Breaking News

NEWS22 EDITOR

ALERT: ഇന്‍ഡ്യന്‍ ആര്‍മിയില്‍ വിവിധ ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ ആറ്; വിശദാംശങ്ങള്‍ അറിയാം

ഇന്‍ഡ്യന്‍ ആര്‍മിയിലെ നിരവധി ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in-ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്‌, അവിവാഹിതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, എന്‍ജിനീയറിംഗ് ബിരുദധാരികള്‍, ഷോര്‍ട് സര്‍വീസ് കമീഷന്‍ (Short Service Commission – SSC) അനുവദിക്കുന്നതിനായി മരണമടഞ്ഞ ഇന്‍ഡ്യന്‍ സായുധ സേനയിലെ വിധവകള്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് 2022 ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡമിയില്‍ (OTA) ആരംഭിക്കും. ഒഴിവ് വിശദാംശങ്ങള്‍ എസ്‌എസ്‌സി …

Read More »

ഒരു ചന്ദനത്തൈയ്ക്ക് 75 രൂപ; വളര്‍ന്ന് കഴിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ നേടാം…

പൊതുജനങ്ങള്‍ക്ക് ചന്ദനത്തൈ വില്‍പ്പന ആരംഭിച്ചു. മറയൂരിലെ ചന്ദനക്കാടുകളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ചന്ദനത്തൈയുടെ വില്‍പനയാണ് ആരംഭിച്ചിരിക്കുന്നത്. ഒരു തൈയ്ക്ക് 75 രൂപയാണ് വില. ഒരു മരം വളര്‍ന്ന് വലുതായി കഴിഞ്ഞാല്‍, അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപയുടെ തടി ലഭിക്കും. ചന്ദനമരത്തിന്‍റെ പ്രത്യേകത ഒരു അര്‍ധ പരാദ സസ്യമാണ് ചന്ദനം. ഇത് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്ബോള്‍ അതിനൊപ്പം തന്നെ മറ്റേതെങ്കിലും തൈകള്‍ കൂടി നടണം. ചന്ദനമരം ജീവിക്കുന്നതിനുള്ള പകുതി …

Read More »

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2022 മാര്‍ച്ച്‌ 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ …

Read More »

തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് ഇന്ധനവില കൂട്ടി..

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്.

Read More »

കെ റെയിൽ : ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി..

കെ-റെയിലിൽ ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവർക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താൽപര്യത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി കൂട്ടച്ചേർത്തു. കല്ലിടലിനെതിരായ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. ആര് പറയുന്നതാണ് ജനം കേൾക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. …

Read More »

അല്പായുസ്സാണെന്ന് അറിഞ്ഞിട്ടും പ്രണയിനിയെ കൈവിടാതെ മഹ്‌മൂദുല്‍: സന്തോഷ ജീവിതം തുടങ്ങുന്നതിനിടെ യാത്രയായി ഫഹ്‌മിദ…

കാമുകനോ കാമുകിയോ രോഗിയാണെന്ന് അറിയുമ്പോഴേക്കും പ്രണയത്തിനോട് ബൈ പറഞ്ഞ് പുതിയ ജീവിതം തിരക്കിയിറങ്ങുന്നവര്‍ക്കിടയിലാണ് മഹ്‌മൂദുല്‍ ആലമെന്ന യുവാവും ജീവിക്കുന്നത്. എന്നാല്‍ പ്രണയിനി കാന്‍സര്‍ പിടിയിലാണെന്ന് അറിഞ്ഞിട്ടും അവളെ കൂടെ കൂട്ടി അവള്‍ക്ക് നല്‍കിയ വാക്കും പാലിച്ചിരിക്കുകയാണ് മഹ്‌മൂദുല്‍. ബംഗ്ലാദേശുകാരനായ മഹ്‌മൂദുല്‍ ആലമാണ് അല്പായുസ്സുള്ള ജീവിതമാണെന്ന് അറിഞ്ഞിട്ടും കാന്‍സര്‍ ബാധിതയായ ഫഹ്‌മിദയെ ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിയത്. സ്വപ്‌ന ജീവിതത്തിലേക്ക് കാലെടുത്തുവച്ച് 11 ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ലോകത്തോടു വിട പറയാനായിരുന്നു …

Read More »

ശവസംസ്കാര ചടങ്ങിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി… നിരവധി പേർ ആശുപത്രിയിൽ…

മുതുകുളം ഒൻപതാം വാർഡിൽ മാലുമേൽ തെക്കതിൽ സുജാത( 38) യുടെ ശവ സംസ്കാരവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ പരസ്പരം ഏറ്റുമുട്ടിയത്. ശ്വാസതടസ്സത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുജാത അസുഖം ഭേദമായതിനെ തുടർന്ന് കറ്റാനത്ത് ഭർത്ത്സഹോദരിയുടെ വീട്ടിലേക്ക് മടങ്ങി എങ്കിലും പെട്ടന്ന് അസുഖം ബാധിത ആയി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴി മരണം സംഭവിക്കുക ആയിരുന്നു. തലവടിയിൽ ഉള്ള സുജാതയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ …

Read More »

സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്താൻ വിദ്യാഭാസവകുപ്പ്

സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതി രൂപീകരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി. തിങ്കളാഴ്ച നിയമസഭാ കൗൺസിലിൽ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ബി സി നാഗേഷ് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ ഗുജറാത്തിൽ ഇത്തരത്തിൽ ഭഗവദ്ഗീതയെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാ ഗമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാകടയുടെ നീക്കം. “ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഗുജറാത്ത് സംസ്ഥാനത്തിന് സമാനമായി, വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഭഗവദ്ഗീത കർണാടകയിൽ അവതരിപ്പിക്കും. …

Read More »

രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവിനുള്ളില്‍; സംഭവത്തിന് പിന്നില്‍ കുഞ്ഞിന്റെ അമ്മയെന്ന് സംശയം…

രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവനിലുള്ളില്‍ നിന്ന് കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് കൊല്ലപ്പെട്ട അനന്യ ജനിക്കുന്നത്. അപ്പോള്‍ മുതല്‍ കുഞ്ഞിന്റെ മാതാവായ ഡിംപിള്‍ അസ്വസ്ഥയായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതേച്ചൊല്ലി ഡിംപിള്‍ ഭര്‍ത്താവുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. ദമ്ബതികള്‍ക്ക് നാലുവയസുകാരനായ മകനുമുണ്ട്. ഡിംപിളിന്റെ ഭര്‍തൃമാതാവ് ബഹളം വച്ചതിനെത്തുടര്‍ന്ന് വന്നുനോക്കിയപ്പോള്‍ മുറിയില്‍ പൂട്ടിയിരിക്കുന്ന നിലയില്‍ …

Read More »

ബീസ്റ്റ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ‘റോക്കിഭായി’യുമായി വിജയ് പോരാടേണ്ടി വരും…

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് ബീസ്റ്റ് ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഡേറ്റ് തിരുത്തിയാണ് ഇപ്പോള്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. പൂജ ഹെഗ്‌ഡേ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം …

Read More »