Breaking News

NEWS22 EDITOR

‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍…

സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്താന്‍ അനുകൂലികള്‍ വരരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച്‌ പുന്തല നിവാസികള്‍. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്ബൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം. കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു. നാട്ടുകാര്‍ വിശദീകരണ ലഘുലേഖകള്‍ വാങ്ങാനും …

Read More »

നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷന്‍ തന്നെ, ദിലീപിനെതിരെ തെളിവുണ്ട്; അറസ്റ്റ് ശരിയായിരുന്നെന്ന് തെളിഞ്ഞതായി മുന്‍ ഐ ജി…

നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷന്‍ തന്നെയെന്ന് ആവര്‍ത്തിച്ച്‌ മുന്‍ ഐജി എ വി ജോര്‍ജ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് അടിവരയിടുന്നു. ദിലീപിനെതിരെ തെളിവുണ്ടെന്നും, അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു സ്റ്റാര്‍ ആണെന്ന പരിഗണനയൊന്നും ദിലീപിന് കൊടുത്തിട്ടില്ല. സാധാരണക്കാരനായ ഒരാള്‍ ഇതേപോലൊരു കേസില്‍ പെട്ടാല്‍ അവരോട് പെരുമാറുന്ന രീതിയില്‍ തന്നെയാണ് ദിലീപിനോടും പെരുമാറിയത്. അല്ലാതെ പ്രത്യേകിച്ച്‌ ഒരു പരിഗണന നല്‍കിയിട്ടില്ല. നടനെന്നോ നടിയെന്നോ ഉള്ള പരിഗണന അല്ല …

Read More »

ഇനി മാസ്ക് വെയ്ക്കണോ? ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതലുള്ള മാറ്റങ്ങള്‍ എന്തെല്ലാം…

ഇന്ത്യയിലുടനീളം കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായുള്ള ഇടിവ് കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. മഹാമാരി ആരംഭിച്ച്‌ രണ്ട് വര്‍ഷം പിന്നിടുമ്ബോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ അവസാനിക്കുമെങ്കിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായ മാനദണ്ഡങ്ങള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ വിവിധ …

Read More »

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം; സ്ഥലം വിൽപ്പനയ്ക്ക് വേറിട്ട വഴിയിലൂടെ മുജി തോമസും ഭാര്യ ബൈസിയുടെയും സഞ്ചാരം

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനമായി ലഭിക്കും. ഇത് സ്ഥലം വിൽക്കാൻ കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും തേടിയ വേറിട്ട വഴിയാണ്. സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ് വെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 1000 രൂപ മുടക്കി കൂപ്പൺ എടുക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണ് ഈ ദമ്പതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 4 വർഷം നിരന്തരം …

Read More »

കമിതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി, ഇടപെട്ട ഡെലിവറി ബോയ് യുവതിയെ തല്ലി; പിന്നീട് നടന്നത്! ( വീഡിയോ )

പൊതുഇടങ്ങളിലോ മറ്റോ ആരെങ്കിലും വഴക്ക് കൂടുന്നതു കണ്ടാലെന്തു ചെയ്യും? ചിലപ്പോള്‍ അവഗണിക്കും അല്ലെങ്കില്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം വഹിച്ച വഴിയിലൂടെ പോയ ഡെലിവറി ബോയ് യുവതിയെ പൊതുനിരത്തില്‍ വച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ചയാണ് സംഭവം. റോഡ് സൈഡില്‍ കമിതാക്കളായ രണ്ടു പേര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. …

Read More »

‘അവന്‍ മാത്രം എന്നെ പേടിച്ചില്ല, സിക്‌സടിച്ചു’, ഇന്ത്യയുടെ ‘കൊമ്ബനെ’ വെളിപ്പെടുത്തി അക്തര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. അതിവേഗ പന്തുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന അക്തര്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. ചിരവൈരികളായ ഇന്ത്യക്കെതിരേ മത്സരത്തിനെത്തിയപ്പോഴെല്ലാം അക്തര്‍ വലിയ വെല്ലുവിളി ഉയര്‍ത്തി പാകിസ്താന്റെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. കളിച്ചിരുന്ന കാലത്ത് അക്തര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് തന്നെ പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെയെല്ലാം അക്തര്‍ പന്തെറിഞ്ഞപ്പോഴുള്ള നിമിഷങ്ങളെല്ലാം വളരെ വാശിയേറിയതായിരുന്നു. ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും …

Read More »

പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി…

ആലപ്പുഴ പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പറവുര്‍ സ്വദേശിനിയായ ജെസി ജോസാണ് മരിച്ചത്. 50 വയസായിരുന്നു. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിന്‍വാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More »

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ കയറ്റം കയറുന്നതിനിടെ മറിഞ്ഞു

കൊല്ലം ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമായി പോയ വാന്‍ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാന്‍ മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കയറ്റം കയറുന്നതിനിടക്ക് വാന്‍ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. പോസ്റ്റിലിടിച്ച്‌ നിന്നില്ലായിരുന്നെങ്കില്‍ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് …

Read More »

മണിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സഹായിച്ചത് രമ ചേച്ചി, കിടപ്പിലായിരുന്നു: ജഗദീഷിന്റെ ഭാര്യയെ കുറിച്ച്‌ ഇടവേള ബാബു

പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. രമ തനിക്കേറെ പ്രിയപ്പെട്ട ആളായിരുന്നുവെന്ന് നടന്‍ ഇടവേള ബാബു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്ന് ഇടവേള ബാബു വിഷമത്തോടെ പറയുന്നു. രമയുടെ വേര്‍പാടില്‍ പ്രതികരിക്കുകയായിരുന്നു താരം. തന്റെ അമ്മാവന്റെ വിദ്യാര്‍ത്ഥിയായിരുന്ന രമ ചേച്ചി, അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുവെന്ന് ഇടവേള ബാബു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ‘ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്മെന്റില്‍ ഉന്നതസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു …

Read More »

തമിഴ്‌നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി; സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗജന്യം

കേരളത്തെ അപേക്ഷിച്ച്‌ ഡീസല്‍ വിലയില്‍ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്‌നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് 5 രൂപ. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്‌നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണു …

Read More »