Breaking News

Latest News

3 വർഷത്തോളം ലൈംഗികവും മാനസികവുമായി പീഡിപ്പിച്ചു; അർജുൻ ആയങ്കിക്കെതിരെ ഭാര്യ അമല

കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ അമല. അർജുൻ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അർജുന്‍റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അമല പറഞ്ഞു. 2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ഒന്നര …

Read More »

ഇടുക്കിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കുഞ്ചിത്തണ്ണി: ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം നാടുകാണി കിഴക്കുംപാടം സ്വദേശി ബിനോയ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ ബൈസൺവാലി ചൊക്രമുടിക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ബിനോയിയും സുഹൃത്ത് വിശാഖും. മൂന്നാറിൽ നിന്ന് ഗ്യാപ് റോഡ് വഴി താഴേക്ക് വരുമ്പോഴായിരുന്നു അപകടം. ചരിവുകളും വലിയ വളവുകളും നിറഞ്ഞ ചൊക്രമുടി കുടിയുടെ അടിഭാഗത്താണ് …

Read More »

കർണാടകയിൽ രണ്ട് പേരെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി

കുടക്: കർണാടകയിലെ കുടക് ജില്ലയിലെ കുട്ടയിൽ 12 മണിക്കൂറിനുള്ളിൽ രണ്ട് പേരെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കർണാടക വനംവകുപ്പിന്‍റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് 10 വയസുള്ള കടുവയെ പിടികൂടിയത്. കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസൂരിലെ കുർഗള്ളിയിലേക്ക് മാറ്റി. കാപ്പിക്കുരു പറിക്കാനെത്തിയ ആദിവാസി കുടുംബത്തിലെ പതിനെട്ടുകാരൻ ചേതനെ ഞായറാഴ്ചയാണ് അച്ഛന്‍റെ മുന്നിൽ വച്ച് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധുവായ രാജുവിനെയും (72) തിങ്കളാഴ്ച രാവിലെ കടുവ …

Read More »

വാലൻ്റൈൻസ് ദിനത്തില്‍ പ്രണയിനിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം

താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം. വാലന്‍റൈൻസ് ദിനത്തിൽ താൻ സിംഗിളല്ലെന്ന ക്യാപ്ഷനോടെ പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചു. മോഡലും ലിവാ മിസ് ദിവാ 2021ലെ റണ്ണറപ്പുമായ തരിണി കാളിദാസുമായി വളരെക്കാലമായി പ്രണയത്തിലാണ്. നേരത്തെ കാളിദാസ് പങ്കുവച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. ചിത്രത്തിലെ പെൺകുട്ടി ആരാണെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. “മനോഹരമായ ഒരു ദിനത്തിൻ്റെ ഓർമ്മക്ക്” എന്ന അടിക്കുറിപ്പോടെ തരിണിയും ചിത്രങ്ങൾ പോസ്റ്റ് …

Read More »

ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങളുടെ സമാഹരണം; ആഗോള സർക്കാർ സംഗമത്തിന് തുടക്കം

ദുബായ്: ആഗോള സർക്കാർ സംഗമത്തിന് യുഎഇയിൽ തുടക്കം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സംഗമ വേദി സന്ദർശിച്ചു. യു.എസ്, സെർബിയ, ഇസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, സിയറ ലിയോൺ, ചിലി, കൊളംബിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം ഇരുവരും കണ്ടു. …

Read More »

രാജ്യത്ത് ആദ്യമായി ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റ്; പദ്ധതിയുമായി എച്ച്ഡിഎഫ്സി ബാങ്ക്

ന്യൂഡൽഹി: ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്മെന്‍റ് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. റിസർവ് ബാങ്കിന്‍റെ റെഗുലേറ്ററി സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴിൽ ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്‍റർനെറ്റ് ആവശ്യമില്ല.  മൊബൈൽ നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്‍റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് …

Read More »

പീഡനക്കേസ് പ്രതിയായ സന്ദീപ് ലാമിച്ചനെ നേപ്പാള്‍ ക്രിക്കറ്റ് ടീമിൽ; തീരുമാനത്തിനെതിരെ വിമർശനം

കീര്‍ത്തിപുര്‍: പീഡനക്കേസിൽ അറസ്റ്റിലായ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ നേപ്പാൾ ക്രിക്കറ്റ് ടീമിൽ. നമീബിയയും സ്കോട്ട്ലൻഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിലാണ് സന്ദീപ് ലാമിച്ചനെയെ ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സന്ദീപ് അറസ്റ്റിലായത്. പിന്നീട് താരത്തെ ജാമ്യത്തിൽ വിടുകയായിരുന്നു. ജനുവരി 13 നാണ് പഠാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 വർഷം മുതൽ 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സന്ദീപ് ലാമിച്ചനെ ചെയ്തത്. ജാമ്യം …

Read More »

യുവതിയുടെ മൃതദേഹം ഫ്രീസറിൽ; ധാബ ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ധാബയിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 25 കാരിയുടെ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ധാബയുടെ ഉടമ സഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. ഡൽഹിയിലെ ഉത്തം നഗർ നിവാസിയാണ് മരിച്ചതെന്നാണ് സൂചന. സഹിൽ ഗെലോട്ടും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതേസമയം, ഗെലോട്ട് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞതോടെ യുവതി പ്രശ്നമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് …

Read More »

പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ബിബിസി

ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിബിസി ട്വിറ്ററിൽ കുറിച്ചു. ആദായനികുതി വകുപ്പിൽ നിന്നുള്ള എഴുപതോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശനമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്സ് …

Read More »

ഉദ്ദേശം സംശയാസ്പദം; ബിബിസി ഓഫീസിലെ റെയ്ഡിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബി.ബി.സിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിയുടെ ഉദ്ദേശം സംശയാസ്പദമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏത് തെറ്റായ നടപടിയും അപലപനീയമാണെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയാണ് ബിജെപി ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വകുപ്പ് ബിബിസിക്കെതിരെ തിരിഞ്ഞതെന്നും ഇത്തരം നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »