ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചു. കോട്ടയം ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍ വശത്ത് ഇന്ന് രാവിലെയാണ് സംഭവം. വഴിയിലൂടെ നടന്ന് വരികയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതികളെത്തിയ ബൈക്കിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
Read More »സോഷ്യല്‍മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപൊയി പീഡിപ്പിച്ചതായി പരാതി; 20 കാരന്‍ അറസ്റ്റില്‍
സോഷ്യല്‍മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപൊയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 20 കാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് സ്വദേശി പ്രമോദ് (20) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലേക്ക് പെണ്‍കുട്ടിയുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്ബ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി യുവാവ് പരിചയത്തിലായി. കൂടുതല്‍ അടുപ്പം സ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം …
Read More »സ്കൂള്‍ തുറക്കല്‍: വിമര്‍ശനങ്ങളില്‍ കാര്യമില്ല, സൂക്ഷ്മ വിവരങ്ങളടക്കം പരിശോധിച്ചാണ് തീരുമാനം- മന്ത്രി വി ശിവന്‍കുട്ടി…
സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും സൂക്ഷ്മ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെന്നും വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; സ്‌കൂൾ തുറക്കുന്നതിന് കരട് മാർഗരേഖയായി…Read more വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ …
Read More »സംസ്ഥാനത്ത് മഴ കൂടുതൽ ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 25-09-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. 26-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 27-09-2021: തിരുവനന്തപുരം, …
Read More »പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു…
പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായ പൊള്ളല്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനാണ് (33) പൊള്ളലേറ്റത്. മൂന്നുനില കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ഒരു വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് …
Read More »എന്ത് കാരണത്തിലാണ് രാജി എന്ന് എനിക്കറിയില്ല; അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നയാളല്ല സുധീരന്‍; വി.എം.സുധീരന്‍ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് വി.ഡി സതീശന്‍…
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്ത് കാരണത്തിലാണ് രാജി എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത ശരിയാണെങ്കില്‍ വളരെ നിരാശപ്പെടുത്തുന്നത് എന്നാണ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനാരോഗ്യകാരണം പറഞ്ഞാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. സുധീരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സതീശന്‍ പറഞ്ഞു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നയാളല്ല സുധീരനെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് …
Read More »ഐപിഎല്‍ 2021; ഡല്‍ഹി ഇന്ന് രാജസ്ഥാനെ നേരിടും…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. റിഷഭ് പന്ത്-സഞ്ജു സാംസണ്‍ എന്നീ യുവ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഡല്‍ഹി വിജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്താന്‍ ശ്രമിക്കുമ്ബോള്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം നിര്‍ണ്ണായകമാണ്. ഹൈദരാബാദിനെ അനായാസമായി തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്ബോള്‍ പഞ്ചാബ് കിങ്‌സിനോട് രണ്ട് റണ്‍സിന്റെ ആവേശ ജയം നേടിയാണ് സഞ്ജുവും …
Read More »പരസ്യമായി അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥ മാപ്പുപോലും പറഞ്ഞില്ല; നീതിതേടി കുട്ടിയുടെ കുടുംബം ഉപവാസം തുടങ്ങി…
പിങ്ക് പൊലിസിന്റെ പരസ്യ വിചാരണയില്‍ അപമാനിതരായ എട്ട് വയസുകാരിയുടെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം തുടങ്ങി. പരസ്യമായി അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥ രജിത മാപ്പുപോലും പറഞ്ഞില്ല. നടപടി സ്ഥലംമാറ്റത്തിലൊതുങ്ങി. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇതുവരെ കുടുംബത്തെ സമീപിച്ചിട്ടില്ല. ഇക്കാരണത്താല്‍ പൊലിസ് നടപടി ആവശ്യപ്പെട്ടാണ് ഉപവാസസമരം തുടങ്ങിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലിസ് നിലപാട്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെയും പിതാവിനെയും പിങ്ക് പൊലിസ് പരസ്യവിചാരണ …
Read More »ആംബുലന്‍സ് മരത്തിലിടിച്ച് കോവിഡ് രോഗി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്…
എരമല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് കോവിഡ് രോഗി മരിച്ചു. കൊല്ലം തിരുമല്ലവാരം സ്വദേശി ഷീല പി. പിള്ള (66) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. കൊല്ലത്തുനിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് വരികയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മകന്‍ ഡോ. മഞ്ജുനാഥ്, മരുമകള്‍ മാളവിക, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ …
Read More »പുതു പുത്തന്‍ സവിശേഷതകളുമായി റെഡ്മി 9 ആക്ടീവ് പുറത്തിറങ്ങി…
പ്രമുഖ കമ്ബനിയായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി ഇന്ത്യയില്‍ റെഡ്മി 9 ആക്ടിവ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ റെഡ്മി 9 -ന്റെ പുതിയ വേരിയന്റായാണ് ഈ ഫോണ്‍ വരുന്നത്. റെഡ്മി 9 ആക്ടിവ് കൂടുതല്‍ റാം ഓണ്‍ബോര്‍ഡുമായി വരുന്നു. പുതിയ മെറ്റാലിക് പര്‍പ്പിള്‍, കോറല്‍ ഗ്രീന്‍ കളര്‍ ഓപ്ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. റെഡ്മി 9 ആക്ടിവ് റെഡ്മി 9 ആക്റ്റീവ് സ്‌പെസിഫിക്കേഷനുകളുമായി വരുന്നു. റെഡ്മി 9 ആക്ടിവ് 2.3GHz ഒക്ടാ …
Read More »