Breaking News

Breaking News

വീട്ടില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പ്; വീട്ടിലെ നിധിയ്ക്ക് കാവല്‍ നില്‍ക്കുന്നതിനാണ് പാമ്പ് വരുന്നതെന്ന് ജോത്സ്യന്‍; നിധി തേടി വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ചപ്പോൾ കണ്ടത്…

കര്‍ണാടകയില്‍ ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലെ വീട്ടില്‍ നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച്‌ വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ച്‌ പൊല്ലാപ്പ് പിടിച്ച്‌ ദമ്ബതികള്‍. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.വീട്ടില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കേസെടുത്തില്ലെങ്കിലും പൊലീസ് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു. ഗ്രാമത്തില്‍ മറ്റാരും അറിയാതെ രഹസ്യമായാണ് വീടിനുള്ളില്‍ ഇവര്‍ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന …

Read More »

കോട്ടയത്ത് കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍…

കോട്ടയം റെയില്‍വെ സ്റ്റേഷന് അടുത്ത് നിന്നും ഒമ്ബത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുല്‍, തിരുവാര്‍പ്പ് സ്വദേശി ജെറിന്‍, മല്ലപ്പള്ളി സ്വദേശി അഭിഷേക് എസ് മനോജ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നും ട്രെയിനില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

Read More »

ആദിവാസികോളനിയിലെ കുട്ടികള്‍ക്കിടയില്‍ രോഗബാധ കൂടുന്നു…

ആദിവാസികോളനിയിലെ കുട്ടികള്‍ക്കിടയില്‍ അക്യൂട്ട് പോസ്റ്റ് സ്‌ട്രെപ്‌റ്റോകോക്കല്‍ ഗ്ലോമറുലോ നെഫ്രോട്ടിക് രോഗം കണ്ടെത്തി. തേലംപറ്റ ഈരംകൊല്ലി പണിയ കോളനിയിലെ അഞ്ചുകുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. തൊലിപ്പുറത്ത് ചെറിയ ചൊറിച്ചിലോടെ തുടങ്ങി, പിന്നീട് ഇതിന്റെ അണുക്കള്‍ വൃക്കയെ ബാധിക്കുന്നതാണീ രോഗം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാല്‍ രോഗബാധയൊഴിവാക്കാമെന്നും ഇത് പകര്‍ച്ചവ്യാധിയല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ രോഗമുക്തിനേടാം. വൃത്തിഹീനമായ അന്തരീക്ഷത്തിലെ ജീവിതമാണ് കോളനിയിലെ കുട്ടികള്‍ക്കിടയിലെ രോഗബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

Read More »

‘ബാറ്റ്‌സ് മാന്‍’ പുറത്തായി, ഇനിമുതല്‍ ‘ബാറ്റെര്‍’ ഇറങ്ങും; ക്രിക്കറ്റില്‍ പുതിയ നിയമ പരിഷ്‌ക്കാരം…

ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന ആളെ പതിവായി വിളിച്ചിരുന്ന ബാറ്റ്‌സ് മാന്‍ എന്ന പ്രയോഗം ഇനി മുതല്‍ ഇല്ല. പകരം ബാറ്റെര്‍ എന്ന് അറിയപ്പെടും. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ക്രിക്കറ്റിലെ നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാരിബോണ്‍ ക്രിക്കറ്റ് ക്ലബ് (എം സിസി) അറിയിച്ചു. വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2017 ല്‍ വനിതാ ലോകകപ് ഫൈനലില്‍ ഇന്‍ഗ്ലന്‍ഡ് ഇന്‍ഡ്യയെ …

Read More »

ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു…

ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹര്‍ത്താലാകും. അതേസമയം സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ …

Read More »

അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരി മരിച്ചു…

ഡല്‍ഹിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരിയായ സ്ത്രീ മരിച്ചു. മുഖര്‍ജി നഗറിലെ നിരങ്കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ, ഭര്‍ത്താവ് ധരം വര്‍മ കെട്ടിടത്തിലേക്ക് വരുന്നതിനിടെയാണ് ടെറസില്‍ നിന്ന് ചാടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നേഹയും ഭര്‍ത്താവും ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഈ ദമ്ബതികള്‍ക്ക് യുഎസില്‍ താമസിക്കുന്ന ഒരു മകനും മകളുമുണ്ട്. ദമ്ബതികള്‍ …

Read More »

സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; വിസ കാലാവധി നീട്ടി നല്‍കും…

സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാര്‍ച്ച്‌ 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച്‌ വിസകളുടെ കാലാവധി …

Read More »

തിരുവനന്തപുരത്ത് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് കിണറിനുള്ളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം…

പാറശാലയില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കിണറിനുള്ളില്‍ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരിക്കേറ്റ തൊഴിലാളി സാബുവിനെ അഗ്നിശമനസേന വന്ന് കിണറിനുള്ളില്‍ നിന്ന് പുറത്തെടുത്തു. ബിനു ആണ് സാബുവിനെ ആക്രമിച്ചത്. സാബുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. സാബുവിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കിണര്‍ കുഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ കൂലിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കിണറിനുള്ളില്‍ മണ്ണ് മാറ്റികൊണ്ടിരുന്ന …

Read More »

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം; ‘ആദ്യ ഓപ്‌ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനം നേടണം’…

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് മുതൽ ആരംഭിക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പ്രവേശനം നടക്കുക. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്‌ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്‌ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാമെന്നും അധികൃതര്‍ അറിയിച്ചു. സീറ്റ് ക്ഷാമം രൂക്ഷമായതോടെ ആശങ്കകള്‍ക്കിടയിലാണ് ഇത്തവണ പ്രവേശന നടപടികള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സീറ്റ് ക്ഷാമം രൂക്ഷമായത് വെല്ലുവിളി നിലനിര്‍ത്തുന്ന സര്‍ക്കാര്‍ ഉടനടി വിഷയത്തില്‍ …

Read More »

രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പുതുതായി 31,923 കേസുകള്‍; 282 മരണം…

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു. നിലവില്‍ 3,01,604 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. അതേസമയം, 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്നലെ ദിവസം 31,990 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 71 ലക്ഷത്തിന് …

Read More »