വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്. ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്. സർക്കാരിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് …
Read More »തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ കൈനീട്ടം; കൈനീട്ടം വാങ്ങാൻ ജനത്തിരക്ക്
തൃശൂരിൽ സുരേഷ്ഗോപിയിൽ നിന്ന് കൈനീട്ടം വാങ്ങാൻ കുട്ടികളടക്കം നിരവധിപേരെത്തി. തൃശ്ശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ താമരയും കൃഷ്ണവിഗ്രഹങ്ങളും നൽകി സുരേഷ്‌ഗോപിയെ സ്വീകരിച്ചു. കുട്ടികൾക് ആദ്യം കൈനീട്ടം നൽകിയാണ് ചടങ്ങ് ആരംഭിച്ചത്.
Read More »നോമ്പ് കാലത്ത് മാതൃകയായി ഗുജറാത്തിലെ ക്ഷേത്രം
മതസൗഹാർദത്തിന്റെ നിരവധി വാർത്തകൾ ആണ് ഈ നോമ്പ് കാലത്ത് പുറത്തുവരുന്നത്. ഗുജറാത്തിൽ മുസ്ലിംങ്ങളുടെ നോമ്പ് തുറയ്ക്ക് സൗകര്യമൊരുക്കിയത് ഒരു ക്ഷേത്രമാണ്. ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രമാണ് മതസൗഹാർദത്തിന് ഉത്തമ മാതൃകയായിരിക്കുന്നത്. വദ്ഗാം താലൂക്കിലെ ഗ്രാമത്തിലെ നൂറോളം മുസ്ലിം നിവാസികളെ ക്ഷേത്ര പരിസരത്ത് മഗ്‌രീബ് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ക്ഷണിച്ചത് ക്ഷേത്ര കമ്മിറ്റിയാണ്. 1200 വര്‍ഷം പഴക്കമുള്ള വരന്ദവീര്‍ മഹാരാജ് ക്ഷേത്ര കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചെത്തിയവരെ സന്തോഷത്തോടെയാണ് ഏവരും സ്വാഗതം ചെയ്തത്. …
Read More »ജാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം : കുടുങ്ങിക്കിടക്കുന്നത് നാല്പ്പതിലധികം ആളുകള്‍…
റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ജാര്‍ഖണ്ഡില്‍ രണ്ട് മരണം. ദിയോഘര്‍ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുട് കുന്നിലുള്ള റോപ്പ് വേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പന്ത്രണ്ട് ക്യാബിനുകളിലായി അമ്പതോളം പേര്‍ ഇപ്പോഴും റോപ്പ് വേയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കുന്നുണ്ടെന്നും ഇവരെ രക്ഷപെടുത്താന്‍ ദേശീയ ദുരന്ത …
Read More »വാഹനവുമായി ഉടന്‍ ജമ്മുവിലേക്ക് എത്താന്‍ സജീവന് അറിയിപ്പ് കിട്ടി, കൈയടി നേടി കുന്നംകുളംകാരന്റെ ബുള്ളറ്റ് പ്രൂഫ്…
വെടിയുണ്ടയെ പ്രതിരോധിക്കുന്ന ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം തദ്ദേശീയമായി നിര്‍മ്മിച്ച് രാജ്യത്തെ സായുധസേനയുടെയും പൊലീസ് സംവിധാനത്തിന്റെയും ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കുന്നംകുളം അയിനൂര്‍ കോടത്തൂര്‍ വീട്ടില്‍ സജീവന്‍. യു.എ.ഇയില്‍ ഒന്നരപതിറ്റാണ്ടിലേറെ ഈ രംഗത്ത് അനുഭവ പരിചയമുള്ള സജീവന്‍ കുന്നംകുളം അയിനൂരിലെ സ്വന്തം ഗ്യാരേജില്‍ ഇത്തരമൊരു വാഹനം നിര്‍മ്മിച്ച് ജമ്മുകാശ്മീര്‍, ആന്ധ്ര എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ പൊലീസ് ഐ.ജി കശ്മീരിലേക്ക് വാഹനവുമായെത്താന്‍ ക്ഷണിച്ചിട്ടുണ്ട്. കേരളസര്‍ക്കാരുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. …
Read More »അവസരങ്ങള്‍ കിട്ടാന്‍ അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ: വെളിപ്പെടുത്തലുമായി യാമി ഗൗതം…
