കൊവിഡ് പ്രതിസന്ധിക്കിടെ മെയ് മാസം മുതലാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങിയത്. മഹാമാരിയുടെ മറവില്‍ തുടര്‍ച്ചയായി ഇന്ധന വില കൂട്ടുന്നതിനിടയില്‍ മുംബൈയില്‍ ഇന്ന് പെട്രോളിന് 101.57 രൂപയും ഡീസലിന് 93 .64 രൂപയുമായി ഉയര്‍ന്നു. പ്രീമിയം പെട്രോളിന് 104 രൂപയായും ഉയര്‍ത്തിയതോടെ നഗരം ഇന്ധന വിലയില്‍ സര്‍വകാല റെക്കോര്‍ഡ് മറി കടന്നിരിക്കയാണ്. മെയ് മാസത്തില്‍ 16 തവണ ഉയര്‍ന്നതിന് ശേഷം, 2021 ജൂണ്‍ 1 ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില …
Read More »രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരും…
കൊല്ലം; ട്രോളിംഗ് നിരോധനം ആരംഭിക്കും മുമ്ബേ മത്സ്യവില പൊള്ളുന്നു. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇപ്പോള്‍ കാര്യമായി കോള് ലഭിക്കുന്നില്ല. നിരന്തരം കാലാവസ്ഥാ മുന്നറിയിപ്പ് വരുന്നതിനാല്‍ ദിവസങ്ങളോളം കടലില്‍ കിടക്കുന്ന ബോട്ടുകളില്‍ വലിയൊരു വിഭാഗം മത്സ്യബന്ധനത്തിന് പോകുന്നില്ല. വള്ളങ്ങള്‍ക്ക് അയല, കുറ്റ, ചെറിയ ചൂര, പരവ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്. ബോട്ടുകള്‍ക്ക് അയലയും കണ്ണന്‍കൊഴിയാളയും കിളിമീനുമാണ് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നമ്ബരിലെ അവസാനത്തെ ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തില്‍ …
Read More »കര്‍ഷക സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം; ഉപരോധം തുടരുന്നു…
ഹരിയാനയില്‍ കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകരുടെ ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചാണ് സമരം. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടി നൂറുകണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാനാണ് …
Read More »നഗ്ന വീഡിയോ വച്ച് വിലപേശല്‍, ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും, പിന്നില്‍ വലിയ റാക്കറ്റ്: നടി രമ്യ സുരേഷ്….
ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട് അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറായതെന്ന് രമ്യ പറയുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍. വലിയ വിലപേശലാണ് ഇതിനകത്ത് നടക്കുന്നത്. ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോക്ക് ഇത്ര അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു …
Read More »ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോള്‍ വിലയും സാമ്ബത്തിക വളര്‍ച്ചയിലെ ഇടിവുമടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. എന്നാല്‍ എന്ത് വിഷയമാകും പ്രധാനമന്ത്രി സംസാരിക്കുക എന്ന് വ്യക്തമായിട്ടില്ല.
Read More »എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 30 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു…
തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ മില്ലറ്റ് എക്‌സ്പ്രസിലേക്ക് സര്‍സയ്യിദ് എക്‌സ്പ്രസ് ഇടിച്ച് കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്‌സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വലിയ മെഷീന്‍ സംവിധാനങ്ങള്‍ …
Read More »ഓപ്പറേഷന്‍ പി-ഹണ്ട് 21.1: കഴിഞ്ഞ ദിവസം അറസ്റ്റിലായത് 28 പേര്‍…
സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് …
Read More »കോവിഡ് ബാധിച്ച് മരണപ്പെട്ട 1300 പേരെ സംസ്കരിക്കാന്‍ സഹായിച്ച കൊറോണ വാര്‍യര്‍ കോവിഡ് മൂലം മരണപ്പെട്ടു…
കൊറോണ ബാധിച്ചു മരണപ്പെട്ട 1300ലധികം പേരെ സംസ്കരിക്കാന്‍ സഹായിച്ച 67 വയസ്സുകാരനായ നാഗ്പുര്‍ സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറാവാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഇദ്ദേഹത്തെ ‘കൊറോണ വാര്‍യര്‍’ (കൊറോണ പോരാളി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2020 ന്റെ തുടക്കത്തില്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴാണ് കോവിഡ് ബാധിച്ചു മറണപ്പെട്ടവരുടെ മൃതദേഹം സ്വീകരിക്കാന്‍ സ്വന്തം ബന്ധുക്കള്‍ പോലും തയാറാവുന്നില്ലെന്ന് ചന്ദന്‍ നിംജേ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് സിവില്‍ സര്‍വീസില്‍ നിന്ന് …
Read More »ഖത്തര്‍ ലോകകപ്പ് 2022: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും…
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 7:30ന് ഖത്തറിലെ ദോഹയിലാണ് മത്സരം. ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ഭേകെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ശക്തരായ ഖത്തറിന് ഒരു …
Read More »ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി…
ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി. മൂത്ത മകള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം. ഞായറാഴ്ചയായിരുന്നു സംഭവം. ഭാര്യവീട്ടില്‍നിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ഇയാള്‍. വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാള്‍ …
Read More »