Breaking News

Breaking News

ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി…

മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്. കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് …

Read More »

ALERT ; കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് കേരള പോലീസ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണ്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ …

Read More »

ശക്തമായ മഴ തുടരുന്നു; മലയോര പ്രദേശങ്ങൾ അതീവ ജാഗ്രതയില്‍…

യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ മഴ തുടരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ലെങ്കിലും കരുതലോടെയാണ് ജില്ലകൾ നീങ്ങുന്നത്. ബുധനാഴ്ച വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് മഴ ആരംഭിച്ചത്. എന്നാല്‍ കാര്യമായ കാറ്റില്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. എന്നാല്‍ കൃഷിയിടങ്ങളിലടക്കം വെള്ളം കയറിയിട്ടുണ്ട്.

Read More »

സെക്‌സിന് സമ്മതിച്ചില്ല, 28കാരിയെ വെടിവച്ചു കൊന്ന് ഭര്‍ത്താവ്; പിഞ്ചുമക്കളോട് പ്രതി ചെയതത് കൊടും ക്രൂരത…

ഉത്തര്‍പ്രദേശില്‍ 35കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു. 28 കാരിയായ ഭാര്യ സെക്‌സിന് വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. 35കാരനായ പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസഫര്‍നഗറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെക്‌സിന് വിസമ്മതിച്ച ഭാര്യ ഡോളിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസും 18 മാസവും പ്രായമുള്ള മക്കളെ കനാലില്‍ യുവാവ് വലിച്ചെറിഞ്ഞതായി പൊലീസ് …

Read More »

സവാളയില്‍ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും? വാര്‍ത്തയിലെ വാസ്​തവം എന്ത്….

ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക്​ ഫംഗസ്​. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്​. സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ …

Read More »

ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡ് വ്യക്തമാക്കിയത്. ഓസ്ട്രേലിയയ്ക്ക് വരാനിരിക്കുന്ന വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണ് മുന്നിലുള്ളത്. അതേസമയം, പേസര്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസ് പരമ്ബരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിന്‍ഡീസ് പരമ്ബരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടര്‍ന്ന് ഐപിഎല്‍, ടി20 …

Read More »

കൊവിഡ് വ്യാപനം ; മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നു…

മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 4,751 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്‌എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നാണ് നിര്‍ദേശം . വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്‍പന നടത്തുന്ന കടകള്‍ക്കും, വളം, കീടനാശിനി, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ക്കും കൊവിഡ് നിയത്രണങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

Read More »

മുല്ലപ്പള്ളിയെ കുറിച്ച്‌ ചെന്നിത്തല പറഞ്ഞത് ശരിയാണ് – പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍…

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുല്ലപ്പള്ളിയെ കുറിച്ച്‌ രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വേറെ അര്‍ഥത്തില്‍ എടുക്കേണ്ട. പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്തു. ആരു ഒളിച്ചു പോയിട്ടില്ല. മുല്ലപ്പള്ളിയെ മാറ്റാന്‍ ആരും ഇറങ്ങിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ഹൈക്കമാന്‍ഡ് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ …

Read More »

മാസ്ക് ധരിക്കാത്തതിന് യുവാവിന്‍റെ കയ്യിലും കാലിലും ആണി അടിച്ചു; പൊലീസിനെതിരെ ​ഗുരുതര ആരോപണം….

മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റിയെന്ന പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ രഞ്ജിത്ത് എന്ന 28കാരനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ല എന്നാരോപിച്ച്‌ രണ്ട് ദിവസം മുമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അതിനു ശേഷം കയ്യിലും കാലിലും ആണി തറച്ചു കയറ്റി എന്നുമാണ് ആരോപിക്കുന്നത്. ബറേലി ജോഗി നവാദ പ്രദേശത്തു നിന്നുള്ളയാളാണ് രഞ്ജിത്ത്. പൊലീസിനെതിരെ ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ …

Read More »

ജൂണ്‍ ഒമ്ബത് മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍…

ജൂണ്‍ ഒമ്ബത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തിന് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. ട്രോളിങ് നിരോധന സമയത്ത് പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മല്‍സ്യബന്ധനം നടത്താന്‍ തടസ്സമില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനു മുമ്ബ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും. ഹാര്‍ബറുകളിലും …

Read More »