Breaking News

Breaking News

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കൂടി; പവന് ഇന്ന് ഒറ്റയടിയ്ക്ക് വർധിച്ചത്…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്‌ 37,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4640 രൂപയിലാണ് വ്യാപാരംനടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ ദിവസം പവന് 36,960 രൂപയായിരുന്നു വ്യാപാരം അവസാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും സ്വര്‍ണവില വർധിക്കുകയായിരുന്നു.

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 36,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 4620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വിലവര്‍ധിച്ചത്.

Read More »

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി…!!

ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. വടക്കൻ കേരളത്തിൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്ബോൾ എൻഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്. താനൂരിൽ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം. തളിപ്പറമ്ബ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാൽക്കുളങ്ങര , തൃച്ചംബരം എന്നീ വാർഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

Read More »

സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കോവിഡ് ; 33 മരണം; 622 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 758 തൃശൂര്‍ 712 എറണാകുളം 617 തിരുവനന്തപുരം 430 കൊല്ലം 419 പത്തനംതിട്ട 404 മലപ്പുറം 377 പാലക്കാട് 349 ആലപ്പുഴ 322 …

Read More »

വാഹനറാലികൾ ഒഴിവാക്കണം; വിജയാഹ്ലാദത്തിന് ആൾക്കൂട്ടവും പാടില്ല…

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍. 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച്‌ ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണല്‍ ദിനത്തിലും തുടരണമെന്നു കളക്ടര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 17ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 18ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More »

നടി ആക്രമണ കേസ് ; ഹര്‍ജി തള്ളി ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി…

നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ജഡ്ജി വിവേചനപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റാനാകില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു, കോടതി എടുക്കുന്ന തീരുമാനങ്ങളില്‍ നിയമപരമായി നേരിടേണ്ടതിന് പകരം കോടതി തന്നെ മാറ്റണമെന്ന് പറയുന്നത് അം​ഗീകരിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിയ്ക്കാമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കീരിന്റെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലുള്ള അനാവശ്യമായ …

Read More »

കോവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…

ബഹ്റൈനില്‍ കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്​സൈറ്റില്‍ രജിസ്​റ്റര്‍ ​ചെയ്യണമെന്ന്​ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്​സിന്‍ നല്‍കുന്നുമെന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌​ ഹമദ്​ രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 2707 പേര്‍ക്ക് മാത്രം കോവിഡ് ; 2291 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. 2707 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം – 441 എറണാകുളം – 343 തൃശൂര്‍ – 268 കോട്ടയം – 252 തിരുവനന്തപുരം – 222 ആലപ്പുഴ …

Read More »

സംസ്ഥാവത്തെ സ്വർണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാവത്തെ സ്വർണവില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 160 രൂപയാണ്. ഇതോടെ പവന് 36,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 20 കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള കാരണങ്ങളാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണം. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More »