Feb 12, 2026 5:47 AM
Breaking News

Crime

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. വിജേഷ് പിള്ളയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ബെംഗളൂരു വൈറ്റ്ഫീൽഡ് ഡിസിപി പറഞ്ഞു. വാട്സാപ്പിലൂടെയാണ് വിജേഷ് പിള്ളയ്ക്ക് സമൻസ് അയച്ചത്. ഇതിനോട് വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. എത്രയും വേഗം കെ.ആർ പുര പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരള …

Read More »

മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ചു; ടിടിഇ പിടിയിൽ

ലക്‌നൗ: പഞ്ചാബിലെ അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിൽ ടിക്കറ്റ് പരിശോധകൻ (ടിടിഇ) മൂത്രമൊഴിച്ചെന്ന് പരാതി. ഞായറാഴ്ച അർദ്ധരാത്രിയാണ് ഭർത്താവിനൊപ്പം അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാറിനെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രി എ1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മുന്ന കുമാർ …

Read More »

സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച സംഭവം; ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പർദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. …

Read More »

സ്വപ്നയുടെ പരാതി; വിജേഷ് പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്

ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ …

Read More »

ബെംഗളൂരുവിൽ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം; സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്

ബെംഗളൂരു: വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും 31 നും 35 നും ഇടയിൽ പ്രായമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം മൂന്ന് പേർ ഓട്ടോറിക്ഷയിൽ നിന്ന് വീപ്പ ഇറക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. …

Read More »

പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് തീപിടിച്ചു; പ്രതി കത്തിച്ചെന്ന് പരാതി

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം തീകൊളുത്തി എന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂർണമായും കാറും സ്കൂട്ടറും ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ചാണ്ടി ഷമീമിനായി തിരച്ചിൽ തുടരുകയാണ്.

Read More »

എയർ ഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവം; മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളുരു: എയർ ഹോസ്റ്റസ് ഫ്ളാറ്റിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവും ഹിമാചൽ പ്രദേശ് ഭവൻ സ്വദേശിനിയുമായ അർച്ചന ധീമാൻ ആണ് മരിച്ചത്. അർച്ചനയെ ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ അപ്പാർട്ട്മെന്‍റിൽ ആൺസുഹൃത്ത് ആദേശിനെ കാണാൻ എത്തിയതായിരുന്നു അർച്ചന. …

Read More »

പീഡനക്കേസ് പിന്‍വലിക്കാന്‍ ഇരയോട് സമ്മര്‍ദം; പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസെടുത്തു

തൃശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത് കുമാറിനെതിരെ ആണ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികൾക്ക് വേണ്ടി രജിത് കുമാർ ഇടപെട്ടുവെന്നാണ് ആരോപണം. കേസിലെ പ്രോസിക്യൂട്ടർ എന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. 4 വകുപ്പുകൾ പ്രകാരമാണ് ചാവക്കാട് …

Read More »

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കരിപ്പൂരിൽ യുവതി പിടിയിൽ

കോഴിക്കോട്: ഒരു കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതി പിടിയിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അസ്മാ ബീവിയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ രണ്ട് പൊതികളിലാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 2031 ഗ്രാം തൂക്കമുള്ള രണ്ട് പായ്ക്കറ്റ് സ്വർണ മിശ്രിതം ഉരുക്കിയപ്പോഴാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ലഭിച്ചത്. അസ്മാബീവി സ്വർണക്കടത്ത് സംഘത്തിന്‍റെ കാരിയറായി പ്രവർത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക …

Read More »

കണ്ണൂരിൽ കോടതി ജീവനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; പരിക്ക് ഗുരുതരം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

Read More »