Breaking News

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9ന് ആരംഭിക്കും. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. 4,19,554 പേർ എസ്എസ്എൽസി പരീക്ഷയും 4,25,361 പേർ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 പേർ …

Read More »

ബ്രഹ്മപുരം തീപിടുത്തം; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നാവികസേന. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, നഗരത്തിലെ മാലിന്യ നിർമാർജനം നിശ്ചലമായി. ഒന്നര ദിവസം പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ ഇപ്പോഴും കത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിശമന സേനയ്ക്ക് പുറമെ നാവികസേനയുടെയും ബിപിസിഎല്ലിന്‍റെയും 25 യൂണിറ്റും ബ്രഹ്മപുരത്തുണ്ട്. എഎൽഎച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലും …

Read More »

ബ്രഹ്മപുരം തീപിടുത്തം; തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാനൊരുങ്ങി കലക്ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാൻ സർക്കാർ ആലോചന. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടർ രേണുരാജ് പറഞ്ഞു. തീജ്വാലയുടെ ശക്തി കുറഞ്ഞെങ്കിലും പുക ഉയരുന്നത് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന വ്യോമസേനയുമായി പ്രാഥമിക ചർച്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കളക്ടറേറ്റിൽ യോഗം ചേരും. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്ലാസ്റ്റിക് …

Read More »

എങ്ങുമെത്താതെ കെ ഫോൺ; അർഹരായ ഗുണഭോക്താക്കളുടെ അന്തിമപട്ടിക വൈകുന്നു

കൊച്ചി: സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അർഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലുമില്ലാതെ കെഫോൺ. 14,000 പേരുടെ പട്ടിക നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിന്‍റെ പകുതി മാത്രമേ ഇതുവരെ കൈമാറിയിട്ടുള്ളൂ. പ്രവർത്തന മൂലധനം കണ്ടെത്താൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിനെച്ചൊല്ലിയുള്ള വകുപ്പുതല തർക്കങ്ങളും പരിഹരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്കാണ് സൗജന്യ കണക്ഷൻ നൽകുക. ആറ് മാസം മുമ്പ് പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ …

Read More »

ബ്രഹ്മപുരം തീപിടിത്തം; തീയണയ്ക്കാനാവാതെ അഗ്നിശമനസേന, പുകയിൽ മുങ്ങി കൊച്ചി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിച്ചതിനെ തുടർന്ന് പുകയിൽ മുങ്ങി കൊച്ചി നഗരം. പത്തിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമീപവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. കനത്ത പുക മൂലം അയൽവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദ്ദേശം …

Read More »

ബില്ലുകളിൽ തീരുമാനത്തിലെത്താൻ സമയം വേണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കാൻ 6 മാസമെടുത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനാൽ, ഒരു തീരുമാനത്തിലെത്താൻ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. മലയാളം സർവകലാശാല വി.സി നിയമനം സംബന്ധിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് തനിക്കറിയില്ല. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകൂ എന്നും ഗവർണർ പറഞ്ഞു. അതേസമയം, മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് വി.സിക്ക് നൽകണമെന്ന് …

Read More »

ചൂടിൽ വലഞ്ഞ് രാജ്യം; കേരളത്തിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത

പത്തനംതിട്ട: വരാനിരിക്കുന്നത് കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും നിറഞ്ഞ മൂന്ന് മാസം. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച വടക്കൻ കേരളത്തിലും മംഗലാപുരത്തും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. കേരളത്തിൽ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുള്ള നൂറോളം ഓട്ടോമാറ്റിക് തെർമോമീറ്ററുകളിൽ 48 എണ്ണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 36 …

Read More »

‘ഫ്രിൻജെക്സ് -23’; ഇന്ത്യ- ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസത്തിന് വേദിയായി തലസ്ഥാനം

തിരുവനന്തപുരം: ഇന്ത്യൻ- ഫ്രഞ്ച് സൈന്യങ്ങൾ തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസമായ ‘ഫ്രിൻജെക്സ് -23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ബേസിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് എന്ന ഫോർമാറ്റിൽ സൈനിക അഭ്യാസങ്ങളിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്‍റിന്‍റെ ഡിക്സ്മുഡ് ദൗത്യത്തിന്‍റെ ഭാഗമാണ് ഫ്രഞ്ച് ടീം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് …

Read More »

ഇൻഡിഗോയുമായി സഹകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കമ്പനിയുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി ആവശ്യപ്പെട്ടതായാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇ.പി വിമാനത്തിലെ യാത്ര ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി തള്ളി മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇ.പിക്ക് ഇൻഡിഗോ വിമാന യാത്രക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്തിൽ …

Read More »

വൈദേകം വിവാദം; ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍

കണ്ണൂർ: വൈദേകം റിസോർട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും വിജിലൻസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്‍റെ മറവിൽ വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ ഒഴുകിയതായി ഇ.ഡിക്ക് മുന്നിൽ പരാതിയുണ്ട്. റിസോർട്ടിൽ നാല് ലക്ഷം മുതൽ മൂന്ന് കോടി വരെ …

Read More »