സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്ന് എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്ന് പവന് കൂടിയത് 800 രൂപയാണ്. ഇതോടെ പവന് 33200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,150 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
Read More »കോവിഡ്; വൈറസിന് ഏഴടിക്കപ്പുറം സഞ്ചരിക്കാന്‍ കഴിയില്ല; സാമൂഹിക അകലം ഫലം കാണുന്നു..
കോവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ സൂചകളാണിതെന്നാണ് അധികൃതര്‍ ചൂണ്ടികാട്ടുന്നത്. അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്ബോഴും മരണ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ അന്തോണി ഫൗസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനും …
Read More »ഒമാനില്‍ 27 പേര്‍ക്ക് കൂടി കോവിഡ്; ആകെ ആളുകളുടെ എണ്ണം 484
ഒമാനില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 484 ആയി. ഇതില്‍ 109 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ഇന്ന്ച രോഗം സ്ഥിരീകരിച്ച 27ല്‍ 24 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇതോടെ തലസ്ഥാന ഗവര്‍ണറേറ്റിലെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 393 ആയി ഉയര്‍ന്നു.
Read More »കര്‍ഷകര്‍ക്ക് ആശ്വാസം; നാലു ദിവസത്തിനുള്ളില്‍ വിറ്റത് 9500 കിലോ കൈതച്ചക്ക…
ലോക് ഡൗണ്‍ സൃഷ്ടിച്ച ആശങ്കയില്‍ നിന്നും ജില്ലയിലെ കൈതച്ചക്ക കര്‍ഷകര്‍ കരകയറുന്നു. കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും ഇടപെടല്‍മൂലം 9500 കിലോയോളം കൈതച്ചക്കയാണ് നാലു ദിവസത്തിനുള്ളില്‍ വിറ്റത്. പൈനാപ്പിള്‍ ചലഞ്ചിന്‍റെ ഭാഗമായി ഇന്നലെ മാത്രം നാല് ടണ്‍ കൈതച്ചക്ക ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ എത്തിച്ചു. നൂറു കിലോയിലധികം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കര്‍ഷകര്‍ നേരിട്ട് സ്ഥലത്ത് എത്തിച്ചു നല്‍കുംവിധമാണ് ക്രമീകരണം. വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ചെറുകിട കച്ചവടക്കാര്‍ …
Read More »ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമോ.?? സത്യാവസ്ഥ ഇതാണ്…
ഏപ്രില്‍15 ഓടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ …
Read More »കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 900 കടന്നു.
കുവൈത്തില്‍ ഇന്ന് 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 910 ആയി. കൂടാതെ കുവൈത്തില്‍ 111 പേര്‍ രോഗമുക്തി നേടി. ബാക്കി 798 പേരാണ് ചികിത്സയിലുള്ളത്. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഒരാള്‍ ആണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Read More »കോവിഡ് 19; സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം..
കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ: കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് സംഭവം നടന്നത്. റിയാസിന് അഭിമുഖമായി വന്ന അഞ്ച് പേരടങ്ങുന്ന സംഘത്തോട് അകലം പാലിക്കണമെന്ന് റിയാസ് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം …
Read More »കോവിഡ് ; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 32 മരണം; കോവിഡ് പുതുതായി സ്ഥിരീകരിച്ചത് 773 പേര്‍ക്ക്; മരിച്ചവരുടെ എണ്ണം 140 കടന്നു…
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 32 കോവിഡ് ബാധിതര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിനോടകം 149 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് 5149 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് 402 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read More »സെന്‍സെക്‌സ് 173 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു..
കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത് വലിയ വ്യത്യാസം. സെന്‍സെക്‌സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തില്‍ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നല്‍കിയതാണ് വിപണിയെ ബാധിച്ചത്. ആഗോള സൂചികകളിലെ തളര്‍ച്ചയും വിപണിയുടെ കരുത്തുചോര്‍ത്തി. ഒരുവേള 1000 പോയന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു.
Read More »ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ല; നാലാഴ്ചത്തേക്കു കൂടി നീട്ടിയേക്കും; സൂചന നല്‍കി പ്രധാനമന്ത്രി..??
രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച …
Read More »