: അരുമനക്ക്​ സമീപം അണ്ടുകോട് പന്നിപ്പാലത്തില്‍ വീട് വാടകക്കെടുത്ത് കഞ്ചാവ് സൂക്ഷിച്ച സംഭവത്തില്‍ 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിന്റെ മൂല്യം 22 ലക്ഷം വരും. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വാടകക്ക്​ താമസിച്ചിരുന്നത് ചെരുക്കോട് സ്വദേശി മുഹമ്മദ്‌അനാസ്​, തോപ്പുവിള സ്വദേശി ഷാലി എന്നിവരാണെന്ന് വ്യക്തമായി. തക്കല ഡി.എസ്​.പി.രാമചന്ദ്ര​െന്‍റ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. കാറും പിടിച്ചെടുത്തു.

Read More »

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍, മരണത്തിന് മുന്‍പ് ക്രൂര മര്‍ദനമേറ്റു

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിയായ 24കാരി ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ യുവതി ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെ വീട്ടുകാര്‍ അറിഞ്ഞത് മരണവാര്‍ത്തയാണ്. യുവതിയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുമ്ബ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നും …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; ഇന്നത്തെ പവന്റെ വില അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ പവന് 35,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്.

Read More »

രാജ്യത്ത് 88 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസ്; ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍…

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ഏതാണ്ട് അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 88 ദിവസങ്ങള്‍ക്കിടെ ഏ‌റ്റവും കുറവ് പ്രതിദിന രോഗനിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്‌ചകളായി പ്രതിദിന കൊവിഡ് കണക്ക് രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെയാണ്. 1422 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. 78,190 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 2.99 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. …

Read More »

രാമനാട്ടുകരയിൽ അഞ്ചു യുവാക്കൾ മരിച്ച കാര്‍ അപകടത്തില്‍ ദുരൂഹത: 7 പേര്‍ കസ്‌റ്റഡിയില്‍…

രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച കാര്‍ ,അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനില്‍ പോലീസിന്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ കൂടുതല്‍ പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് …

Read More »