സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ബാധിച്ചവരില്‍ 122 പേര്‍ വിദേശത്ത് നിന്നുവന്നവരും 96 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, …
Read More »കടന്നല്‍ക്കുത്തേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു…
പത്തനംതിട്ടയിൽ തോട്ടത്തില്‍ കാട് തെളിക്കുന്നതിനിടെ തൊഴിലാളിസ്ത്രീ കടന്നലിന്റെ കുത്തേറ്റു മരിച്ചു. റാന്നി കനകപ്പലം ആലയില്‍ പടിഞ്ഞാറേതില്‍ ശാന്തമ്മയാണ് (67) മരിച്ചത്. വെച്ചൂച്ചിറ പ്ലാവേലിനിരവിലെ ഒരു തോട്ടത്തില്‍ കാട് തെളിക്കുമ്ബോള്‍ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.
Read More »സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കുന്നു…
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. ബസുടമകളുടെ സംയുക്ത സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഇത്തരം പരിഷ്കരണങ്ങള്‍ ബസ് ഉടമകളെ ഭീമമായ നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിച്ചത്. ഇതോടൊപ്പം ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ഓഗസ്റ്റ് ഒന്ന് …
Read More »പിടിതരാതെ സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് പവന് 40,000ലേക്ക്; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്. ഇതോടെ ഒരു പവന് 39,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് വില 38,600 ആയിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി. ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ …
Read More »സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; സമ്ബർക്ക പട്ടികയിൽ 400 ലധികം പേർ…
സംസ്ഥാനത്ത് വീണ്ടും കേവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസർഗോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസർകോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഇയാളുടെ സമ്ബർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read More »കോവിഡ് സമൂഹ്യവ്യാപനം: കൊല്ലത്ത് വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം…
കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായ വാഹനഗതാഗതത്തിന് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്ബര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്ബരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 59 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് …
Read More »കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്; സമ്ബർക്കം മൂലം 59 പേർക്ക്; വിശദവിവരങ്ങൾ…
കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 4 പേര്‍ക്കും സമ്ബര്‍ക്കം മൂലം 59 പേര്‍ക്കുമാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയവര്‍ 1 കുണ്ടറ സ്വദേശി 29 …
Read More »സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; വിശദാംശങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് ഇന്ന് പുതിയ 29 ഹോട്ട്‌സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിലവിൽ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈൻമെന്റ് സോൺ: 4, 12), കാട്ടാക്കട, (16), വെങ്ങാനൂർ (9). കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാർഡുകളും), രാമനാട്ടുകര മുൻസിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുൻസിപ്പാലിറ്റി (31). തൃശൂർ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), …
Read More »സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് ; മരണം 61; സമ്ബർക്കത്തിലൂടെ രോഗം 733 പേർക്ക്; ജില്ല തിരിച്ചുള്ള കണക്കുകൾ….
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള …
Read More »കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കൊല്ലത്ത് രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു…
കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കലയനാട്, ഗ്രേസിങ്‌ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളുമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് …
Read More »