സാമ്ബത്തിക പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്‌പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതല്‍ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവര്‍ധന പറഞ്ഞു. മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. …
Read More »പത്താം ക്ലാസ്സ് തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയം : പതിനഞ്ചുകാരന്‍ പിതാവിനെ വെട്ടിക്കൊന്നു…
പത്താം ക്ലാസ് പരീക്ഷ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്ന് പതിനഞ്ചുവയസുകാരന്‍ പിതാവിനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കോടാലി ഉപയോഗിച്ചാണ് കുട്ടി വെട്ടിക്കൊന്നത്. പിന്നീട് കുറ്റം അയല്‍വാസിയുടെ തലയില്‍ കെട്ടി വയ്ക്കാനും ശ്രമിച്ചു. സംഭവം നടന്ന ഏപ്രില്‍ 2ന് പുലര്‍ച്ചെ അയല്‍വാസിയും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് …
Read More »എസി ഹോട്ടൽ, അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത മുട്ടക്കറി; ഒടുവിൽ വഴങ്ങി ഹോട്ടലുടമ! അപ്പത്തിനും മുട്ടറോസ്റ്റിനും വിലകുറച്ചു
പിപി ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ അപ്പത്തിനും മുട്ട റോസ്റ്റിനും വിലകുറിച്ച് ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടൽ. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കി. ഹോട്ടൽ ഉടമയാണ് വില കുറച്ച വിവരം പങ്കുവെച്ചത്. അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ …
Read More »ലിംഗപ്രദര്‍ശനം വഴിയുണ്ടാക്കിയത് കോടികള്‍, ഓണ്‍ലിഫാന്‍സിലെ മിന്നുംതാരം ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ..!
ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ് ഒടുവിൽ കുടുങ്ങി. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ഏറ്റവും സെക്‌സിയായ ചെറുപ്പക്കാരന്‍ എന്ന് ഓണ്‍ലിഫാന്‍സ് ആരാധകര്‍ വിശേഷിപ്പിക്കുന്ന ടൈറ്റസിനെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പങ്കുവെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 21 മാസം ജയില്‍ ശിക്ഷ …
Read More »ഒരോവറില്‍ 35 റണ്‍സ്; അതിവേഗ റെക്കോഡ് പ്രകടനവുമായി പാറ്റ് കമ്മിന്‍സ്…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്കു വേണ്ടി പാറ്റ് കമ്മിന്‍സിന്‍റെ വെടിക്കെട്ട് പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. 15 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. 4 ഫോറും 6 സിക്സും നേടി. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയാണ് പാറ്റ് കമ്മിന്‍സ് നേടിയത്. 14 പന്തിലാണ് കമ്മിന്‍സ് ഫിഫ്റ്റി തികച്ചത്. 14 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ കെല്‍ …
Read More »കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസുകളില്‍ ബുക്കിംഗ് ഇന്നു മുതല്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും സമ്മാനങ്ങളും…
കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്ബനിയായ കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളില്‍ സീറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും. സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 11 ന് …
Read More »ട്രാഫിക് നിയമം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്…
ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്. താരത്തിന്റെ വാഹനമായ റേഞ്ച് റോവര്‍ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 700രൂപ പിഴയടച്ച ശേഷം ഗ്ലാസില്‍ മാറ്റം വരുത്തണമെന്നും പൊലീസ് അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 2012ല്‍ തന്നെ രാജ്യത്ത് വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് സംവിധായകനായ ത്രിവിക്രം …
Read More »പിരിഞ്ഞിട്ടും വഴക്ക് തീരുന്നില്ല; 60 കേസുകളുമായി ദമ്ബതികള്‍ കോടതിയില്‍; ഒടുവില്‍ സുപ്രീംകോടതിയുടെ വിധി ഇങ്ങനെ…
വിവാഹജീവിതത്തിനിടയില്‍ തര്‍ക്കങ്ങളുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ വിവാഹമോചനം നേടി രണ്ടുപേരും രണ്ടു വഴിക്കായിട്ടും തര്‍ക്കം തീരുന്നില്ലെങ്കില്‍ എന്താണ് പറയുക. പരസ്പരം കേസുകള്‍ കൊടുത്തു മത്സരിക്കുകയാണ് രണ്ടുപേര്‍. കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ 60 കേസുകളാണ് ദമ്ബതികള്‍ കോടതിയില്‍ ഫയല്‍ ചെയ്തത്. 41 വര്‍ഷമായി ഇവര്‍ പരസ്പരം തര്‍ക്കത്തിലാണ്. ഒരുമിച്ച ജീവിച്ച 30 വര്‍ഷത്തിനിടയിലും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമുള്ള 11 വര്‍ഷത്തിനിടയിലുമായാണ് ഇവര്‍ പരസ്പരം ഇത്രയധികം കേസുകളുമായി കോടതിയെ സമീപിച്ചത്. ഈ കണക്കുകള്‍ …
Read More »പാലില്‍ ഉറക്ക ഗുളിക കലക്കി ഭര്‍ത്താവിനെ മയക്കി കിടത്തി അരിവാള്‍കൊണ്ട് വെട്ടി അരുംകൊല! അരുംകൊലയ്ക്ക് പിന്നാലെ ചുരുളഴിഞ്ഞത് അവിഹിത ബന്ധം; ഭാര്യയും കാമുകനും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആറുപേര്‍ പിടിയില്‍…
രാജ്യത്ത് ഇപ്പോൾ വളരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നുകൊണ്ടിരിക്കുന്നത്. കൊലപാതകങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. ഇപ്പോഴിതാ സമാനമായ സംഭവമാണ് പുറത്ത് വരുന്നത്. ദിണ്ടിക്കല്‍ എരിയോടിനടുത്ത് കുരുക്കളയന്‍പട്ടിയിലെ കല്‍പ്പണിക്കാരനായ സെല്‍വരാജ് (40), ഇവരുടെ അമ്മ സൗന്ദരമ്മാള്‍ (65) എന്നിവരാണ് മാര്‍ച്ച് 31-ന് രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകന്റെ ഭാര്യ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സെല്‍വരാജിന്റെ ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കുരുക്കളയന്‍പട്ടിയിലെ …
Read More »തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു; 12 ചാറ്റുകള്‍ നീക്കംചെയ്തതായി ക്രൈംബ്രാഞ്ച്; പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ…
തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്ബത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. …
Read More »