Breaking News

NEWS22 EDITOR

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു ; സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന …

Read More »

കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്ന യുവാവ് സ്വയം കുത്തി മരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ

ഹോളി ആഘോഷത്തിനിടെ കത്തികൊണ്ട് സ്വയം കുത്തി മരിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും പുറത്തുവരുന്നത്. ബംഗംഗ മേഖലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി ആഘോഷത്തിനിടെ സ്റ്റണ്ട് ഡാന്‍സ് ചെയ്യുകയായിരുന്ന സംഘത്തിലെ 38 കാരനായ യുവാവ് അബദ്ധത്തില്‍ സ്വയം കുത്തുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കൈയില്‍ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാല്‍ സോളങ്കി (38) ആണ് മരണപ്പെട്ടത്. കൂട്ടുകാരുമായി തമാശയ്ക്ക് …

Read More »

‘എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം’; കസ്റ്റഡിയില്‍ കൂസലില്ലാതെ ഹമീദിന്റെ വെളിപ്പെടുത്തൽ…

മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും …

Read More »

‘കെ.റെയിൽ കടലാസിൽ ഒതുങ്ങില്ല’; ’പിന്നോട്ടില്ല.. നടപ്പിലാക്കും’ : പിണറായി വിജയൻ

സിൽവർ ലൈൻ പദ്ധതിയിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും പിന്നിലോട്ട് ഇല്ലെന്നും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കും. കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സിൽവർ ലൈൻ …

Read More »

വയറുവേദനയും വിശപ്പില്ലായ്മയും; ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി! പതിനൊന്നുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടി

കഠിനമായ വയറുവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ 11 വയസുകാരിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി. ഒമാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടിയാണ്. പെണ്‍കുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോര്‍ എന്ന അപൂര്‍വ രോ​ഗം ഉള്ളതായി കണ്ടെത്തി. സാധാരണഗതിയില്‍, മാനസികമായി അസ്ഥിരമായ ആളുകളാണ് മുടി കഴിക്കുന്നതായി കാണപ്പടുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ തകരാറില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും കുട്ടി മുടി …

Read More »

വെള്ളവും വൈദ്യുതിയും അടക്കം രക്ഷപ്പെടാനുള്ള വഴികള്‍ അടച്ച് പിതാവിന്‍റെ ക്രൂരത, എരിഞ്ഞടങ്ങി മകനും കുടുംബവും…

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങള്‍ അടക്കമാണ് ഹമീദിന്‍റെ കണ്ണില്ലാത്ത ക്രൂരതയില്‍ അവസാനിച്ചത്. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ …

Read More »

അഭയം കൊടുത്തവരെ തന്നെ പീഡിപ്പിച്ചു : 18കാരി യുക്രെയ്ന്‍ വനിതയെ ബലാത്സംഗം ചെയ്ത് മുസ്ലീം കുടിയേറ്റ യുവാക്കള്‍

യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് രക്ഷ തേടി പലായനം ചെയ്യുന്നവരെ പാര്‍പ്പിച്ചിരുന്ന ജര്‍മ്മന്‍ കപ്പലില്‍ വെച്ച്‌ 18 വയസ്സുള്ള യുക്രെയ്ന്‍ അഭയാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓസ്‌കാര്‍ വൈല്‍ഡ് എന്ന കപ്പലില്‍ വെച്ചാണ് ഇറാഖില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്ക് രണ്ട് പേര്‍ക്കും യുക്രെയ്ന്‍ പൗരത്വവുമുണ്ട്. മാര്‍ച്ച്‌ 6 നാണ് പീഡനം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്ത് …

Read More »

‘എന്‍റെ വീട്ടില്‍ വളര്‍ന്ന പിള്ളേരാ… അനിയത്തിമാരെപോലെയാണെനിക്ക്’; വിങ്ങിപ്പൊട്ടി അയല്‍വാസി

തൊടുപുഴ ചീനിക്കുഴിയിലെ കൊലപാതകത്തില്‍ നടുങ്ങി നാട്ടുകാര്‍. മകനെയും കുടുംബത്തെയും പിതാവ് തീവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ വിതുമ്ബലോടെയല്ലാതെ സമീപവാസികള്‍ക്ക് പ്രതികരിക്കാനാകുന്നില്ല. “പുലര്‍ച്ചെ 12.45 ഓടെയാണ് ചേട്ടായി ഓടി വാ എന്ന് പറഞ്ഞ് പിള്ളേര് ഫോണില്‍ വിളിച്ചത്. കരച്ചിലും കേള്‍ക്കാം. ഞാനവിടെയെത്തുമ്ബോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നു. അത് ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അപ്പോഴേക്കും കിടക്ക കത്തി തീപടര്‍ന്നു. അപ്പോഴും ഹമീദ് ‍പെട്രോള്‍ നിറച്ച കുപ്പി വീടിനുള്ളിലേക്കെറിയുകയായിരുന്നു” …

Read More »

പാറയില്‍ എത്താതെ പൈലിങ്ങ്; പില്ലറിന്റെ ബലക്ഷയം സ്വതന്ത്ര ഏജന്‍സിയേക്കൊണ്ട് അന്വേഷിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം

കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്ബര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയത്തിന്റെ കാരണം കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം. തൂണിനായി നടത്തിയ പൈലിംഗ് ഭൂമിക്കടിയിലെ പാറ നിരപ്പില്‍ എത്തിയിട്ടില്ലെന്നത് നിര്‍മാണ സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താതെയാണ് കെഎംആര്‍എലും നിര്‍മാണ മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയും മെട്രോ നിര്‍മിച്ച എല്‍ ആന്‍ഡ് ടിയും ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണം സര്‍ക്കാര്‍ …

Read More »

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്; സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല; ചങ്ങനാശേരിയില്‍ നടന്നത് കാടത്തം

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ചങ്ങനാശേരിയില്‍ നടന്നത് കാടത്തമാണ്. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് അവകാശപ്പെടുന്നു. …

Read More »