Breaking News

Kerala

ശുഹൈബ് വധം; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയിൽ

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ മുഖേനയാണ് പൊലീസ് ഇതിനായി ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 2018 ഫെബ്രുവരി 12നാണ് ശുഹൈബിനെ തട്ടുകയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സി.പി.എം ഇന്ന് …

Read More »

തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ല; ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് എം എം മണി

ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറും ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ കളിയാക്കി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെക്കുറിച്ച് താൻ മറ്റൊന്നും പറയുന്നില്ലെന്നും സബ് കളക്ടർ ഉത്തരേന്ത്യക്കാരനാണെന്നും എം.എം മണി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ സി.പി.എം നടത്തിയ മാർച്ചിനിടെയായിരുന്നു മണിയുടെ പരാമർശം. ഐ.ഐ.എസ് അസോസിയേഷനെയും എം.എം മണി …

Read More »

ലൈഫ് മിഷന്‍ കോഴ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി 4 ദിവസത്തേക്ക് കൂടി നീട്ടി

എറണാകുളം: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അതുകൊണ്ടു നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും ശിവശങ്കർ അറിയിച്ചു. കേസില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതൽ വ്യാപ്തിയുള്ളതാണെന്ന് വാദിച്ച ഇഡി മുഴുവൻ ചോദ്യം …

Read More »

കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം; പരിക്കേറ്റ അമ്മ മരിച്ചു

പത്തനംതിട്ട: കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴുവുപാറ സ്വദേശി സൂര്യലാലിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സൂര്യലാലിന്‍റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരുമായി ശത്രുതയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

Read More »

വാളയാർ കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: വാളയാർ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. കോടതി ഇടപെട്ടാണ് കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശിച്ചത്.  മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം …

Read More »

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിർദേശം ഉപേക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയില്ല. ഈ നിർദ്ദേശം ഉപേക്ഷിക്കാൻ സർക്കാരിൽ ധാരണയായി. അവധി വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം …

Read More »

പിഎഫ്ഐ പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു; സർക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്ഐ മിന്നൽ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തതായി സർക്കാർ. കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയോഗിച്ച ക്ലെയിം കമ്മീഷണർക്ക് ഓഫീസ് തുടങ്ങാൻ 6 ലക്ഷം രൂപ അനുവദിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 …

Read More »

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനം

മലപ്പുറം: സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനവ്. വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 25 പൈസയിൽ നിന്ന് 50 പൈസയായാണ് ഉയർത്തിയത്.

Read More »

പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. 21നു മുമ്പ് കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിർദേശം. മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More »

കോട്ടയം നഗരസഭ അധ്യക്ഷക്കെതിരായ എല്‍ഡിഎഫ് അവിശ്വാസം; വിട്ടുനിൽക്കാൻ ബിജെപി

കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. കോൺഗ്രസ് നേരത്തെ വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ബി.ജെ.പിയുടെ നിലപാട് നിർണായകമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്. ബി.ജെ.പി വിട്ടുനിൽക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി. ഇടത് വലത് മുന്നണികളെ അധികാരത്തിലെത്താൻ സഹായിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. നിലവിലെ യു.ഡി.എഫ് ഭരണസമിതിയോട് എതിർപ്പുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് …

Read More »