‘തെറ്റിയാ കൊഴപ്പമുണ്ടോ?’ ‘ങാ, വല്ല്യ കുഴപ്പമാ, ഓരോരുത്തരെയായി 38 പേരെയും പുഴുങ്ങിയെടുത്ത് വിഴുങ്ങും. ഒരു കുട്ടുകത്തിൽ വെള്ളം റെഡിയാക്കി വെച്ചിട്ടുണ്ട്….’ . 8H ലെ കുട്ടികളോട്, ‘ഇന്ന് രാവിലെ നിങ്ങൾ എഴുന്നേറ്റപ്പോൾ മുതൽ ഇപ്പോൾ വരെ കണ്ടതും കേട്ടതും ചെയ്തതും ഒക്കെ ഇംഗ്ലീഷിൽ എഴുതിത്തരാമോ?’ എന്ന് ചോദിച്ചതിന് ചില കുട്ടികളുടെ പ്രതികരണവും ടീച്ചറുടെ മറുപടിയുമാണ് മുകളിൽ വായിച്ചത്. കുട്ടികളുടെ ഈ ചോദ്യം ഇതാദ്യമായിട്ടല്ല കേൾക്കുന്നത്, ഒരേയൊരു ക്ലാസ്സിൽ നിന്നും മാത്രവുമല്ല. …
Read More »“മണ്ടൻ എന്നു പറയട്ടേ ടീച്ചർ …. എന്നെ അങ്ങനെയാ കൂട്ടുകാർ വിളിക്കുന്നെ..”
അന്നൊരു ദിവസം കുട്ടികളുമായി സംവദിക്കാൻ എത്തിയതായിരുന്നു അവിടെ. ഇംഗ്ലീഷ് പരിപാടിയായതിനാൽ ഇംഗ്ലീഷിൽ കടുകുവറുക്കണമല്ലോ. എങ്ങിനയും കുട്ടികളെ കൊണ്ടും ഇംഗ്ലീഷ് പറയിപ്പിക്കണം. ഞാൻ മിക്കപ്പോഴും ഉപയാഗിക്കുന്ന ഒരു നമ്പറുണ്ട് ( എല്ലാം നമ്പറുകളാണല്ലോ…!!) : self introduce ചെയ്യണം, അപ്പോ പേരിനൊപ്പം പേരിന്റെ ആദ്യക്ഷരത്തിൽ തുടങ്ങുന്ന ഒരു adjective കൂടി പറയണം . ഉദാഹരണമായി Sreeja, Simple Sreeja . അങ്ങനെ കുട്ടികളും self intro തുടങ്ങി. പേരിന്റെ ആദ്യ അക്ഷരത്തിന് …
Read More »ഒക്ടോബര്‍ 23ന് നടത്താനിരുന്ന പി.എസ്.സി എല്‍ഡി ക്ലാര്‍ക്ക് മെയിന്‍ പരീക്ഷ മാറ്റി…
2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ 2021 നവംബര്‍ 20ാം തീയതിയിലേക്ക് മാറ്റി. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവെയ്ക്കുന്നുവെന്നാണ് പി എസ് സിയുടെ വിശദീകരണം. ജൂലൈയിലാണ് മെയിന്‍ …
Read More »എം.സി.എ. പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363
Read More »ഹൈസ്‌കൂള്‍ ടീച്ചര്‍, അമിനിറ്റീസ് അസിസ്റ്റന്റ്; 55 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം
കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്‌സൈറ്റ്: www.keralapsc.gov.in. ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍-കേരളാ കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോടെക്‌നോളജി-കേരള കോളേജ് വിദ്യാഭ്യാസം, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ), ലൈബ്രേറിയന്‍-കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, ലക്ചറര്‍ ഗ്രേഡ് ക റൂറല്‍ …
Read More »ഒക്ടോബറിൽ നടത്താനിരുന്ന എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകൾ മാറ്റിവെച്ചതായി പി എസ് സി.
ഒക്ടോബറില്‍ നടത്താനിരുന്ന എല്‍ജിഎസ്, എല്‍ഡിസി പരീക്ഷകളാണ് നവംബറിലേക്ക് മാറ്റിയത്. ഒക്ടോബറില്‍ നടത്താനിരുന്ന രണ്ട് പരീക്ഷകൾ മാറ്റിവെച്ചതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ്. 2021 ഒക്ടോബർ 23ന് നിശ്ചയിച്ച എൽഡിസി പരീക്ഷകൾ 2021 നവംബർ 20 ലേക്കും ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ ജിഎസ് പരീക്ഷകൾ നവംബർ 27ലേക്കും മാറ്റിവെച്ചു.
Read More »ബിരുദ പ്രവേശനം: എംജി സർവ്വകലാശാല സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; ലിസ്റ്റ് വെബ്സൈറ്റിൽ…
മഹാത്മാഗാന്ധി സർവ്വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 24ന് വൈകിട്ട് നാല് മണി വരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും. ആദ്യ അലോട്മെന്റ് ലിസ്റ്റ് ആഗസ്റ്റ് 27നു …
Read More »ഡിജിറ്റല്‍ പഠനത്തിലേക്ക് പോകുമ്ബോള്‍, രക്ഷിതാക്കളും അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍…
കോവിഡ് മഹാമാരിക്കാലത്ത് മറ്റൊരു അധ്യയന വര്‍ഷത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. സ്കൂളുകളില്‍ പോയി പഠിക്കുന്നതിന് പകരം ഡിജിറ്റല്‍ പഠനത്തിലേക്കാണ് കുരുന്നുകള്‍ ചുവടുവെക്കുന്നത്. ഡിജിറ്റല്‍ അധ്യയനം നടക്കുമ്ബോഴും കുഞ്ഞുങ്ങള്‍ അക്ഷരലോകത്തേക്ക് കടക്കുമ്ബോഴും അവര്‍ക്ക് നഷ്ടപ്പെടുന്നത് സാമൂഹിക ഇടപെടലിന്റെ ആദ്യ പാഠങ്ങളാണ്. ഈ ഡിജിറ്റല്‍ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടികൊണ്ട് പോകുമ്ബോള്‍ രക്ഷിതാക്കള്‍ ശ്രദ്ധികേണ്ടതും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റ് വാണി ദേവി. വാണി ദേവിയുടെ കുറിപ്പ് വായിക്കാം വീണ്ടും ഒരു സ്കൂള്‍ …
Read More »ഫസ്റ്റ് ബെല്‍ 2.0, ട്രയല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു…
പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അങ്കണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടര …
Read More »സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം..!
സംസ്ഥാന ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 85.13 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരത്ത് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വി.എച്ച്. എസ്.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും …
Read More »