കൊളംബിയയില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ നിഷ്‌കരുണം കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന പ്രദേശങ്ങളിലാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പാക്കാനായി ആയുധധാരികളായ മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ക്രിമിനല്‍ സംഘങ്ങളുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേര്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെയാണ് …
Read More »കോവിഡ് 19; രാജ്യം സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞു; രോഗവ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ഐ.എം.എ യുടെ മുന്നറിയിപ്പ്..
ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. “പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. …
Read More »വരും ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴ; കനത്ത ജാഗ്രതാ നിർദേശം…
അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ സാധാരണയില്‍ കുറഞ്ഞ മഴയും തെക്കന്‍ ജില്ലകളില്‍ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്യുന്ന ശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്.
Read More »സംസ്ഥാനത്ത് പുതിയ 20 ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു..
സംസ്ഥാനത്ത് ഇന്ന് പുതിയതായ് 20 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 299 ഹോട്ട്സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൊടിയൂര്‍ (കണ്ടെയിന്മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), ആലപ്പാട് (എല്ലാ വാര്‍ഡുകളും), വിളക്കുടി (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), കരീപ്ര (എല്ലാ വാര്‍ഡുകളും), ഉമ്മന്നൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ …
Read More »‘സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം’; ഇപ്പോൾ ആരിൽ നിന്നും കൊറോണ പകരുന്ന അവസ്ഥയാണ്; ആരോഗ്യമന്ത്രി..
സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ജീവന് അപായമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുമെന്നും ഈ അവസ്ഥ മുന്നില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കോവിഡ്, സമ്പർക്കം വഴി 364 പേർക്ക്..!
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 364 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്തുനിന്ന് വന്നവരും 90 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. കൂടാതെ 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്‌ഇ, ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 204 പേര്‍ …
Read More »ചന്തകള്‍ വഴി കൊറോണ; കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതി; മേഴ്‌സിക്കുട്ടിയമ്മ
കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കൊല്ലത്ത് ചന്തകള്‍ വഴിയാണ് കൊറോണ വ്യാപനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. എല്ല പഞ്ചായത്തുകളിലും നൂറു കിടക്കകള്‍ വീതം തയാറാക്കുമെന്നും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്ബര്‍ക്കത്തിലൂടെ ഉള്ള രോഗ വ്യാപനവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 30 പഞ്ചായത്തുകളെ പൂര്‍ണമായും …
Read More »ഉത്ര കൊലപാതകം; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്…
കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന സൂരജിന്റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം പുറത്തുവന്നിരിക്കുന്നത്. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ …
Read More »വിവാഹം സാമൂഹിക വ്യാപനത്തിന് കാരണമായി; പങ്കെടുത്ത 32 പേർക്ക് കൊവിഡ്..
കഴിഞ്ഞ മാസം കർണാടകയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്ത 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരന്റെ മാതാപിതാക്കൾ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. ഹവേരി ജില്ലയിലെ റാണെബെനൂരിലെ മാരുതിനഗറിലാണ് കഴിഞ്ഞ മാസം 29ന് വിവാഹം നടന്നത്. വരന്റെ പിതാവിനാണ് വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ദാവൻഗരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഈ മാസം ഏഴിന് മരിച്ചു. നാല് ദിവസത്തന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും വൈറസ് ബാധയെത്തുടർന്ന് …
Read More »കരുനാഗപള്ളിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 4.35 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു…
കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു. 4.35 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് …
Read More »