Breaking News

Gulf

സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; വിസ കാലാവധി നീട്ടി നല്‍കും…

സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാര്‍ച്ച്‌ 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച്‌ വിസകളുടെ കാലാവധി …

Read More »

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ…

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ രംഗത്തെയും മികവ് പരിഗണിച്ചാണ് വിസ നല്‍കിയത്. ദുബായ് എമിഗ്രേഷന്റെ ജാഫ്ലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച്‌ ആശാ ശരത്ത് വിസ ഏറ്റുവാങ്ങി. 27 വര്‍ഷത്തെ തന്റെ കലാ ജീവിതത്തിനുള്ള അംഗീകാരമായി ഈ ആദരവിനെ കാണുന്നുവെന്ന് ആശാ ശരത്ത് പറഞ്ഞു. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ്, …

Read More »

‘ഗോള്‍ഡിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച്‌ പൃഥ്വിരാജ്…..

മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രേമം’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്.

Read More »

കോവിഡ്: യുഎഇയില്‍ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകള്‍ മാത്രം…

ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകള്‍. 706 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 730,743 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,073 പേര്‍ രോഗമുക്തി നേടി. 2068 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 6,602 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 311,171 കോവിഡ് …

Read More »

കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു…

കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് …

Read More »

മകനെ കഴുതയെന്ന് വിളിച്ചു; കുട്ടിയുടെ പരാതിയില്‍ പിതാവിന് 50,000ത്തോളം രൂപ പിഴ…

മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. ‘നീയൊരു കഴുതയാണെന്ന്’ മകനോട് പിതാവ് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് …

Read More »

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ…

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. തന്റെ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് വിസ ഏറ്റുവാങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗോള്‍ഡന്‍ വിസയ്ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. മലയാള സിനിമയിലെ യുവനടന്മാരില്‍ ഒരാളായ ടൊവിനോ തോമസ്, ‘കള’ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ …

Read More »

കാത്തിരിപ്പിന്​ വിരാമം; വിസിറ്റിങ്​ വിസക്കാര്‍ക്ക്​ യു.എ.ഇയിലേക്ക്​ വരാം…

യു.എ.ഇയിലേക്ക്​ വരാനുള്ള വിസിറ്റ്​ വിസക്കാരുടെ കാത്തിരിപ്പ്​ അവസാനിക്കുന്നു. ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാര്‍ക്കും ഇ -വിസക്കാര്‍ക്കും​ യു.എ.ഇയിലേക്ക്​ വരാമെന്ന്​ എയര്‍ അറേബ്യ എയര്‍ലൈനാണ്​ അറിയിച്ചതായാണ് റിപ്പോർട്ട്​. ഇത്​ സംബന്ധിച്ച നിര്‍ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക്​ കൈമാറി. ​യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയോ ഐ.സി.എ രജിസ്​ട്രേഷനോ ആവശ്യമില്ല. കാലാവധിയുള്ള വിസക്കാര്‍ക്ക്​ മാത്രമായിരിക്കും അനുമതി. ​വിസയെടുത്ത ശേഷം യാത്രാവിലക്കിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക്​ യാത്ര അനുവദിക്കില്ല. നിലവില്‍ …

Read More »

യൂസഫലി ഓക്കേ, മറ്റു രണ്ടു പേര്‍ കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു: മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ…

പ്രമുഖ വ്യവസായി എം എ യൂസഫ് അലിയുടെ അനിയന്‍ അഷ്‌റഫ്‌ അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിദേശത്തെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍. യൂസഫ് അലിയും പ്രമുഖ നടന്മാരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് ഇവരെ …

Read More »

യുഎഇയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…

ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യാമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ …

Read More »