തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കി സംസ്ഥാന സര്‍ക്കാര്‍. തീയറ്ററുകളില്‍ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ മാനദണ്ഡത്തെ മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. കൊറോണ കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു. വിജയ് യുടെ മാസ്റ്റര്‍ ഈ മാസം 13ന് തീയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. …
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; യല്ലോ അലേര്‍ട്ട്….
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ബുധനാഴ്ച്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. അന്നേ ദിവസം ഇടുക്കി ജില്ലയില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Read More »സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു ; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. പവന് ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 37,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. 4730 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. അതീവ ജാഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്.
Read More »അതീവ ജാഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്….
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി പകുതിയോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായാണ് ആരോഗ്യവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ജനുവരി 15ഓടെ പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും സ്കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കാനുള്ള …
Read More »ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; തുറന്നാലും സിനിമകള്‍ നല്‍കില്ലെന്ന്…
ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. ജനുവരി ആറിന് ചേരുന്ന അടിയന്തര യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുകയുള്ളു എന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഫിലിം ചേംബറിന്റെ തീരുമാനം എത്തിയിരിക്കുന്നത്. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും, വിനോദനികുതിയും വൈദ്യുതി …
Read More »ലോക നേതാക്കളില്‍ ജനപ്രീതി കൂടിയ വ്യക്തിയായ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; സര്‍വേ ഫലം പുറത്ത്…
ലോക നേതാക്കളില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ ഫലം. കൊവിഡ് കാലത്തെ അടിസ്ഥാനമാക്കിയുള്ള മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ നേതാക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേറ്റിംഗ് 55 ആണ്. മോദിക്ക് പിന്നാലെ മെക്സിക്കോ …
Read More »കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ടം രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക്….
രാജ്യത്തെ 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്. അവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മുന്‍ഗണനാ ക്രമമനുസരിച്ചാണ് വാക്സിന്‍ ലഭ്യമാക്കുന്നതെന്ന് നീതി ആയോഗ് ആംഗവും കോവിഡ് ടാസ്‌ക് ഫോഴ്സ് തലവനുമായ ഡോക്ടര്‍ വിനോദ് പോള്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നേറ്റ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രായമേറിയവര്‍ എന്നിവരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച് ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. 31 …
Read More »മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു…
ബിഗ് ബജറ്റില്‍ പൂര്‍ത്തീകരിച്ച മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസ് ആണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ …
Read More »പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കും : കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് മുകേഷ്….
നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും വീണ്ടും ജനവിധി തേടാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച് നടന്‍ മുകേഷ്. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ് പറഞ്ഞു. കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്. മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി …
Read More »സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ് ;23 മരണം; 4413 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5111 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. എറണാകുളം – 602 മലപ്പുറം …
Read More »