ബോളിവുഡില്‍ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്ബോഴും സിനിമാ മേഖലയില്‍ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യാമി ഗൗതം പറയുന്നു. ബോളിവുഡില്‍ അവസരങ്ങള്‍ തേടിയെത്തണമെങ്കില്‍, നന്നായി അഭിനയിച്ചാല്‍ മാത്രം പോരെന്നതാണ് അവസ്ഥയെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്തയായ ഒരു സെലിബ്രിറ്റി മാനേജര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് യാമി. യാമിയുടെ വാക്കുകളാണ് ഇപ്പോള്‍ …
Read More »കൂട്ടആത്മഹത്യ; കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
നാടിനെ നടുക്കി ഒരു കുടുംബത്തിലെ കൂട്ടആത്മഹത്യ. മൂന്നുപേരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പാലാരിവട്ടത്താണ് സംഭവം. ഗിരിജ (68), മകള്‍ രജിത (38) രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രജിതയെ മുകളിലത്തെ നിലയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നു. സാമ്ബതിക പ്രതിസന്ധിയാണ് കാരണമെന്ന് പരാമര്‍ശിച്ച ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. മറ്റുള്ളവര്‍ തൂങ്ങിമരിച്ച നിലയിലുമാണ്. പുലര്‍ച്ചെ ഇവരുടെ കുട്ടികളാണ് സംഭവം ബന്ധുവിനെ …
Read More »അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകന്‍ കീഴടങ്ങി; കൊലപാതകത്തില്‍ കലാശിച്ചത് മാവിന്‍ തൈ നടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പ്രതി…
അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകന്‍ കീഴടങ്ങി. തൃശൂര്‍ പുതുക്കാട് ഇഞ്ചക്കുണ്ടില്‍ കുണ്ടുകവലയില്‍ സുബ്രനും (68) ഭാര്യ ചന്ദ്രികയുമാണ് (62) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മകന്‍ അനീഷ് (38) ഒളിവില്‍ പോകുകയായിരുന്നു. കൊലയ്ക്ക് ശേഷം അനീഷ് തിരുവനന്തപുരത്തേക്കായിരുന്നു പോയത്. പ്രതിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ, പുലര്‍ച്ചെ രണ്ട് മണിയോടെ കമ്മീഷണര്‍ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഇന്ന് തന്നെ അനീഷുമായി തെളിവെടുപ്പ് നടത്തും. …
Read More »‘കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ്’; സ്വപ്ന വാഹനം സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി നക്ഷത്ര. മലയാളികളുടെ ഇഷ്ട അവതാരകാരില്‍ ഒരാളായ ലക്ഷ്മി നക്ഷത്ര ചുരുങ്ങിയ കാലയളവില്‍ ഒരു വലിയ ആരാധകവൃത്തമാണ് സ്വന്തമാക്കിയിട്ടുള്ളത്. ലക്ഷ്മിയുടെ തൃശൂര്‍ ഭാഷയിലുള്ള സംസാര ശൈലിയും, നര്‍മബോധവും, നിഷ്കളങ്കതയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ ലക്ഷ്‍മി പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായ സ്വപ്ന വാഹനം സ്വന്തമാക്കിയിരുക്കുകയാണ് ലക്ഷ്മി നക്ഷത്ര. …
Read More »ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരും. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതല്‍ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലുമായിരിക്കും കൂടുതല്‍ മഴ …
Read More »