അബുദാബി: ബഹിരാകാശത്ത് നിന്ന് ദുബായ് സ്കൂളിലെ കുട്ടികളുമായി തത്സമയം സംവദിച്ച് എമിറേറ്റ്സ് ബഹിരാകാശ യാത്രികൻ ഡോ.സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ചുമതലകളിൽ നിന്ന് ഇടവേളയെടുത്ത് ഡോ.സുൽത്താൻ ഇന്ന് (ചൊവ്വാഴ്ച) ജുമൈറ കോളേജിലെ വിദ്യാർത്ഥികളുമായി ഒരു പ്രത്യേക ദീർഘദൂര കോളിൽ തന്‍റെ അനുഭവങ്ങൾ പങ്കിട്ടു. യുഎഇയുടെ ഏറ്റവും പുതിയ ബഹിരാകാശ യാത്രികനായ സുൽത്താൻ 6 മാസത്തെ ഉദ്യമത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ചയാണ് ഭ്രമണപഥത്തിലെ സയൻസ് ലബോറട്ടറിയിലെത്തിയത്. 2019 …
Read More »ഗാര്‍ഹിക മേഖലയില്‍ 10 വിഭാഗം തൊഴിലുകൾക്ക് കൂടി അനുമതി നൽകി സൗദി
റിയാദ്: ഗാർഹിക തൊഴിൽ മേഖല വികസപ്പിക്കുന്നതിനുള്ള സൗദി മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഹിക മേഖലയിൽ 10 വിഭാഗത്തിലുള്ള ജോലികൾ കൂടി അനുവദിച്ചു. മുസാനിദ് പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെന്‍റ് സൗകര്യം സുഗമമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേഴ്സണൽ കെയർ വർക്കർ, ഹൗസ് കീപ്പർ, പ്രൈവറ്റ് ടീച്ചർ, ഹൗസ് തയ്യൽക്കാർ, ഹൗസ് മാനേജർ, ഹൗസ് ഫാർമർ, ഹൗസ് കോഫി വർക്കർ, വൈറ്റർ, സ്പീച്ച് ആൻഡ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് …
Read More »റംസാൻ; കുത്തനെ ഉയർന്ന് ഉംറ തീർഥാടന തിരക്കും നിരക്കും
അബുദാബി/മക്ക: റമദാൻ അടുക്കുന്തോറും ഉംറ തീർത്ഥാടനത്തിനുള്ള തിരക്കും നിരക്കും വർദ്ധിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം 65 ശതമാനവും നിരക്ക് 15 ശതമാനവും വർദ്ധിച്ചു. ഒരാഴ്ചകൊണ്ട് നൂറോളം ബസുകൾ സർവീസ് ഉണ്ടായിട്ടും സീറ്റുകളില്ല. മക്കയിലെയും മദീനയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സീറ്റുകളില്ലാത്തതും നിരക്ക് ഉയരാൻ കാരണമായതായി ഉംറ ഏജൻസികൾ സൂചിപ്പിച്ചു. ഉംറയ്ക്ക് പോകുന്നതിന് 1700 ദിർഹത്തിൽ നിന്ന് 2000 ദിർഹമായി ഉയർന്നു. റംസാൻ അടുക്കുന്തോറും നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വിശുദ്ധ …
Read More »യുഎഇയിൽ രാവിലെകളിൽ മൂടൽ മഞ്ഞ് തുടരുന്നു; ജാഗ്രത വേണമെന്ന് അധികൃതർ
അബുദാബി: യു.എ.ഇ.യിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മൂടൽമഞ്ഞിൽ പരസ്പരം കാണാൻ കഴിയാത്തവിധം ദൃശ്യപരത കുറഞ്ഞതിനാൽ ട്രക്കുകളും തൊഴിലാളി ബസ് എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അന്തരീക്ഷം തെളിഞ്ഞതിന് ശേഷമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ സാവധാനത്തിലും ജാഗ്രതയോടെയും വാഹനമോടിച്ച് അപകടങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മൂടൽമഞ്ഞ് കാരണം ഒന്നോ രണ്ടോ മണിക്കൂർ വൈകിയാണ് പലരും …
Read More »വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ്
കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. പാർലമെന്‍റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനുവരിയിൽ രാജിവച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്‍റെ മകൻ ഷെയ്ഖ് അഹമ്മദ് നവാഫ് …
Read More »ഹജ്ജ് തീർത്ഥാടനം; ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത് ദാഖിലിയയിൽ നിന്ന്
മസ്കത്ത്: 33,536 തീർഥാടകർ ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി രജിസ്റ്റർ ചെയ്തതായി ഔഖാഫ് മതകാര്യ മന്ത്രാലയം. 3,606 പേർ വിദേശികളാണ്. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്. 5739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത്. 5,701 തീർത്ഥാടകരുള്ള മസ്കറ്റാണ് തൊട്ടടുത്ത സ്ഥാനത്ത്. ദാഹിറ (1704), അൽ വുസ്ത (240), ദോഫാർ (3277), മുസന്ദം (200), ബുറൈമി (485), വടക്കൻ …
Read More »സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി
ജിദ്ദ: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒമർ ബിൻ അബ്ദുല്ലയുടെയും ഔദ്യോഗിക ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധശിക്ഷ നടപ്പിലാക്കി. എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷയും നടപ്പിലാക്കി. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പ്രതികൾ വിശ്വസിക്കുന്നതായും തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് …
Read More »‘ഹൈദ്ര’; ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ
അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ബോട്ടിന് ഹൈദ്ര എന്നാണ് പേര് നൽകിയിട്ടുള്ളത്. 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഹൈദ്രയെ യുഎഇ തീരദേശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഉപയോഗിക്കും. ജലശുദ്ധീകരണ പ്ലാന്‍റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ മുതലായവയുടെ സംരക്ഷണത്തിനും ഇത് ഉപയോഗിക്കും.
Read More »റിയാൽ വിനിമയ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ; കുറഞ്ഞത് 2 രൂപ
മസ്കത്ത്: റിയാലിന്‍റെ വിനിമയ നിരക്ക് വെള്ളിയാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച റിയാലിന് 212.40 രൂപ നിരക്കാണ് നൽകിയത്. വ്യാഴാഴ്ച റിയാലിന് 214.40 രൂപയായിരുന്നു ക്ലോസിംഗ് നിരക്ക്. ഒറ്റ ദിവസം കൊണ്ട് റിയാലിന് രണ്ട് രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച രാവിലെ റിയാലിന് 214.70 രൂപ വരെ നൽകി. മാസത്തിന്‍റെ തുടക്കത്തിൽ വിനിമയ നിരക്കിലുണ്ടായ ഇടിവ് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ശമ്പളം ലഭിച്ച് നാട്ടിലേക്ക് പണം …
Read More »കുവൈറ്റ് സഹകരണ സംഘത്തിലെ സ്വദേശിവത്കരണ നിരക്ക് 6% ആയി കുറച്ചു
കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികൾ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. നേരത്തെ 7 % കുവൈറ്റ് വത്കരണം നടപ്പാക്കണമെന്നായിരുന്നു നിർദേശം. ജനറൽ മാനേജർമാരും അവരുടെ ഡെപ്യൂട്ടികളും വകുപ്പ് മേധാവികളും ഉൾപ്പെടുന്ന സൂപ്പർവൈസറി സ്ഥാനങ്ങളുടെ മൊത്തം എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. 2021 ലെ മന്ത്രിതല പ്രമേയ നമ്പർ (46/ടി) യിലെ ആർട്ടിക്കിൾ 49 ലെ വാചകത്തിലെ …
Read More »