തമിഴ്‌നാട്ടില്‍ 4.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാര്‍കോയില്‍ പ്രദേശത്ത് നിന്നാണ് നിരോധിച്ച 4.8 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പോലിസ് പിടിച്ചെടുത്തത്. ഫിസിയോതെറാപ്പിസ്റ്റ് അരുള്‍ ചിന്നപ്പന്റെ വീട്ടില്‍ നിന്ന് നിരോധിച്ച കറന്‍സി നോട്ടുകള്‍ കണ്ടുകെട്ടിയതായി പോലിസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അനധികൃത പണം പിടികൂടിയത്. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read More »കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍..
കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍ വരും. മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് സംയുക്തമായി ഹോം ഡെലിവറി ഒരുക്കും. ടെലിമെഡിസന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമര്‍പ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണം, തുറന്ന വേദികളിലെ പരിപാടികളില്‍ 200പേരില്‍ കൂടാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല …
Read More »ശക്തമായ മഴ; ഇടിമിന്നല്‍ സൂക്ഷിക്കുക: സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണം; ജാഗ്രതാ നിർദേശം…
സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് നാല് മരണം. മലപ്പുറത്ത് രണ്ട് പേരും കാസര്‍കോട്, പാലക്കാട്, ജില്ലകളില്‍ നിന്നായി രണ്ട് പേരുമാണ് മരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. കാസര്‍കോട് കസബ കടപ്പുറത്താണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയില്‍ ചുങ്കത്തറ കുറുമ്ബലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍, രാമപുരം പിലാപറമ്ബ് കൊങ്ങുംപ്പാറ ഷമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ …
Read More »കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈകുന്നേരങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ …
Read More »ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല…
ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ഒരിക്കല്‍ പത്ര സമ്മേളനം നടത്തി. അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ചെകുത്താന്‍ വേദം ഓതുകയാണെന്ന്. ചെറിയ കോടതി പരാമര്‍ശത്തില്‍ പോലും എത്രയോ യുഡിഎഫ് മന്ത്രിമാര്‍ രാജി വച്ചു പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ലോകായുക്ത നിയമം കൊണ്ടു വന്ന മുന്‍മുഖ്യമന്ത്രി നായനാരുടെ ആത്മാവ് പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. …
Read More »ഇന്ത്യയിൽ മൂന്നാമതൊരു വാക്‌സിന്‍ കൂടി എത്തുന്നു; തീരുമാനം വിദഗ്ധ സമിതിയുടേത്…
രാജ്യത്ത് സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് വിദഗ്ധ സമിതിയുടെ അനുമതി നൽകിയിരിക്കുന്നത്. പല സംസ്ഥാനങ്ങളും പ്രതിരോധ കുത്തിവയ്പിനായി കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മൂന്നാമതൊരു വാക്‌സിന്‍കൂടി എത്തുന്നത്. 55 രാജ്യങ്ങളില്‍ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ നിലവില്‍ ഉപയോഗിക്കുന്നു. 90 ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തി ഇതിനുണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും ഫലപ്രാപ്തി നല്‍കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഇന്നു ചേര്‍ന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ …
Read More »“രാജ്യത്തിനാവശ്യം കോവിഡ് വാക്സിന്‍, അതിനായി ശബ്ദമുയര്‍ത്തണം”: രാഹുല്‍ ഗാന്ധി…
രാജ്യം നേരിടുന്ന കോവിഡ് വാക്സിന്‍ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ‘രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ്. അതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്. വാക്സിന്‍ വിതരണത്തിലെ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്‍റെയും വാക്സിന്‍ നിര്‍മാതാക്കളുടെയും …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ 16-ാം തിയതി വരെയാണ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന …
Read More »സംസ്ഥാനത്ത് കോവിഡ് വർധിക്കാനുള്ള കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് കോവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Read More »മെത്ത നിര്‍മിക്കാന്‍ പഞ്ഞിക്ക് പകരം ഉപയോഗിക്കുന്നത് മാസ്‌ക്; ഫാക്ടറിയില്‍ കയറിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…
മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകള്‍. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌ക് നിറച്ച നിലയില്‍ നിരവധി മെത്തകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. ഫാക്ടറി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രികളില്‍ ഉള്‍പ്പെടെ നിന്നാണ് ഇത്തരത്തില്‍ ഉപയോഗിച്ച മാസ്കുകള്‍ ഫാക്ടറിയില്‍ …
Read More »